കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് അനാവശ്യമെന്ന് മാര്‍ക്കണ്ഡേയ കട്ജു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എത്തി. ഫേസ്ബുക്കിലൂടെയാണ് കട്ജു സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് അനാവശ്യമാണെന്ന് കട്ജു പറയുന്നു. രാജ്യത്ത് നടക്കുന്ന 60 ശതമാനം പോലീസ് അറസ്റ്റുകളും അനവസരത്തിനുള്ളതും നീതീകരിക്കാന്‍ സാധിക്കാത്തതുമാണെന്നും കഠ്ജു വ്യക്തമാക്കി.

ജെഎന്‍യുവില്‍ ഇപ്പോള്‍ നടക്കുന്ന അറസ്റ്റ് അനാവശ്യമാണെന്നാണ് കട്ജു ഫേസ്ബുക്കില്‍ കുറിച്ചത്. നിസാര പ്രശ്‌നങ്ങളെ വലുതാക്കി മാറ്റി രാജ്യത്ത് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് അറസ്റ്റിന്റെ ആവശ്യമില്ലെന്നും കട്ജു പറഞ്ഞു.

markandey-katju

വിദ്യാര്‍ത്ഥികള്‍ പ്രശ്‌നമുണ്ടാക്കിയെങ്കില്‍ അവരെ കാമ്പസിനുള്ളില്‍വെച്ചു തന്നെ ചോദ്യം ചെയ്യാം. അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. എല്ലാ കേസുകളിലും അറസ്റ്റിന്റെ ആവശ്യമില്ല. അത്തരം സന്ദര്‍ഭങ്ങളിലാണ് ജനങ്ങള്‍ അക്രമാസക്തരാകുന്നത്.

അറസ്റ്റുകൊണ്ട് ഒരു വ്യക്തിക്ക് സമൂഹത്തില്‍ ഉണ്ടാകുന്ന അപകീര്‍ത്തി കണക്കിലെടുക്കണമെന്നും കട്ജു പറഞ്ഞു. അറസ്റ്റ് ചെയ്യുന്ന പോലീസിന് അറസ്റ്റിനുള്ള നീതിപൂര്‍വ്വമായ ന്യായീകരണം ഉണ്ടാകുകയും വേണമെന്ന് കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Justice markandey katju facebook post support jnu students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X