കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' നല്ലത് പറയാനില്ലെങ്കിൽ ഒന്നും പറയാതിരിക്കുക' ; അയോധ്യ വിധിയിൽ ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു

Google Oneindia Malayalam News

ദില്ലി: അയോധ്യകേസിൽ സുപ്രീം കോടതിയുടെ ചരിത്രവിധിയിൽ വ്യത്യസ്ത പ്രതികരണവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ജസ്റ്റിസ് കഡ്ജു സുപ്രീം കോടതി വിധിയോട് പ്രതികരിച്ചിരിക്കുന്നത്.

 ചരിത്ര വിധിയുടെ ഭാരമിറക്കി, അയോധ്യ ബെഞ്ചിലെ ജഡ്ജിമാരുമായി അത്താഴ വിരുന്നിന് ചീഫ് ജസ്റ്റിസ് ഗൊഗോയി ചരിത്ര വിധിയുടെ ഭാരമിറക്കി, അയോധ്യ ബെഞ്ചിലെ ജഡ്ജിമാരുമായി അത്താഴ വിരുന്നിന് ചീഫ് ജസ്റ്റിസ് ഗൊഗോയി

നിങ്ങൾക്ക് ഒരു കാര്യത്തെക്കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കിൽ, ഒന്നും പറയാതിരിക്കുക, തുറന്ന് പറഞ്ഞാൽ അയോധ്യക്കേസിലെ സുപ്രീം കോടതി വിധിയേക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നായിരുന്നു ജസ്റ്റിസ് മാർകണ്ഡേയ കഡ്ജു സുപ്രീം കോടതി വിധിയേക്കുറിച്ച് പ്രതികരിച്ചത്.

kadju

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യക്കേസിൽ വിധി പറഞ്ഞത്. ഏകണ്ഠമായ വിധിയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീം കോടതി അയോധ്യയിലെ പ്രധാനപ്പെട്ട സ്ഥലത്ത് മുസ്ലീങ്ങൾക്ക് 5 ഏക്കർ സ്ഥലം നൽകണമെന്നും വ്യക്തമാക്കി.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

ക്ഷേത്രം പണിയാൻ കേന്ദ്ര സർക്കാർ ട്രസ്റ്റ് രൂപീകരിക്കണമെന്നും നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും കോടതി വ്യക്തമാക്കി. സമ്മിശ്ര പ്രതികരണമാണ് അയോധ്യ വിധിയിൽ ഉയരുന്നത്. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും എന്നാൽ തൃപ്തിയില്ലെന്നുമാണ് സുന്നി വഖഫ് ബോർഡ് പ്രതികരിച്ചത്.

English summary
Justice Markandey Katju reaction on Ayodhya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X