കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ യുപിഎ സര്‍ക്കാര്‍ അഴിമതിക്കാരനായ ജഡ്ജിയെ സ്ഥിരപ്പെടുത്തിയെന്ന് ആരോപണം

  • By Gokul
Google Oneindia Malayalam News

ദില്ലി: മുന്‍ യുപിഎ സര്‍ക്കാര്‍ അഴിമതിക്കാരനായ ജഡ്ജിയെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം സ്ഥിരപ്പെടുത്തിയെന്ന് ആരോപണം. മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്‌ഠേയ കട്ജുവാണ് തന്റെ ഫേസ്ബുക്കില്‍ മുന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തമിഴ്‌നാട് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി കൊളീജിയം അഴിമതി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ശിപാര്‍ശ ചെയ്തിട്ടും ജഡ്ജിയെ മാറ്റാന്‍ തയ്യാറായില്ലെന്നാണ് കട്ജുവിന്റെ ആരോപണം. ജഡ്ജിയെ മാറ്റിയാല്‍ സര്‍ക്കാര്‍ താഴെവീഴുമെന്ന് ഡിഎംകെ യുപിഎയെ ഭീഷണിപ്പെടുത്തിയിരുന്നതായും, ഡിഎംകെ കേന്ദ്രമന്ത്രി ഇതിനായി ചരടുവലിച്ചെന്നും അദ്ദേഹം ആരോപിച്ചു.

delhi-map

ജില്ലാ ജഡ്ജി ആയപ്പോള്‍ തന്നെ ഇന്റലിജന്‍സ് ബ്യൂറോ ജഡ്ജിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം കൊടുത്തു. പിന്നീട് സുപ്രീംകോടതി കൊളീജിയം അഴിമതിക്കാരനാണെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടും ജഡ്ജിയെ നീക്കിയില്ലെന്നു മാത്രമല്ല, ഹൈക്കോടതിയില്‍ കാലാവധി നീട്ടിക്കൊടുത്തെന്നും കട്ജു പറയുന്നു.

മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.സി ലഹോട്ടിയാണ് ഒരുവര്‍ഷം കാലാവധി നീട്ടിനല്‍കിയത്. പിന്നീടിത് സ്ഥിരപ്പെടുത്തുകയും ചെയ്തു. യുപിഎ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണിത്. അതേസമയം, കട്ജുവിന്റെ ആരോപണത്തെ മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ തള്ളി. എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് ജഡ്ജിയെ സ്ഥിരപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Justice Markandey Katju's charge of corruption in judiciary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X