കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത് സ്വാഭാവിക നടപടിയെന്ന് കേന്ദ്രമന്ത്രി

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിനെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്. സുപ്രീം കോടതി ചീഫ് ജസ്റ്റിന് അധ്യക്ഷനായ കൊളീജിയത്തിന്റെ ശുപാർശ പ്രകാരമാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയിൽ രൂക്ഷ വിമർശനവുമാണ് ഉയർന്നത്.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ജഡ്ജിയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. നടപടി അപ്രതീക്ഷിതമല്ലെന്നും സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല, നാണക്കേടാണ് തോന്നുന്നതെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്ര നടപടി ലജ്ജാകരമാണ്. സാമാന്യ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.

ദില്ലി പോലീസിനെതിരെ വിമർശനം

ദില്ലി പോലീസിനെതിരെ വിമർശനം

ദില്ലി കലാപ കേസിൽ ദില്ലി പോലീസിനെതിരെ രൂക്ഷ വിമർശനമായിരുന്നു ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധർ നടത്തിയിരുന്നത്. പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളിലും ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് മുരളീധർ നിരീക്ഷിച്ചിരുന്നു. ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ, അഭയ് വർമ, അനുരാഗ് താക്കൂർ എന്നിവരുടെ വിവാദ പ്രസംഗങ്ങൾ കണ്ടശേഷം ഡൽഹി പോലീസ് നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കകമായിരുന്നു സ്ഥലം മാറ്റം.

സോളിസിറ്റർ ജനറലിന്റെ ആവശ്യം

സോളിസിറ്റർ ജനറലിന്റെ ആവശ്യം


കഴിഞ്ഞ ദിവസം വാദത്തിനിടെ കേസ് പരാമർശ ഘട്ടത്തിലായതിനാൽ ചീഫ് ജസ്റ്റിസാണു പരിഗണിക്കേണ്ടതെന്നും ഇന്നത്തേക്കു മാറ്റണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് അവധിയിലാണെന്നും അടിയന്തര സ്വഭാവമുള്ളതിനാൽ ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ പാലിച്ചു തന്റെ ബെഞ്ച് കേസ് പരിഗണിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് മുരളീധർ മറുപടി നൽകികയുമായിരുന്നു. ചൊവ്വാഴ്ച രാത്രി 12.30ന് ജസ്റ്റിസിന്റെ വീട്ടിൽ വെച്ചായിരുന്നു അടിയന്തിര വാദം കേട്ടത്.

എട്ട് മണിക്കൂർ പോലീസ് അനങ്ങിയില്ല

എട്ട് മണിക്കൂർ പോലീസ് അനങ്ങിയില്ല

അക്രമത്തിൽ പരുക്കേറ്റവരെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാൻ സഹായം ആവശ്യപ്പെട്ടിട്ടും 8 മണിക്കൂർ പോലീസ് അനങ്ങിയില്ലെന്ന വിവരം ജഡ്ജി ആശുപത്രിയിൽ നേരിട്ട് വിളിച്ച് അറിയുകയായിരുന്നു. തുടർന്നാണ്, അർധരാത്രി തന്നെ കോടതി അൽ ഹിന്ദ് ആശുപത്രിയിലുള്ളവരെ ജിടിബി ആശുപത്രിയിലേക്കു മാറ്റാൻ കോടതി പോലീസിന് കർശന നിർദേശം നൽകിയത്.

ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണം


വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപിനേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, കപില്‍ മിശ്ര എന്നിവർക്കെതിരെ കേസെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിക്കുക.

English summary
Justice Muralidhar transfer: Well settled process followed, consent of judge taken says RS Prasad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X