എന്‍വി രമണ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്; നിര്‍ദേശിച്ച് എസ്എ ബോബ്‌ഡെ
ദില്ലി: അടുത്ത ചീഫ് ജസ്റ്റിസ് ആയി എന്‍വി രമണ ചുമതലയേറ്റെടുത്തേക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അടുത്ത ചീഫ് ജസ്റ്റിസായി രമണയുടെ പേര് നിര്‍ദേശിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് രമണ. അടുത്ത മാസം 23നാണ് എസ്എ ബോബ്‌ഡെ വിരമിക്കുന്നത്. പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാഴ്ച എസ്എ ബോബ്‌ഡെയോട് ആവശ്യപ്പെട്ടിരുന്നു. ബോബ്‌ഡെക്ക് ശേഷം ഏറ്റവും സീനിയറായുള്ള ജഡ്ജിയാണ് രമണ. 1957 ആഗസ്റ്റ് 27നാണ് അദ്ദേഹം ജനിച്ചത്. അടുത്ത വര്‍ഷം ആഗസ്റ്റ് 26നണ് വിരമിക്കുക.

ആന്ധ്ര പ്രദേശുകാരനായ ജസ്റ്റിസ് എന്‍വി രമണ 2000 ജൂണിലാണ് ആന്ധ്ര ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായത്. ദില്ലി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയ ശേഷമാണ് 2014 ഫെബ്രുവരിയില്‍ സുപ്രീംകോടതിയിലേക്ക് എത്തിയത്. ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം വേഗം പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഡിവിഷന്‍ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് എന്‍വി രമണ. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന് കീഴില്‍ വരണമെന്ന് നിര്‍ദേശിച്ച ജഡ്ജിമാരുടെ പാനലില്‍ അംഗവുമായിരുന്നു ഇദ്ദേഹം.
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
Recommended Video
സാധാരണ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ ആണ് ചീഫ് ജസ്റ്റിസ് ആയി നിയമിക്കാറ്. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുന്നതില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്ന പതിവില്ല. അതുകൊണ്ടുതന്നെ ഇനി മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. 2019 നവംബറിലാണ് എസ്എ ബോബ്‌ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അയോധ്യയിലെ തര്‍ക്ക ഭൂമി വിവാദത്തില്‍ വിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്നു ബോബ്‌ഡെ.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications