രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളില്‍: ചീഫ് ജസ്റ്റിസ്
ദില്ലി: രാജ്യത്തെ പൊലീസ് സംവിധാനത്തിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ കുറ്റപ്പെടുത്തി. കസ്റ്റഡി മര്‍ദ്ദനങ്ങളും പൊലീസ് ക്രൂരതകളും തുടരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനാപരമായ ഉറപ്പുകളും ഉണ്ടായിരുന്നിട്ടും, പോലീസ് സ്റ്റേഷനുകളില്‍ ഫലപ്രദമായ നിയമ പ്രാതിനിധ്യം ഇല്ലാത്തത് അറസ്റ്റുചെയ്ത അല്ലെങ്കില്‍ തടങ്കലില്‍ വച്ചിരിക്കുന്നവര്‍ക്ക് വലിയ ദോഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ വന്ന ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്, പ്രിവിലേജിഡായിട്ടുള്ളവര്‍ പൊലും പൊലീസിന്റെ മൂന്നാംമുറയില്‍ നിന്ന് രക്ഷയില്ല എന്നാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊലീസുകാര്‍ക്കുള്ള ബോധവത്കരണം എന്ന വിഷയത്തിന്റെ അടിസ്ഥാനമാക്കി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

പൊലീസിനെതിരെ അമിതാധികാര പ്രയോഗങ്ങള്‍ തടയണമെങ്കില്‍ നിയമസഹായത്തെ കുറിച്ച് ജനങ്ങള്‍ക്കിടെയില്‍ കൂടുതല്‍ ബോധ്യമാകേണ്ടതുണ്ട്. ഭരണഘടന ഓരോ പൗരനും നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശമാണിതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകേണ്ടതുണ്ട്. ഒപ്പം സൗജന്യമായി നിയമസഹായം ലഭ്യമാക്കാനുള്ള സാഹചര്യങ്ങളും ഒരുക്കണമെന്നും എല്ലാ പോലീസ് സ്റ്റേഷനിലും ജയിലിലും പ്രദര്‍ശന ബോര്‍ഡുകളും ഹോര്‍ഡിംഗുകളും സ്ഥാപിക്കുന്നത് ഈ ദിശയിലുള്ള ഒരു ചുവടുവെപ്പാണെന്നും ്അദ്ദേഹം വ്യക്തമാക്കി.
കേരള സാരിയിൽ കലക്കൻ ലുക്കിൽ തമിഴ് ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications