കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാവും... സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന്

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയിയെ നിയമിക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് നിര്‍ദേശിക്കാന്‍ ദീപക് മിശ്രയോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം ഒക്ടോബര്‍ മൂന്നിന് രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്. നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരിലൊരാളാണ് രഞ്ജന്‍ ഗൊഗോയ്. നവംബര്‍ 17നാണ് ഗൊഗോയ് വിരമിക്കുന്നത്.

1

വളരെ കുറഞ്ഞ കാലയളവില്‍ മാത്രമായിരിക്കും അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി ഇരിക്കാന്‍ സാധിക്കുക. അസം സ്വദേശിയായ ഗൊഗോയ് 1954ലാണ് ജനിച്ചത്. 2001ല്‍ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011ലാണ് അതേ കോടതിയിലെ ചീഫ് ജസ്റ്റിസാവുന്നത്. 2012ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനാവുന്നത്. നേരത്തെ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ചവരില്‍ ജസ്റ്റിസ് ഗൊഗോയിയും ഉള്‍പ്പെട്ടിരുന്നു. അതേസമയം ഈ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിക്കുമോ എന്ന കാര്യത്തില്‍ അഭ്യൂഹമുണ്ടായിരുന്നു.

പശ്ചിമേഷ്യ വീണ്ടും കത്തും... ഇറാന്‍ യുദ്ധസന്നാഹമൊരുക്കുന്നു.... യുഎസ്സിനും ഇസ്രയേലിനും ഭീഷണിപശ്ചിമേഷ്യ വീണ്ടും കത്തും... ഇറാന്‍ യുദ്ധസന്നാഹമൊരുക്കുന്നു.... യുഎസ്സിനും ഇസ്രയേലിനും ഭീഷണി

ഉത്തര്‍പ്രദേശില്‍ ത്രികോണ സഖ്യത്തിനൊരുങ്ങി എസ്പി... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള തന്ത്രം!!ഉത്തര്‍പ്രദേശില്‍ ത്രികോണ സഖ്യത്തിനൊരുങ്ങി എസ്പി... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള തന്ത്രം!!

English summary
justice ranjan gogoi to take oath as chief justice of india on october 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X