കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല യുവതിപ്രവേശന വിധിയിലുറച്ച് ജസ്റ്റിസ് നരിമാൻ; കോടതി വിധി കളിക്കാനുള്ളതല്ലെന്ന് പരാമർശം!

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതി വിധി സർക്കാരുകൾക്ക് കളിക്കാനുള്ളതല്ലെതെന്ന് ജസ്റ്റിസ് ആർഎഫ് നരിമാൻ. സോളിസിസ്റ്റർ ജനറൽ മെഹ്തയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ ഭിന്നവിധി വായിച്ചു നോക്കണം. ജഡ്ജ്മെന്റ് കളിക്കാനുള്ളതല്ല. കോടതി വിധികൾ നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്നും ജസ്റ്റിസ് നരിമാൻ സോളിസിസ്റ്റർ ജനറലിന് നിർദേശം നൽകി.

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ച ദില്ലി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് നരിമാന്റെ പരാമർശം. ശബരിമല അവലോകനത്തിലെ ഭിന്ന വിധി ന്യായം കേന്ദ്ര ഉദ്യോഗസ്ഥരെ നായിച്ച് കേൾപ്പക്കണമെന്നും സുപ്രീംകോടതിയുടെ വിധി ന്യായങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണെന്നും ജസ്റ്റിസ് നരിമാൻ‌ വ്യക്തമാക്കുകയായിരുന്നു.

RF Nariman

Recommended Video

cmsvideo
Supreme court rit petition stand on sabarimala issue | Oneindia Malayalam

‍ഡികെ ശിവകുമാറിന്റെ കേസുമായി ബന്ധപ്പെട്ട് സോലിസിറ്റർ ജനറലിന്റെ ഓഫീസിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഈ കേസ് തീർപ്പാക്കിയതിന് പിന്നാലെ ജസ്റ്റിസ് ആർഎഫ് നരിമാൻ ശബരിമല കേസ് എടുത്തിടുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കേസാണ് ശബരിമല കേസ്. എന്നാൽ സംഭവത്തിൽ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

English summary
'Read Our Sabarimala Judgment; Tell Your Govt That Our Judgments Are Not To Be Played With' : Justice Nariman Slams Tushar Mehta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X