കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എ ബോബ്‌ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡേ സത്യപ്രതിഞ്ജ ചെയ്തു. രാഷ്ടപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലികെടുത്തത്. 17 മാസമാണ് ബോബ്ഡേയുടെ അധികാര കാലാവധി.

 bobdenew

കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് രഞ്ജന്‍ ഗൊഗോയിയുടെ പിന്‍ഗാമിയായുള്ള ബോബ്ഡേയെ നിയമനം രാഷ്ട്രപതി അംഗീകരിച്ച് ഉത്തരവിറക്കിയത്. 2021 ഏപ്രില്‍ 23 നാണ് ബോബ്ഡെ വിരമിക്കുക. അയോധ്യ തര്‍ക്കഭൂമി കേസ്, ബിസിസിഐ കേസ് എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന കേസുകളില്‍ വാദംകേള്‍ക്കുന്ന ബെഞ്ചില്‍ അംഗമായിരുന്നു ബോബ്ഡേ.

അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തിരുമാനിച്ചതോടെ ഇനി കേസിലെ തുടര്‍ നടപടികള്‍ ബോബ്ഡേയുടെ കീഴിലിലാകും. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതും ബോബ്ഡേ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്‍റെ നേതൃത്വത്തിലാകും.

1956 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നാണ് ബോബ്‌ഡെ ജനിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ അരവിന്ദ് ശ്രീനിവാസാണ് ബോബ്ഡേയുടെ പിതാവ്. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം പൂര്‍ത്തിയാക്കി. 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2012ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 ഏപ്രില്‍ 12 നാണ് സുപ്രീംകോടതിയിലെത്തിയത്.

'രചനാത്മക് കോണ്‍ഗ്രസ്', വന്‍ പൊളിച്ചെഴുത്തുമായി കോണ്‍ഗ്രസ്!! പാഠം പഠിച്ചു, ഇനി രണ്ട് സമിതികള്‍'രചനാത്മക് കോണ്‍ഗ്രസ്', വന്‍ പൊളിച്ചെഴുത്തുമായി കോണ്‍ഗ്രസ്!! പാഠം പഠിച്ചു, ഇനി രണ്ട് സമിതികള്‍

കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ജാര്‍ഖണ്ഡ് തൂത്തുവാരുമെന്ന് ആര്‍പിഎന്‍ സിംഗ്

പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം: ഫാത്തിമയുടെ മരണത്തില്‍ പ്രേമചന്ദ്രന്‍ നോട്ടീസ് നല്‍കി

English summary
Justice SA Bobde Takes Oath As 47th Chief Justice Of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X