കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിയുടെ മരുമകന്‍ തട്ടിയെടുത്തത് 50 കോടി; പ്രിയങ്ക ഗാന്ധിയും പെടും, കമ്മീഷന്‍ റിപ്പോര്‍ട്ട്!

  • By Akshay
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ 50 കോടി രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ ഭൂമി ഇടപാടിലാണ് റോബര്‍ട്ട് വദ്ര അനധഝികൃതമായി കോടികള്‍ തട്ടിയെടുത്തത്.

ഗുരുഗ്രാമിലെ ഭൂമിയിടപാടുകള്‍ അന്വേഷിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ധിന്‍ഗ്ര കമ്മീഷന്റെതാണ് കണ്ടെത്തല്‍. 2008 ല്‍ നടന്ന ഇടപാടില്‍ ഒരു രൂപ പോലും ചെലവാക്കാതെ 50 കോടി രൂപ റോബര്‍ട്ട് വാദ്ര തട്ടിയെടുത്തുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

 ഭൂമി ഇടപാട്

ഭൂമി ഇടപാട്

ഗുരുഗ്രാമിലെ നാല് ഗ്രാമങ്ങളില്‍ നടന്ന ഭൂമി ഇടപാടുകളെ പററി അന്വേഷിക്കാനായി 2015 ലാണ് ഹരിയാന സര്‍ക്കാര്‍ ജസറ്റിസ് എസ് എന്‍ ദിന്‍ഗ്ര കമ്മീഷനെ ചുമതലപെടുത്തിയത്.

 അനധികൃതമായി ലാഭമുണ്ടാക്കി

അനധികൃതമായി ലാഭമുണ്ടാക്കി

വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്ക് അനധികൃതമായി ലാഭമുണ്ടാക്കുന്നതിനായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ്

ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ്

ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് വാങ്ങിയശേഷം ഭൂമിയുടെ ഉപയോഗ ലൈസന്‍സ് മാറ്റി വലിയ തുകയ്ക്ക് ഡിഎല്‍എഫി ന് വിറ്റാണ് വാദ്ര അനധികൃത ലാഭമുണ്ടാക്കിയത്. ഭൂമിയുടെ തീറാധാര പ്രകാരം ഭൂമിക്കായി ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസിന് വാദ്ര ഒരു രൂപ പോലും നല്‍കിയിട്ടില്ല.

 ഭൂമി ഇടപാട്

ഭൂമി ഇടപാട്

വദ്ര നടത്തിയ ഇരുപത് ഭൂമി ഇടപാടുകള്‍ കമ്മീഷന്‍ അന്വേഷിച്ചിട്ടുണ്ട്. അമിപൂര്‍ ഗ്രാമത്തില്‍ 2010 ല്‍ പ്രിയങ്ക ഗാന്ധി നടത്തിയ ഭൂമി ഇടപാടും കമ്മീഷന്‍ പരിശോധിച്ചിടുണ്ട്.

English summary
On Thursday, the Justice SN Dhingra Commission concluded that businessman, son-in-law of Congress president Sonia Gandhi and brother-in-law of party vice-president Rahul Gandhi, Robert Vadra made illegal profits of Rs 50.5 crore from a land deal in Haryana in 2008 without spending a single penny. The Economic Times reported that the commission's report has demanded an inquiry into the properties bought by Vadra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X