കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന്റെ ഹര്‍ജി തള്ളിയ ജഡ്ജി വെള്ളിയാഴ്ച വിരമിക്കും; കമല്‍നാഥിന്റെ ബന്ധുവിന്റെ അപേക്ഷയും തള്ളി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ജഡ്ജി സുനില്‍ ഗൗര്‍ വെള്ളിയാഴ്ച വിരമിക്കും. ചിദംബരം അഴിമതി കേസില്‍ ഗൂഢാലോചന നടത്തിയ പ്രധാന വ്യക്തി ആണെന്ന് ജസ്റ്റിസ് സുനില്‍ ഗൗര്‍ വിധി ന്യായത്തില്‍ നിരീക്ഷിച്ചിരുന്നു. കള്ളംപ്പണം വെളുപ്പിച്ചെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇത്തരം കേസില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

jus

രാജ്യത്തെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവിന് ജാമ്യം നിഷേധിച്ച ജഡ്ജിയെ പറ്റിയുള്ള വിവരങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണിന്ന്. അദ്ദേഹം വെള്ളിയാഴ്ച വിരമിക്കുമെന്നതാണ് എടുത്തുപറയേണ്ടത്. ചിദംബരത്തിന് മാത്രമല്ല, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധു രതുല്‍ പുരി പ്രതിയായ ബാങ്ക് തട്ടിപ്പ് കേസും ജസ്റ്റിസ് സുനില്‍ ഗൗര്‍ ചൊവ്വാഴ്ച പരിഗണിച്ചിരുന്നു.

ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ

രതുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ജസ്റ്റിസ് സുനില്‍ ഗൗര്‍ തള്ളിയിരുന്നു. ഇദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. വിധി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ രതുല്‍ പുരിയെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തു.

1984ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ജസ്റ്റിസ് ആയിട്ടാണ് സുനില്‍ ഗൗറിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1995ല്‍ ദില്ലി ഹയര്‍ ജുഡീഷ്യല്‍ സര്‍വീസിന്റെ ഭാഗമായി. 2008 മുതല്‍ ദില്ലി ഹൈക്കോടതിയില്‍ സേവനം അനുഷ്ടിച്ചുവരികയാണ്.

English summary
Justice Sunil Gaur Who Rejected P Chidambaram's Bail plea Retires On Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X