കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ റെഡ്ഡിക്കെതിരായ കേസില്‍ നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്‍മാറി; കേസ് മറ്റൊരു ബെഞ്ചിന്

Google Oneindia Malayalam News

ദില്ലി: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്മാറി. ജസ്റ്റിസ് എന്‍വി രമണക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച ജഗന്‍ റെഡ്ഡിയെ ആന്ധ്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണച്ചത്. കേസ് പരിഗണിക്കാന്‍ തുടങ്ങിയ വേളയില്‍ തന്നെ ജസ്റ്റിസ് യുയു ലളിത് ഇക്കാര്യം വ്യക്തമാക്കി. അഭിഭാഷകനെന്ന നിലയില്‍ താന്‍ ഈ കേസിലെ ചിലരുടെ ഹര്‍ജിയില്‍ വാദിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് യുയു ലളിതിന്റെ പിന്‍മാറ്റം. കേസ് അനിയോജ്യമായ ബെഞ്ചിന് കൈമാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഉചിതമായ തീരുമാനം സപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ എടുക്കും.

uu

ജസ്റ്റിസ് എന്‍വി രമണക്കെതിരെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ആന്ധ്ര ഹൈക്കോടതി ജഡ്ജിമര്‍ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. കത്തയച്ച കാര്യം വാര്‍ത്താസമ്മേലനത്തിലാണ് ജഗന്‍ പരസ്യമാക്കിയത്. ഇതേ തുടര്‍ന്നാണ് ജഗനെതിരെ സുപ്രീ്ംകോടതിയില്‍ ഹര്‍ജി വന്നത്. അഭിഭാഷകരായ ജിഎസ് മണി, പ്രദീപ് കുമാര്‍ യാദവ്, എസ്‌കെ സിങ് എന്നിവരാണ് പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചുയുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

Recommended Video

cmsvideo
കേരളത്തിൽ വാക്സിൻ ആദ്യം കൊടുക്കേണ്ടവരുടെ ലിസ്റ്റ് എടുക്കുന്നു

സുപ്രീംകോടതി ജഡ്ജിയെ പരസമായി അപമാനിച്ച ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിരവധി കേസുകളില്‍ പ്രതിയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍. കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങി 20ഓളം ക്രമിനില്‍ കേസുകളില്‍ പ്രതിയാണ് ജഗന്‍ റെഡ്ഡി എന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ജസ്റ്റിസ് എന്‍വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. ജസ്റ്റിസ് രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കണം. സിറ്റിങ് ജഡ്ജി മേല്‍ന്നോട്ടം വഹിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Justice UU Lalit Recuses From case against Andhra Chief Minister Jagan Reddy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X