മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും; രാഷ്ട്രപതി നിയമനത്തിൽ ഒപ്പുവെച്ചു
ഡൽഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമനത്തിൽ ഒപ്പുവെച്ചു.
ഈ മാസം ഏഴിന് സുപ്രീം കോടതിയുടെ കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തിരുന്നു. പട്ന ഹൈക്കോടതി ജഡ്ജിയായിരുന്നു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആകും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാവുക.

ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാകുക. ചീഫ് ജസ്റ്റിസ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. വ്യത്യസ്ത മേഖലകളിൽ പരിചയ സമ്പത്തുള്ള ആളാണ് വിനോദ് ചന്ദ്രനെന്ന് സി ജെ ഐ സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം അഭിപ്രായപ്പെട്ടു.
11 വർഷത്തിലേറയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വർഷത്തിലേറയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോതി ജഡ്‍ജിയായും ചീഫ് ജസ്റ്റിസായും ദീർഘ കാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ, വിവിധ നിയമ മേഖലകളിൽ ഗണ്യമായ അനുഭവമുള്ള ആളാണ്, കൊളീജിയം പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.
സുപ്രീം കോടതി ജഡ്ജിമാരിൽ കേരളത്തിൽ നിന്നുള്ളവർ ഇല്ലാത്ത സാഹചര്യം കൊളജീയം പരിഗണിച്ചു. മലയാളിയായ ജഡ്ജി സി ടി രവി കുമാർ കഴിഞ്ഞയാഴച വിരമിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കുമ്പോഴാണ് വിനോജ് ചന്ദ്രൻ സായാഹ്ന പഠനത്തിലൂടെ നിയമബിരുദം നേടിയത്.
പിന്നാലെ അദ്ദേഹം ബാങ്കിലെ ഉദ്യോഗം രാജി വെച്ച് അഭിഭാഷകനായി. 1990 ൽ അഭിഭാഷകനായി എൻ റോൾ ചെയ്തു.
2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24 ന് സ്ഥിരം ജഡ്ജിയായി. ചന്ദ്ര ബോസ് വധക്കേസിൽ വിനോദ് ചന്ദ്രനാണ് വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവെച്ചത്. ഇതടക്കം ഒട്ടേറെ ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എറണാകുളം ആലുവ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.












Click it and Unblock the Notifications