ബീബറിനെ പുകച്ച് പുറത്ത് ചാടിച്ച് ഇന്ത്യ..!! അര്‍ദ്ധനഗ്നനായി വിമാനത്താവളത്തില്‍..!!

  • By: അനാമിക
Subscribe to Oneindia Malayalam

മുംബൈ: പോപ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യയിലേക്കുള്ള വരവും സംഗീതപരിപാടിയുമെല്ലാം രാജകീയമായിട്ടായിരുന്നു. അത്യാഢംബം നിറഞ്ഞ ബീബറുടെ സന്ദര്‍ശനും അത്ര മികച്ചതല്ലാത്ത സംഗീത പരിപാടിയും ലിപ് സിങ്കിംഗ് എന്ന ആരോപണവുമെല്ലാം സംഗീതരാജകുമാരന്റെ മാറ്റ് ഇത്തിരി കുറച്ച്. സംഗീത പരിപാടിക്ക് ശേഷം ബീബറിന് ഇന്ത്യയില്‍ വേറേയും ചില വിനോദപരിപാടികളുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും കാത്ത് നില്‍ക്കാതെ രായ്ക്ക് രാമായനം രാജ്യം വിട്ടിരിക്കുകയാണ് കക്ഷി.

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

കോടികൾ ചിലവിട്ട പരിപാടി

കോടികള്‍ ചിലവിട്ടാണ് ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടി ഇന്ത്യയില്‍ സംഘടിപ്പിച്ചത്. പരിപാടിക്ക് ശേഷം ഇന്ത്യാ സന്ദര്‍ശനവും ബോളിവുഡ് സിനിമാ താരങ്ങള്‍ക്കൊപ്പം പാര്‍ട്ടിയുമെല്ലാം ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു.

ബീബർ തിരികെപ്പോയി

എന്നാല്‍ ബീബര്‍ അതിനൊന്നും കാത്തുനിന്നില്ല. പദ്ധതികളെല്ലാം ഉപേക്ഷിച്ച് ബീബര്‍ അമേരിക്കയിലേക്ക് പറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടുത്തെ കനത്ത ചൂട് സഹിക്കാനാവാതെ ആണത്രേ ബീബര്‍ പെട്ടെന്ന് തന്നെ സ്ഥലം വിട്ടത്.

അര്‍ധനഗ്നനായി വിമാനത്താവളത്തില്‍

ചൂട് കാരണം ഷര്‍ട്ട് ഊരിപ്പിടിച്ച്, അര്‍ധനഗ്നനായി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ജസ്റ്റിന്‍ ബീബറുടെ ചിത്രം വൈറലാവുകയാണ്. പര്‍പ്പസ് ടൂര്‍ എന്ന ബീബറിന്റെ സംഗീതപരിപാടി കുളമായിപ്പോകാനും കാരണം സഹിക്കാനാവാത്ത ചൂട് ആയിരുന്നുവത്രേ.

ശ്രുതി പോലും തെറ്റി

ചൂട് കാരണം കൈകള്‍ വിയര്‍ത്തതിനാല്‍ സംഗീത പരിപാടിക്കിടെ പലപ്പോഴും ബീബറിന്റെ ഗിറ്റാറിന്റെ ശ്രുതി തെറ്റിപ്പോയെന്നും ബീബറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബീബറിനായി കാത്തിരുന്ന ബോളിവുഡ് താരങ്ങളെയാകെ നിരാശരാക്കിയാണ് ബീബറിന്റെ മടങ്ങിപ്പോക്ക്.

അത്യാഢംബര ജീവിതം

5 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബീബര്‍ അത്യാഢംബരം നിറഞ്ഞ ജീവിതമായിരുന്നു നയിച്ചത്. ആഢംബര ഹോട്ടലിന്റെ മൂന്ന് നില ബീബറിനായി വിട്ടുനല്‍കിയിരുന്നു. 29 സംസ്ഥാനങ്ങളിലെ ഭക്ഷണമാണ് തയ്യാറാക്കിയിരുന്നത്. ഭക്ഷണങ്ങള്‍ക്ക് ബീബറിന്റെ പാട്ടുകളുടെ പേരുമിട്ടു

ചുണ്ടനക്കം മാത്രം

അതേസമയം ബീബറിന്റെ സംഗീത പരിപാടി പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നും ആരോപണം ഉയര്‍ന്നു. പാടിയ പാട്ടുകളില്‍ ഭൂരിപക്ഷവും ചുണ്ടനക്കം മാത്രമായിരുന്നുവെന്നാണ് ആരോപണം.

English summary
Justin Bieber left India immediately after his India concert due to hot weather
Please Wait while comments are loading...