കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാടണമെങ്കില്‍ ബീബറിന് തിരുമ്മുകാരി വേണം..!!അതും കേരളത്തില്‍ നിന്ന് തന്നെ..!! ആവശ്യങ്ങള്‍ കേട്ടാല്‍ !

  • By അനാമിക
Google Oneindia Malayalam News

മുംബൈ: പോപ് രാജകുമാരന്‍ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകന്‍ ഇന്ത്യയില്‍ തന്റെ ആദ്യത്തെ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയത് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ ലോകമറിയുന്ന ഗായകനായി മാറിയ ബിബറിന്റെ ചില ആവശ്യങ്ങള്‍ കേട്ടാല്‍ കണ്ണ് തള്ളിപ്പോകും. ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാന്‍ ബീബറിന് ഇവയൊക്കെ കൂടിയേ തീരുവത്രേ.

Read Also: ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

Read Also: പ്രിയങ്ക ചോപ്രയുടെ പേരിൽ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ത്തല്ല്..!! വീഡിയോ..!

അമ്പരപ്പിക്കുന്ന പട്ടിക

മാധ്യമപ്രവര്‍ത്തകനും സംഗീത നിരൂപകനുമായ അരുണ്‍ എസ് രവിയാണ് ബീബറുടെ ആവശ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. അഞ്ച് ദിവസം നീളുന്ന ഇന്ത്യയിലെ സംഗീത പര്യടനത്തിന് സംഘാടകര്‍ക്ക് പൊടിക്കേണ്ടി വന്നിരിക്കുക ചില്ലറ കാശൊന്നുമല്ലെന്നുറപ്പ്.

മലയാളി തിരുമ്മുകാരി

നമ്മുടെ കേരളത്തിനും ബീബറിന്റെ ആവശ്യങ്ങളുടെ പട്ടികയില്‍ ഒരിടമുണ്ട്. കേരളത്തില്‍ നിന്നും ലൈസന്‍സുള്ള ഒരു തിരുമ്മുകാരിയെ വേണമെന്നും ബീബറ് ഡിമാന്റ് വെച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ സ്വകാര്യ വിമാനവും വേണം

റോള്‍സ് റോയ്‌സ് തന്നെ വേണം

യാത്രയ്ക്കായി റോള്‍സ് റോയ്‌സ് തന്നെ വേണം. മാത്രമല്ല അനുയായികള്‍ക്ക് വേണ്ടി പത്ത് അത്യാഡംബര സെഡാനുകളും രണ്ട് വോള്‍വോ ബസ്സുകളും വേണം.പരിപാടി നടക്കുന്ന സ്റ്റേജിലെത്താന്‍ ്പ്രത്യേക ഹെലികോപ്റ്ററും വേണം.

ഭക്ഷണത്തിന് ഗാനങ്ങളുടെ പേര്

29 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗംഭീര ഭക്ഷണങ്ങളാണ് ബീബറിനും സംഘത്തിനുമായി ഒരുക്കുന്നത്. രാജ്യത്തെ പ്രശസ്തരായ രണ്ട് ഷെഫുമാരാണ് ഭക്ഷണം ഒരുക്കുന്നത്. ഭക്ഷണങ്ങള്‍ക്ക് ബീബറുടെ ഗാനങ്ങളുടെ പേരാണ് നല്‍കുക.

ആഢംബരത്തിന്റെ അങ്ങേയറ്റം

സംഗീതപരിപാടി കഴിഞ്ഞുള്ള വിശ്രമ വേളകളില്‍ ഉല്ലസിക്കാന്‍ പിങ് പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ് എന്നിവയും വേണം ബീബര്‍ക്ക്.താമസിക്കുന്ന ആഡംബര ഹോട്ടലിന്റെ മൂന്ന് നിലകള്‍ പൂര്‍ണമായും വിട്ടു നല്‍കണമെന്നും ഡിമാന്റ് ഉണ്ട്. ബീബര്‍ക്ക് മാത്രമായി പ്രത്യേക ലിഫ്റ്റും.

അമ്പരപ്പിക്കുന്ന ആവശ്യങ്ങൾ

ഹോട്ടലിലെ ശുചിമുറിയോട് ചേര്‍ന്ന് വസ്ത്രം തൂക്കിയിടാന്‍ 100 ഹാങ്ങറുകള്‍, വാനില റൂം ഫ്രഷ്‌നറുകള്‍, ചൂടുവെള്ളമുള്ള സ്വിമ്മിംഗ് പൂള്‍, വേദിക്ക് പുറകില്‍ 30 വിശ്രമമുറികള്‍, വെള്ളി കൊണ്ടുള്ള പാത്രങ്ങള്‍, പൂക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയൊക്കെ ഒരുക്കണം

English summary
Justin Bieber's list of demands for his India tour is shocking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X