8 കോടിയുടെ മോഷണത്തിന് പിന്നില്‍ 17 വയസ്സുകാരന്‍
ദില്ലി: ദില്ലി പോലീസിനെ കുറച്ചുദിവസങ്ങളായി കുഴപ്പത്തിലാക്കിയിരുന്ന മോഷണക്കേസിന് ഒടുവില്‍ അവസാനം. വെറും പതിനേഴര വയസ്സുള്ള ഒരു ചെക്കനാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് തെളിഞ്ഞു.
കാറുമായെത്തി എട്ട് കോടി രൂപയാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്. പക്ഷേ ഇവര്‍ പോലീസിന്റെ പിടിയിലായി. കാറിലുണ്ടായിരുന്നു കൗമാരക്കാനെ പോലീസ് ആദ്യം വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. മറ്റ് രണ്ട് പേര്‍ അത്യാവശ്യം ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും ആയിരുന്നു. എന്നാല്‍ ഒടുവില്‍ പോലീസ് ആ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞു. കൗമാരക്കാരനായ ആ പയ്യനായിരുന്നു മൊത്തം കൊള്ളയുടേയും ആസൂത്രകന്‍.

രാജേഷ് കര്‍ല എന്ന ഓഹരി ഇടപാടുകാരന്റെ പണമാണ് മോണം പോയത്. ഇയാളുടെ ജോലിക്കാരനായിരുന്നു മോഷണത്തിന്റെ ചരടുവലിച്ച് പയ്യന്‍.
ഒരു പെട്ടിക്കട നടത്തിക്കൊണ്ടിരിക്കുകയായിരുന്ന കഥാനായകന് ഒരു ഹോട്ടല്‍ തുടങ്ങാന്‍ മോഹം. അങ്ങനെയിരിക്കെ ഒരു ബന്ധു വഴി രാജേഷ് കര്‍ലയുടെ ജീവനക്കാരനായി. മിടുക്കനായ പയ്യന്‍ കര്‍ലയുടെ വിശ്വസ്തനായി.
ഈ സമയത്താണ് കര്‍ലയുടെ പണമിടപാടുകളെ കുറിച്ച് പയ്യന്‍ തിരിച്ചറിയുന്നത്. പെട്ടെന്ന് പണക്കാരനാകാനുള്ള മാര്‍ഗ്ഗം മനസ്സില്‍ തെളിഞ്ഞു. അടുത്ത ബന്ധുവിനെ മോഷണത്തിന്റെ പദ്ധതി അറിയിച്ചു. അയാള്‍ രണ്ട് ക്രിമിനല്‍ കൂട്ടാളികളെ കൂടി സംഘത്തില്‍ ചേര്‍ത്തു.
പിന്നെ പ്രൊഫഷണല്‍ സ്റ്റൈലില്‍ ആയിരുന്നു ആസൂത്രണം. നമ്മുടെ കഥാനായകന് കൂട്ട് കള്ളന്‍മാര്‍ ഒരു മൊബൈല്‍ ഫോണ്‍ കൊടുത്തു. അതുവഴിയായി പിന്നെ ആശയ വിനിമയം. ഒടുവില്‍ പണം മോഷ്ടിച്ചു, പക്ഷേ പോലീസിന്റെ പിടിയിലായി.
ടെലിഫോണ്‍ കോളുകള്‍ പരിശോധിക്കുന്നതിനിടെ ഒരു അപരിചിത നമ്പര്‍ ശ്രദ്ധയില്‍ പെട്ടതാണ് പോലീസിന് തുണയായത്. നന്നായൊന്ന് ചോദ്യം ചെയ്തപ്പോള്‍ ചെറുക്കന്‍ സത്യമെല്ലാം തുറന്നു പറഞ്ഞു. ആറ് മാസം മുമ്പ് ഒരു കോടി രൂപ കര്‍ലയുടെ കയ്യില്‍ നിന്ന് തട്ടിയെടുക്കാനും ഇവര്‍ ശ്രമം നടത്തിയിരുന്നത്രെ












Click it and Unblock the Notifications