ജാർഖണ്ഡ് വികാസ് മോർച്ച ഇനി ബിജെപിയിൽ!! ലയനം 17 ന്
റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് വികാസ് മോർച്ച ബിജെപിയിൽ ലയിക്കുന്നു. ഫെബ്രുവരി 17 ന് റാഞ്ചിയില്‍ നടക്കുന്ന പരിപാടിയിലാണ് ലയന പ്രഖ്യാപനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്.
ഫെബ്രുവരി 17 ന് പ്രഭാ താര മൈതാനത്ത് നടക്കുന്ന ലയന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ എന്നിവർ പങ്കെടുക്കും.പാർട്ടി എംഎൽഎമാരായ പ്രദീപ് യാദവിനെയും ബന്ദു തുർക്കിയെയും പുറത്താക്കാനുള്ള പാർട്ടി തിരുമാനത്തിനും കേന്ദ്രകമ്മിറ്റി അംഗീകാരം നൽകിയതായി ബാബു മറാണ്ടി അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യ സര്‍ക്കാരിന് ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ 3 അംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിലേറി രണ്ടുമാസം കഴിയുന്നതിന് മുമ്പായി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട് ബാബുലാല്‍ മറാണ്ടി ഏവരേയും ഞെട്ടിച്ചു. തൊട്ട് പിന്നാലെയാണ് ബിജെപിയില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം മറാണ്ടി ലയന ചര്‍ച്ച സജീവമാക്കിയതോടെ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരായ പ്രദീപ് യാദവും ബന്ദു ടിര്‍ക്കിയും എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ആര്‍പി സിങിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ജെവിഎം പുറത്താക്കിയത്. അതിനിടെ കഴിഞ്ഞ ദിവസം ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications