കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡ് വികാസ് മോർച്ച ഇനി ബിജെപിയിൽ!! ലയനം 17 ന്

  • By Aami Madhu
Google Oneindia Malayalam News

റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് വികാസ് മോർച്ച ബിജെപിയിൽ ലയിക്കുന്നു. ഫെബ്രുവരി 17 ന് റാഞ്ചിയില്‍ നടക്കുന്ന പരിപാടിയിലാണ് ലയന പ്രഖ്യാപനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്.

ഫെബ്രുവരി 17 ന് പ്രഭാ താര മൈതാനത്ത് നടക്കുന്ന ലയന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ എന്നിവർ പങ്കെടുക്കും.പാർട്ടി എം‌എൽ‌എമാരായ പ്രദീപ് യാദവിനെയും ബന്ദു തുർക്കിയെയും പുറത്താക്കാനുള്ള പാർട്ടി തിരുമാനത്തിനും കേന്ദ്രകമ്മിറ്റി അംഗീകാരം നൽകിയതായി ബാബു മറാണ്ടി അറിയിച്ചു.

 babud-

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യ സര്‍ക്കാരിന് ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ 3 അംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിലേറി രണ്ടുമാസം കഴിയുന്നതിന് മുമ്പായി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട് ബാബുലാല്‍ മറാണ്ടി ഏവരേയും ഞെട്ടിച്ചു. തൊട്ട് പിന്നാലെയാണ് ബിജെപിയില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ചത്.

അതേസമയം മറാണ്ടി ലയന ചര്‍ച്ച സജീവമാക്കിയതോടെ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരായ പ്രദീപ് യാദവും ബന്ദു ടിര്‍ക്കിയും എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ജാര്‍ഖണ്ഡ‍ില്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള ആര്‍പി സിങിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ജെവിഎം പുറത്താക്കിയത്. അതിനിടെ കഴിഞ്ഞ ദിവസം ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

English summary
JVM(P) to merge with BJP on February 17: Babulal Marandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X