കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് പിന്തുണയുമായി മറ്റൊരു കക്ഷി കൂടി; അംഗബലം 47 ല്‍ നിന്ന് 50 ലേക്ക്

Google Oneindia Malayalam News

റാഞ്ചി: മഹാരാഷ്ട്രക്ക് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് ജാര്‍ഖണ്ഡ് നിയമസാഭാ തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഒറ്റക്ക് മത്സരിച്ച ബിജെപിയുടെ സകല പ്രതീക്ഷകളും തകിടം മറിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ജാര്‍ഖണ്ഡില്‍ അധികാരം പിടിച്ചത്.

നിയമസഭസയില്‍ ആകേയുള്ള 81 സീറ്റില്‍ കഴിഞ്ഞ വര്‍ഷം 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ 25 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. 47 സീറ്റിലാണ് സഖ്യസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 30 സീറ്റുകള്‍ നേടിയ ജെഎംഎം ഏറ്റവും വലിയ കക്ഷിയായി. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അടുത്ത ദിവസം തന്നെ അധികാരമേല്‍ക്കും. ഇതിന് പിന്നാലെയാണ് സഖ്യസര്‍ക്കാറിന് പിന്തുണയുമായി മറ്റൊരു കക്ഷി കൂടി രംഗത്ത് എത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പി)

ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പി)

ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പി)യാണ് ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യ സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്ത് തൂക്ക് സഭയാണ് അധികാരത്തില്‍ വരികയാണെങ്കില്‍ തങ്ങളുടെ കൂടെകൂടാന്‍ ബിജെപി ചട്ടംകൂട്ടിയിരുന്ന പാര്‍ട്ടിയാണ് ജെവിഎംപി.

ആരുമായും സഖ്യം

ആരുമായും സഖ്യം

വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ മഹാസഖ്യവും ബിജെപിയും ഇഞ്ചോടിച്ച് പോരാടിയപ്പോഴും ബിജെപി നേതാക്കള്‍ പിന്തുണ തേടി ജെവിഎംപി നേതാക്കളെ സമീപിച്ചിരുന്നു. ആരുമായും സഖ്യത്തിന് തയാറെന്ന് ബാബുലാല്‍ മറാണ്ടി പ്രഖ്യാപിച്ചതും ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

പിന്തുണ ഹേമന്ത് സോറന്

പിന്തുണ ഹേമന്ത് സോറന്

എന്നാല്‍ കൃത്യമായ ഭൂരിപക്ഷം ലഭിച്ചതോടെ മഹാസഖ്യത്തിനാണ് തങ്ങളുടെ പിന്തുണയെന്നാണ് ബാബുലാല്‍ മറാണ്ടി വ്യക്തമാക്കുന്നത്. 'ഞങ്ങളുടെ പിന്തുണ നിരുപാധികമായി ഹേമന്ത് സോറന്റെ സഖ്യത്തിനാണ്. കാരണം അവരാണ് ഭൂരിപക്ഷം തെളിയിച്ചത്'-ബാബുലാല്‍ മറാണ്ടി പറഞ്ഞു.

വസതിയിലെത്തി കണ്ടു

വസതിയിലെത്തി കണ്ടു

ജെഎംഎം നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ ഇന്നലെ ബാബുലാല്‍ മറാണ്ടിയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹാസഖ്യത്തിനുള്ള തന്‍റെ പാര്‍ട്ടിയുടെ പിന്തുണ മറാണ്ടി വ്യക്തമാക്കിയത്. ജാര്‍ഖണ്ഡിന്‍റെ മുന്‍മുഖ്യമന്ത്രിയും ജെവിഎംപി അധ്യക്ഷനുമാണ് ബാബുലാല്‍ മറാണ്ടി

മൂന്ന് സീറ്റുകളില്‍

മൂന്ന് സീറ്റുകളില്‍

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലാണ് ജെവിഎംപി മത്സരിച്ചത്. 2014 ല്‍ ബിജെപി സഖ്യത്തില്‍ മത്സരിച്ച ജെഎവിഎംപി ഇത്തവണ ഒറ്റക്ക് മത്സരിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്ത് എത്തിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് തയ്യാറാവാതെ വരികയായിരുന്നു.

50 അംഗങ്ങളുടെ പിന്തുണ

50 അംഗങ്ങളുടെ പിന്തുണ

ജെവിഎംപിയുടെ 3 അംഗങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ജാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാറിന് 50 അംഗങ്ങളുടെ പിന്തുണ തികയ്ക്കാന്‍ സാധിക്കും. മഹാസഖ്യത്തില്‍ ജെ​എംഎം 30 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 16 ഉം ആര്‍ജെഡി ഒരു സീറ്റിലുമാണ് വിജയിച്ചത്.

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ

അതേസമയം, ജാര്‍ഖണ്ഡിന്‍റെ പുതിയ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഞായറാഴ്ച്ച അധികാരമേല്‍ക്കും. 12 അംഗ നിയമസഭയാണ് സത്യപ്രതിജ്ഞ ചെയ്യുക. മുഖ്യമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിമാര്‍ ജെ​എംഎമ്മിന് ലഭിക്കും. അഞ്ച് മന്ത്രിമാരും സ്പീക്കര്‍ പദവിയുമാണ് കോണ്‍ഗ്രസിന് ലഭിക്കുക. ഉപമുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് ലഭിച്ചേക്കും.

മന്ത്രിസ്ഥാനം കൊടുക്കണോ

മന്ത്രിസ്ഥാനം കൊടുക്കണോ

ആര്‍ജെഡിയില്‍ നിന്ന് വിജയിച്ച ഏക അംഗവും മന്ത്രിയാവും. സഖ്യസര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച ജെവിഎംപിക്ക് മന്ത്രിസ്ഥാനം കൊടുക്കണോ അതോ മറ്റ് വല്ല പദവികളും കൊടുക്കണമോ എന്നതിനെ കുറിച്ചു ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എട്ടുമണിയോടെ ഹേമന്ത് സോറന്‍ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു.

29ന്​ ഉച്ചക്ക്

29ന്​ ഉച്ചക്ക്

ജെവിഎംപിയുടെ പ്രതിനിധികളെക്കൂടി ചേര്‍ത്ത് 50 അംഗങ്ങളുടെ പിന്തുണയാണ് ഗവര്‍ണര്‍ക്ക് കൈമാറിയ കത്തില്‍ ഹേമന്ത് സോറന്‍ അവകാശപ്പെട്ടിരിക്കുന്നത്. സംബർ 29ന്​ ഉച്ചക്ക്​ ഒരു മണിക്ക്​ സോറൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന്​ ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കിയിട്ടുണ്ട്.

തോല്‍വി

തോല്‍വി

അതേസമയം മറുവശത്ത്, തോല്‍വിയെ കുറിച്ച് വിശദമായി പഠിക്കാനുള്ള നീക്കത്തിലാണ് ബിജെപി. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി 5 വര്‍ഷം തികച്ച മുഖ്യമന്ത്രിയാണെങ്കിലും ജനസംഖ്യയുടെ 26.3 ശതമാനം വരുന്ന ഗോത്രവര്‍ഗക്കാരെ പിണക്കിയതാണ് ബിജെപിയുടെ തോല്‍വിയില്‍ നിര്‍ണ്ണായകമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയില്‍

ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയില്‍

ആദിവാസി വിഭാഗത്തിന് പുറത്ത് നിന്നുള്ള മുഖ്യമന്ത്രിയായ രഘുബര്‍ ദാസിനെതിരെ ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് ആദ്യം മുതലെ ഉണ്ടായിരുന്നത്. അധികാരത്തില്‍ വന്നതിന് പിന്നാലെ അദ്ദേഹം സ്വീകരിച്ച ചില നയങ്ങളും ഗ്രോത്രവര്‍ഗ്ഗക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ഭൂവിനിയോഗ നിയമം നടപ്പിലാക്കിയത്.

അവകാശം കവര്‍ന്നെടുക്കുന്നു

അവകാശം കവര്‍ന്നെടുക്കുന്നു

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി എളുപ്പത്തില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന നിയമം ആദിവാസികളുടെ ഭൂമി എളുപ്പത്തില്‍ കവര്‍ന്നെടുക്കുന്നതാണെന്ന ആരോപണം ശക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഷയത്തിലൂന്നി ആദിവാസി മേഖലകളില്‍ ശക്തമായ പ്രചാരണമായിരുന്നു കോണ്‍ഗ്രസ്-ജെഎംഎം സഖ്യം നടത്തിയത്

ഫലം വ്യക്തമാക്കുന്നത്

ഫലം വ്യക്തമാക്കുന്നത്

ആദിവാസികളുടേയും ഗോത്രവര്‍ഗക്കാരുടേയും ഭൂമിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന ചോട്ടാനാഗ്പൂര്‍ ടെനന്‍സ് (ആക്ട്), സാന്താള്‍ പര്‍ഗാന ടെന്‍സി ആക്ടി(1949) എന്നീ സുപ്രധാന നിയമങ്ങളായിരുന്നു സര്‍ക്കാര്‍ ഭേദഗതി ചെയ്ത്. സര്‍ക്കാറിന്‍റെ ഈ നീക്കം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്നാണ് ആദിവാസി മേഖലകളിലെ ഫലം വ്യക്തമാക്കുന്നത്.

 'മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നത് കൊണ്ടാണ് ഞങ്ങള്‍ വോട്ട്ചെയ്തത്' 'മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നത് കൊണ്ടാണ് ഞങ്ങള്‍ വോട്ട്ചെയ്തത്'

 അരാജകവാദികളെപ്പോലെ പെരുമാറുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ അരാജകവാദികളെപ്പോലെ പെരുമാറുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

English summary
jvmp supports coalition government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X