Get Updates
Get notified of breaking news, exclusive insights, and must-see stories!

''തലസ്ഥാനത്തോട്ടൊന്ന് നോക്കീട്ട് തള്ളണേ ടീച്ചർ...'' ആരോഗ്യമന്ത്രി കെകെ ശൈലജയെ പരിഹസിച്ച് ചാമക്കാല

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതികുമാർ ചാമക്കാലയുടെ പരിഹാസം. മറ്റുള്ളവർക്ക് ക്ലാസെടുക്കുമ്പോൾ തിരുവനന്തപുരത്തെക്കുറിച്ച് മിണ്ടില്ലേ എന്നാണ് ചാമക്കാലയുടെ ചോദ്യം. ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

''തലസ്ഥാനത്തോട്ടൊന്ന് നോക്കീട്ട് തള്ളണേ ടീച്ചർ. മഹാരഥകളായ ലോകനേതാക്കളുടെ പട്ടികയിലാണ് കേരളത്തിൻ്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെന്നാണ് പാർട്ടിക്കാരും ചില മാധ്യമങ്ങളും പറയുന്നത്. കോവിഡ് 19 നെ എങ്ങനെ നേരിടണമെന്നറിയാൻ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെല്ലാം തൻ്റെ ഉപദേശം തേടുകയാണെന്ന് ടീച്ചറും പറയുന്നു. അപ്പോൾ ടീച്ചറെ, ഒരു സംശയം, ഈ തിരുവനന്തപുരം ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജും അങ്ങയുടെ കീഴിലല്ലേ?

covid

അതോ മറ്റുള്ളവർക്ക് ക്ലാസെടുക്കുമ്പോ തിരുവനന്തപുരത്തെക്കുറിച്ച് മിണ്ടില്ലേ?
ഒരിക്കലും തീരാത്ത വൻ വീഴ്ചകളുടെ ഈ കോട്ടകൾ അങ്ങ് കയ്യൊഴിഞ്ഞോ?
കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച രമേശനെ ഈ രണ്ട് കോവിഡ് ആശുപത്രികളും കൈകാര്യം ചെയ്തതിനെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്? ഗുരുതര ശ്വാസകോശ രോഗമുള്ള രമേശന് കോവിഡ് ടെസ്റ്റ് നടത്താതെ മടക്കി അയച്ചത് കേരള മോഡലിൻ്റെ ഭാഗമായാണോ?

രമേശൻ്റെ രോഗത്തിൻ്റെ ഉറവിടമേതെന്ന് താങ്കൾക്ക് അറിയാമോ? മുമ്പ് മരിച്ച വൈദികൻ്റെ കാര്യത്തിലും ഇതേ വീഴ്ചയാണ് തിരു.മെഡിക്കൽ കോളജിൽ സംഭവിച്ചത് എന്നതിൽ സംശയമുണ്ടോ? കോവിഡ് വാർഡിൽ രണ്ട് ആത്മഹത്യകൾ നടന്ന ആശുപത്രിയാണ് ഇതെന്ന് താങ്കൾ മറന്നോ? ആ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ തളർന്നതാണോ വീഴ്ചകളുടെ കാരണമെന്ന് അന്വേഷിച്ചോ? അവർക്ക് ആവശ്യമായ വിശ്രമം നൽകുന്നുണ്ടോ? സുരക്ഷ ഉപകരണങ്ങളുണ്ടോ?

പ്രചാരവേലയുടെ തിരക്കിനിടെ ഇതെല്ലാമെന്ന് പരിശോധിക്കുന്നത് നന്നാവും. പിന്നെ എന്തു പറഞ്ഞാലും ടീച്ചർ ഇമോഷണലാവും. കഷ്ടപ്പാടുകളെക്കുറിച്ച് എണ്ണിപ്പെറുക്കും. എല്ലാവരും കഷ്ടപ്പെടുകയാണ് ടീച്ചർ. നിങ്ങളുടെ വകുപ്പിലെ വീഴ്ചകൾ ആ കഷ്ടപ്പാട് ഇരട്ടിയാക്കുമ്പോൾ അത് പറയാതെ നിവൃത്തിയില്ല. ഇമോഷണലാവരുത്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+