കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോതിരാദിത്യ സിന്ധ്യക്ക് അധ്യക്ഷ സ്ഥാനമില്ല... കാരണം ഇതാണ്, സോണിയ പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം തല്‍ക്കാലത്തേക്ക് അവസാനിക്കുന്നു. ദില്ലിയില്‍ ക്യാമ്പ് ചെയ്ത കമല്‍നാഥിനും ജോതിരാദിത്യ സിന്ധ്യക്കും കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരെയും അധ്യക്ഷ സ്ഥാനത്തില്‍ സോണിയാ ഗാന്ധി അനുനയിപ്പിച്ചിരിക്കുകയാണ്. ദിഗ്വിജയ് സിംഗിന്റെ കാര്യത്തില്‍ തല്‍ക്കാലം നടപടിയുണ്ടാവില്ല

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് മൂന്ന് തട്ടുകളിലായി തന്നെ നില്‍ക്കുകയാണ്. സിന്ധ്യ ക്യാമ്പ് ഏറ്റവും ശക്തമായി അതേ വാദമാണ് ഉന്നയിക്കുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ കാര്യം ഉപതിരഞ്ഞെടുപ്പുകളും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന. നിര്‍ണായക തീരുമാനങ്ങളും സോണിയ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സിന്ധ്യയുടെ പ്രതിസന്ധി

സിന്ധ്യയുടെ പ്രതിസന്ധി

ഗുണയില്‍ തോറ്റതാണ് സിന്ധ്യയെ ഏറ്റവും ചൊടിപ്പിക്കുന്നത്. കമല്‍നാഥും ദിഗ്വിജയ് സിംഗും ചേര്‍ന്ന് നടത്തിയ നീക്കമാണ് തന്നെ തോല്‍പ്പിച്ചതെന്ന വാദത്തിലാണ് സിന്ധ്യ. തന്നെ യുപിയുടെ ചുമതലയിലേക്ക് മാറ്റിയത് ഇത് കൊണ്ടാണെന്നും സിന്ധ്യ പറയുന്നു. ഈ സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയ നിലനില്‍പ്പിന് സംസ്ഥാന അധ്യക്ഷ പദവി അത്യാവശ്യമാണെന്ന വാദത്തിലാണ് സിന്ധ്യ. അതേസമയം കമല്‍നാഥ് വിട്ടുകൊടുക്കാന്‍ തയ്യാറാണെങ്കിലും, ദിഗ്വിജയ് സിംഗിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

സോണിയയുടെ മറുപടി

സോണിയയുടെ മറുപടി

സിന്ധ്യ ഗ്രൂപ്പ് നടത്തുന്ന സമ്മര്‍ദ തന്ത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സോണിയ തുറന്നടിച്ചിരിക്കുന്നത്. സിന്ധ്യ ഗ്രൂപ്പിന്റെ സമ്മര്‍ദത്തിന് ഒരു കാരണവശാലും വഴങ്ങില്ലെന്നാണ് സോണിയ സിന്ധ്യയെ അറിയിച്ചിരിക്കുന്നത്. ഇതോടെ അധ്യക്ഷ സ്ഥാനം സിന്ധ്യക്ക് ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ സിന്ധ്യ പാര്‍ട്ടി വിടരുതെന്ന് സോണിയ നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് ഗ്രൂപ്പുകളെയും സമാധാനിപ്പിക്കുന്ന ഫോര്‍മുല സോണിയ ഇവര്‍ക്ക് മുന്നില്‍ വെച്ചിരിക്കുകയാണ്.

കമല്‍നാഥ് തുടരും

കമല്‍നാഥ് തുടരും

സോണിയയുടെ നിര്‍ദേശ പ്രകാരം അധ്യക്ഷ സ്ഥാനത്ത് മാറ്റങ്ങളുണ്ടാവില്ല. മുഖ്യമന്ത്രി കമല്‍നാഥ് തന്നെ അധ്യക്ഷനായി തുടരും. നേരത്തെ ഒഡീഷയിലെ യൂണിറ്റ് പിരിച്ചുവിട്ടിരുന്നെങ്കിലും, അധ്യക്ഷനെ നിലനിര്‍ത്തിയിരുന്നു സോണിയ. ഇവിടെ സംസ്ഥാന സമിതിയിലേക്ക് പുതിയ അംഗങ്ങള്‍ എത്തുമെന്നാണ് സൂചന. സിന്ധ്യ ക്യാമ്പിന് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി വന്‍ ശ്രമങ്ങളും പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്.

രാജ്യസഭാ സീറ്റുകള്‍

രാജ്യസഭാ സീറ്റുകള്‍

സംസ്ഥാനത്ത് നിന്ന് രാജ്യസഭാ സീറ്റുകള്‍ ഏതെങ്കിലും വിമത നേതാവിന് നല്‍കാനാണ് സോണിയ താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിന്ന് ഒരു സീറ്റ് പോലും ഒഴിവില്ല. തല്‍ക്കാലം സിന്ധ്യ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും. അദ്ദേഹത്തെ ഏത് വിധേനയും പാര്‍ലമെന്റില്‍ എത്തിക്കാനാണ് അനുനയ ശ്രമം. സ്വന്തം മണ്ഡലത്തില്‍ തോറ്റതാണ് സിന്ധ്യയെ പ്രകോപിതനാക്കുന്നത്. അദ്ദേഹത്തിന് മധ്യപ്രദേശില്‍ ശക്തി വീണ്ടെടുക്കണമെങ്കില്‍ പാര്‍ലമെന്റേറിയന്‍ പദവി അത്യാവശ്യമാണ്.

വെട്ടിനിരത്തല്‍ ഉറപ്പ്

വെട്ടിനിരത്തല്‍ ഉറപ്പ്

ദിഗ്വിജയ് സിംഗിനെതിരെ സംസ്ഥാനത്തെ പ്രമുഖ മന്ത്രി തന്നെ പരാതി നല്‍കിയത് സോണിയയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല മേഖലകളിലും സിംഗിന് ആര്‍എസ്എസ് മേഖലകളുമായി ബന്ധമുണ്ടെന്ന പരാതി നേരത്തെ ലഭിച്ചിരുന്നു. ദിഗ്വിജയ് സിംഗിന്റെ അനുയായികളെ വെട്ടിനിരത്തുമെന്ന സൂചനയാണ് സോണിയ നല്‍കുന്നത്. കമല്‍നാഥ് ക്യാമ്പിലുള്ളവരെയും കുറയ്ക്കും. സിന്ധ്യ ഗ്രൂപ്പിനുള്ള പ്രാതിനിധ്യവും വര്‍ധിപ്പിക്കും.

രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

ദിഗ്വിജയ് സിംഗിനെ ഒതുക്കി നിര്‍ത്തണമെന്ന ആവശ്യമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. എന്നാല്‍ ഇത് സോണിയ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. സോണിയയുടെ സുപ്രധാന ഉപദേശകരില്‍ ഒരാളാണ് സിംഗ്. അതേസമയം സിന്ധ്യക്ക് കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ നല്‍കണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചത്. മഹാരാഷ്ട്രയുടെ സ്‌ക്രീനിംഗ് കമ്മിറ്റി ചുമതല വേണ്ടെന്നാണ് സിന്ധ്യ പറഞ്ഞത്. ഇത് നിര്‍ബന്ധപൂര്‍വം ലഭിച്ചതാണ്. ഗുണയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് മധ്യപ്രദേശില്‍ ചുമതല വേണമെന്ന് സിന്ധ്യ വാശിപിടിക്കുന്നത്. ഇല്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി നഷ്ടമാകും.

<strong>യഥാര്‍ത്ഥ ഇന്ത്യക്കാരെ മന:പ്പൂര്‍വം ഒഴിവാക്കി.... എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ക്കെതിരെ കേസ്</strong>യഥാര്‍ത്ഥ ഇന്ത്യക്കാരെ മന:പ്പൂര്‍വം ഒഴിവാക്കി.... എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ക്കെതിരെ കേസ്

English summary
jyothiraditya scindia may not get madhya pradesh congress president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X