കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ ബിജെപിയില്‍ വാഴില്ല... കോണ്‍ഗ്രസിന് ചിരിക്കാന്‍ കാരണങ്ങള്‍, ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കും!

Google Oneindia Malayalam News

ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് ക്ഷീണമായെങ്കിലും അധികം വൈകാതെ തന്നെ പാര്‍ട്ടിക്ക് നേട്ടം വര്‍ധിക്കാം. സിന്ധ്യക്ക് ബിജെപിയില്‍ പിടിച്ചുനില്‍ക്കാനാവുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. കോണ്‍ഗ്രസ് 15ലധികം വര്‍ഷങ്ങള്‍ കാത്തിരുന്നാണ് മധ്യപ്രദേശില്‍ അധികാരം പിടിച്ചത്. ഇത് ബിജെപിയുടെ ഏറ്റവും മികച്ച സംഘടനാ സംവിധാനവും നേതാക്കളും അവിടെയുള്ളത് കൊണ്ടാണ്. അത്തരമൊരു സംസ്ഥാനത്ത് സിന്ധ്യക്ക് കോണ്‍ഗ്രസില്‍ അല്ലാതെ പിടിച്ച് നില്‍ക്കാനാവില്ല.

Recommended Video

cmsvideo
Jyotiraditya Scindia’s break with the Congress and his future in the BJP | Oneindia Malayalam

മൂന്ന് വെല്ലുവിളികളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. സിന്ധ്യക്ക് അതിനെയെല്ലാം നേരിടാനുമാവില്ല. പ്രധാന കാരണം അദ്ദേഹം യുവനേതാവാണ്. കോണ്‍ഗ്രസിലെ എല്ലാ അധികാരവും അനുഭവിച്ചെത്തിയ നേതാവാണ് എന്നത് തന്നെ പ്രശ്‌നം. അതിലുപരി അമിത് ഷാ-നരേന്ദ്ര മോദി സഖ്യം സിന്ധ്യയെ ഒരിക്കലും വിശ്വസ്തനായി കാണില്ലെന്ന് ഉറപ്പ്. വെറും ഒന്നര വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ബിജെപി വിടാനുള്ള കാരണങ്ങള്‍ നിരവധിയാണ്.

സിന്ധ്യ ഔട്ട്‌സ്‌പോക്കണ്‍

സിന്ധ്യ ഔട്ട്‌സ്‌പോക്കണ്‍

കോണ്‍ഗ്രസിലെ ഔട്ട്‌സപോക്കണായിട്ടാണ് ജ്യോതിരാദിത്യ സിന്ധ്യ അറിയപ്പെടുന്നത്. ബിജെപിയിലും ഇതേ സ്വഭാവം മാറ്റിനിര്‍ത്താന്‍ സിന്ധ്യക്ക് സാധിക്കില്ല. ഭരണവീഴ്ച്ചകള്‍ തുറന്ന് പറയാറുള്ള നേതാവാണ് സിന്ധ്യ. എന്നാല്‍ ബിജെപിയില്‍ ഇത്തരമൊരു ഓപ്ഷനില്ല. അമിത് ഷാ-നരേന്ദ്ര മോദി സഖ്യം പറയുന്നതാണ് അവസാന വാക്ക്. എതിര്‍ക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്താണ്. കോണ്‍ഗ്രസില്‍ നേതാക്കള്‍ പരസ്പരം വിമര്‍ശിക്കുന്നത് കൊണ്ട് ഇത് വലിയ ബാധകമല്ല. രാജരക്തമായത് കൊണ്ട് അഭിപ്രായങ്ങള്‍ മറച്ചുവെക്കുന്ന ശീലം സിന്ധ്യക്കില്ല. ബിജെപിക്ക് സിന്ധ്യയോടുള്ള സ്‌നേഹം ഇല്ലാതാവാന്‍ വളരെ കുറഞ്ഞ കാലം മതിയെന്ന് ഇതിലൂടെ ഉറപ്പിക്കാം.

ബിജെപിയുടെ ചതി

ബിജെപിയുടെ ചതി

സിന്ധ്യയെ കൊണ്ടുവന്നത് ഗൂഢലക്ഷ്യമാണ് ബിജെപിക്കുള്ളത്. കമല്‍നാഥിന് ശേഷം സിന്ധ്യ മുഖ്യമന്ത്രിയാവുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ചൗഹാന്റെ രാഷ്ട്രീയ ഭാവി ഇതോടെ ഇല്ലാതാവും. പക്ഷേ സിന്ധ്യ ബിജെപിയില്‍ എത്തിയതോടെ അദ്ദേഹത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രിയാവാന്‍ ഒരിക്കലും സാധിക്കില്ല. പ്രധാന കാരണം ചൗഹാനാണ്. ഇനി അതിലൊരു വലിയൊരു ചതി ഈ നീക്കത്തിലുണ്ട്. ഗ്വാളിയോര്‍, ചമ്പല്‍, ഭോപ്പാല്‍, ഗുണ, ശിവപുരി, എന്നീ മണ്ഡലങ്ങളില്‍ വന്‍ ശക്തിയാവാന്‍ സിന്ധ്യയുടെ ചിലവില്‍ ബിജെപിക്ക് സാധിക്കും. പക്ഷേ സിന്ധ്യ എന്ന് ബിജെപിയെ കൈവിടുന്നുവോ അന്ന് അത് അവസാനിക്കും. ഇവിടെയും കോണ്‍ഗ്രസിന് തന്നെയാണ് നേട്ടം വരാന്‍ പോകുന്നത്.

അല്‍പേഷിന്റെ ഗതി

അല്‍പേഷിന്റെ ഗതി

രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന അല്‍പേഷ് താക്കൂറിന്റെ സ്ഥിതി വിലയിരുത്താം. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വന്‍ കുതിപ്പിലേക്ക് നയിച്ചത് താക്കൂറും ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും ചേര്‍ന്നായിരുന്നു. ഇതില്‍ താക്കൂര്‍, സമാന ആരോപണങ്ങള്‍ ഉന്നയിച്ച് ബിജെപിയിലേക്ക് കൂറുമാറി. പിന്നീട് ബിജെപിയിലും ചേര്‍ന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ രാധന്‍പൂരില്‍ 3500ലധികം വോട്ടിന് അദ്ദേഹം തോറ്റു. ഇപ്പോള്‍ അല്‍പേഷ് താക്കൂറിനെ ആരും അറിയുക പോലുമില്ല. ഒരുവെടിക്ക് രണ്ട് പക്ഷി എന്ന ഗെയിമാണ് ബിജെപി കളിച്ചത്. താക്കൂര്‍ കൂറുമാറുകയും, തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുകയും ചെയ്തു. സിന്ധ്യയെയും കാത്തിരിക്കുന്നത് സമാന അവസ്ഥയാണ്.

കേന്ദ്രത്തില്‍ ഒറ്റപ്പെടും

കേന്ദ്രത്തില്‍ ഒറ്റപ്പെടും

മധ്യപ്രദേശില്‍ സിന്ധ്യക്ക് വലിയ റോള്‍ ഉണ്ടാവില്ല. രാജ്യസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടും. പക്ഷേ കേന്ദ്രത്തില്‍ മന്ത്രിയായാലും അദ്ദേഹത്തിന് വലിയ പ്രാധാന്യം ഉണ്ടാവില്ല. ഏത് വകുപ്പും നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നേരിട്ടാണ്. മോദി മന്ത്രിസഭയില്‍ മറ്റൊരു മന്ത്രിമാരും പേരെടുക്കാത്തത് ഈ നിയന്ത്രണങ്ങള്‍ കാരണമാണ്. സിന്ധ്യ വൈകാതെ തന്നെ ഇവരുമായി ഇടയും. രാഹുല്‍ ഗാന്ധിയെ പോലെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ അമിത് ഷായും തയ്യാറാവില്ല. അതേസമയം സിന്ധ്യ ബിജെപിയുമായി ഇടഞ്ഞാല്‍, അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരുന്നതിന് കോണ്‍ഗ്രസ് തയ്യാറുമാണ്.

മധ്യപ്രദേശിലെ മോഹം

മധ്യപ്രദേശിലെ മോഹം

സിന്ധ്യക്ക് ആദ്യം ലഭിക്കാന്‍ പോകുന്ന നിരാശ മുഖ്യമന്ത്രി പദത്തിലാണ്. ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയാവും. പക്ഷേ സിന്ധ്യക്ക് മുഖ്യമന്ത്രി പദത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു. കൈലാഷ് വിജയ് വര്‍ഗീയ, നരേന്ദ്ര സിംഗ് തോമര്‍, നരോത്തം മിശ്ര, ജയ്ബന്‍ സിംഗ് പാവയ്യ, പ്രഭാത് ജാ, എന്നീ നേതാക്കളുടെ വലിയൊരു നിര പിന്നാലെയുണ്ട്. 2023ലും ബിജെപി ജയിച്ചാല്‍ സിന്ധ്യക്ക് മുഖ്യമന്ത്രി പദം ലഭിക്കില്ല. കോണ്‍ഗ്രസില്‍ ലഭിക്കാത്ത കാര്യങ്ങളൊന്നും സിന്ധ്യക്ക് ബിജെപിയില്‍ നിന്ന് ലഭിക്കില്ല.

സ്വന്തം പാര്‍ട്ടി

സ്വന്തം പാര്‍ട്ടി

സിന്ധ്യക്ക് മുഖ്യമന്ത്രി പദം ബിജെപിയില്‍ നിന്ന് കിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വോട്ടര്‍മാര്‍ വൈകാതെ തന്നെ തിരിച്ചറിയും. ഇവര്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് വോട്ടര്‍മാരാണ്. 2023ല്‍ ഇവര്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കും. സിന്ധ്യ അതിന് മുമ്പ് തന്നെ സ്വന്തം പാര്‍ട്ടി ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയേക്കും. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയതാണ്. സിന്ധ്യക്ക് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാം. ഒരുപക്ഷേ സിന്ധ്യ ലക്ഷ്യമിടുന്നതും അത് തന്നെയാണ്. ബിജെപിയുമായി സിന്ധ്യ തെറ്റാന്‍ അധികം നാള്‍ വേണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

രാഹുലിനെ ഇഷ്ടം

രാഹുലിനെ ഇഷ്ടം

സിന്ധ്യ ഇപ്പോഴും രാഹുല്‍ ഗാന്ധിയെ ഇഷ്ടപ്പെടുന്ന നേതാവാണ്. പാര്‍ട്ടി വിട്ടെങ്കിലും ഒരിക്കല്‍ പോലും രാഹുലിനെ അദ്ദേഹം കുറ്റം പറഞ്ഞിട്ടില്ല. കമല്‍നാഥിനെയും ദിഗ് വിജയ് സിംഗിനെയുമാണ് ഉന്നം വെക്കുന്നത്. പക്ഷേ ഇവര്‍ രണ്ട് പേരും രാഷ്ട്രീയത്തില്‍ അവസാന ഘട്ടത്തില്‍ നില്‍ക്കുന്നവരാണ്. സിന്ധ്യക്ക് കോണ്‍ഗ്രസില്‍ നിന്നാല്‍ എളുപ്പത്തില്‍ മുഖ്യമന്ത്രിയാവാന്‍ സാധിക്കുമായിരുന്നു. കമല്‍നാഥ് കഴിഞ്ഞാല്‍ മറ്റൊരു വെല്ലുവിളിയും സിന്ധ്യക്ക് മുന്നില്‍ ഇല്ലായിരുന്നു. ഇതുമനസ്സിലാക്കാതെ സിന്ധ്യ കാണിച്ചത് വലിയ അബദ്ധമാണ്. രാഹുല്‍ ഇടപെട്ടാല്‍ അദ്ദേഹം വൈകാതെ തന്നെ തിരിച്ചുവരാന്‍ സാധ്യതയുണ്ട്.

കൂറുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കില്ല

കൂറുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കില്ല

ബിജെപി കൂറുമാറ്റക്കാരെ തളര്‍ത്തിയ. പാരമ്പര്യമാണ് ഉള്ളത്. ഹരിയാനയില്‍ ചൗധരി ബീരേന്ദ്ര സിംഗിന്റെ രാജ്യസഭാ സീറ്റ് മൂന്ന് വര്‍ഷം ബാക്കി നില്‍ക്കെ ഒഴിയാന്‍ പറഞ്ഞിരുന്നു ബിജെപി. മുന്‍ ബിജെഡി നേതാവ് ബൈജയന്ത് പാണ്ഡെയുടെ അവസ്ഥയും സമാനമായിരുന്നു. മുകുള്‍ റോയ്, വിജയ് ബഹുഗുണ, എസ്എം കൃഷ്ണ, ഭുവനേശ്വര്‍ കലിത, സഞ്ജയ് സിംഗ്, ടോം വടക്കന്‍ പോലുള്ള നേതാക്കളെ കൂറുമാറ്റി ഒതുക്കുകയായിരുന്നു ബിജെപി. സിന്ധ്യയ്ക്കും സമാന അവസ്ഥ നേരിടാനാണ് സാധ്യത. കാരണം സിന്ധ്യ കുടുംബത്തില്‍ നിന്ന് പുതിയ ബിജെപിയില്‍ വസുന്ധര രാജ മാത്രമാണ് പിടിച്ച് നിന്നത്.

<strong>കമല്‍നാഥ് മുമ്പേ അറിഞ്ഞു, പക്ഷേ മിണ്ടിയില്ല, മധ്യപ്രദേശില്‍ ഒരേയൊരു വില്ലന്‍, രാഹുലിന്റെ മറുപടി</strong>കമല്‍നാഥ് മുമ്പേ അറിഞ്ഞു, പക്ഷേ മിണ്ടിയില്ല, മധ്യപ്രദേശില്‍ ഒരേയൊരു വില്ലന്‍, രാഹുലിന്റെ മറുപടി

English summary
jyothiraditya scindia will face alpesh thakur's fate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X