ഒറ്റ വീഡിയോയ്ക്ക് ജ്യോതി മല്‍ഹോത്രയ്ക്ക് ലഭിച്ചത് ഇത്ര; ആകെ സമ്പാദ്യം എത്രയെന്ന് കേട്ടോ?
ചണ്ഡീഗഢ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിന്റെ പേരില്‍ ജ്യോതി മല്‍ഹോത്ര എന്ന പ്രശസ്ത യൂട്യൂബറെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലേക്ക് ഒന്നിലേറെ തവണ യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. ഹരിയാന സ്വദേശിയാണ് ജ്യോതി മല്‍ഹോത്ര.
ട്രാവല്‍ വിത്ത് ജോ എന്നതാണ് ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 3.77 ലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരാണ് ഈ ചാനലിന് ഉള്ളത്. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും വലിയൊരു ആരാധകവൃന്ദമുള്ളതിനാല്‍ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്നും യൂട്യൂബ് വീഡിയോകളില്‍ നിന്നും വലിയൊരു തുകയാണ് വരുമാനമായി ജ്യോതി മല്‍ഹോത്രയ്ക്ക് ലഭിക്കുന്നത്.

ഒരു ട്രാവല്‍ ബ്ലോഗര്‍ എന്ന നിലയില്‍ അവരുടെ ജോലി സ്ഥിരമായ വരുമാനം നല്‍കിയിരുന്നെങ്കിലും അറസ്റ്റ് അവരുടെ വരുമാനത്തെ ബാധിച്ചേക്കാം. ഇന്‍സ്റ്റാഗ്രാമില്‍ 1.31 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അവരുടെ വരുമാന സ്രോതസ് പ്രധാനമായും വീഡിയോകള്‍ തന്നെയായിരുന്നു. യൂട്യൂബ് പരസ്യങ്ങളിലൂടെയും അവര്‍ ഗണ്യമായ തുക സമ്പാദിച്ചിട്ടുണ്ട് എന്നാണ് വിവരം.
ഓരോ 1,000 വ്യൂസിനും യൂട്യൂബ് ഒന്ന് മുതല്‍ മൂന്ന് ഡോളര്‍ വരെയാണ് നല്‍കുന്നത്. അതായത് 80 മുതല്‍ 240 രൂപ വരെ ലഭിക്കും. ജ്യോതിയുടെ വീഡിയോകള്‍ക്ക് ശരാശരി 50,000 കാഴ്ചക്കാരെ ലഭിക്കുകയും അവര്‍ പ്രതിമാസം 10 വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്താല്‍, അവരുടെ പ്രതിമാസ വ്യൂസ് ഏകദേശം 5 ലക്ഷം ആകും. ഇത് യൂട്യൂബില്‍ നിന്നുള്ള അവരുടെ പ്രതിമാസ വരുമാനം 40,000 മുതല്‍ 1,20,000 രൂപ വരെയാക്കും.
പ്രശസ്തയും ജനപ്രീതിയും ഉള്ള ട്രാവല്‍ ബ്ലോഗര്‍ ആയതിനാല്‍ തന്നെ സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെയും ബ്രാന്‍ഡ് ഡീലുകളിലൂടെയും അവര്‍ പണം സമ്പാദിച്ചു. ട്രാവല്‍ വ്‌ലോഗര്‍മാര്‍ക്ക് പലപ്പോഴും യാത്രാ ഉപകരണങ്ങള്‍, ഹോട്ടല്‍ താമസങ്ങള്‍, എയര്‍ലൈന്‍ ടിക്കറ്റുകള്‍, യാത്രാ ആപ്പുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡുകളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭിക്കാറുണ്ട്.
ഭേദപ്പെട്ട ഫോളോവേഴ്സ് ഉണ്ടായിരുന്നതിനാല്‍ ഓരോ ബ്രാന്‍ഡ് പോസ്റ്റിനും 20,000 മുതല്‍ 50,000 രൂപ വരെ ഈടാക്കാം. പ്രതിമാസം 2-3 സ്‌പോണ്‍സര്‍ ചെയ്ത ഡീലുകള്‍ ചെയ്താല്‍, അവര്‍ക്ക് 40,000 മുതല്‍ 1.5 ലക്ഷം രൂപ വരെ സമ്പാദിക്കാം എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രകാരം യൂട്യൂബിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ജ്യോതി മല്‍ഹോത്ര പ്രതിമാസം 1.5 ലക്ഷം രൂപ സമ്പാദിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അവരുടെ വരുമാനത്തിന്റെ 50 ശതമാനം ലാഭിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ അവരുടെ സമ്പാദ്യം 27 ലക്ഷം രൂപയോളം വരാം. അതേസമയം ഒരു ട്രാവല്‍ വ്‌ലോഗ് നടത്തുന്നത് ചെറിയ കാര്യമല്ല. യാത്രാ ചെലവുകള്‍, ഉപകരണങ്ങള്‍ വാങ്ങല്‍, വീഡിയോ എഡിറ്റിംഗ്, പ്രമോഷണല്‍ ശ്രമങ്ങള്‍ എന്നിങ്ങനെയുള്ള ഗണ്യമായ ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതെല്ലാം അടിസ്ഥാനപ്പെടുത്തി ചെലവ്, സാധ്യമായ നിക്ഷേപങ്ങള്‍, ജീവിതശൈലി എന്നിവ കണക്കിലെടുക്കുമ്പോള്‍ അവരുടെ ആസ്തി 15 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായതോടെ അവരുടെ ആസ്തിയില്‍ വലിയ ഇടിവ് സംഭവിക്കാനാണ് സാധ്യത. ജ്യോതി മല്‍ഹോത്രയുടെ എല്ലാ ബ്രാന്‍ഡ് ഡീലുകളും എന്‍ഡോഴ്സ്മെന്റുകളും റദ്ദാക്കപ്പെടും.
യൂട്യൂബ് മോണിറ്റൈസേഷന്‍ നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്. ജ്യോതി മല്‍ഹോത്രയെ മേയ് 17 ന് ആണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി ചെയ്തു എന്ന് ഇവര്‍ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. അതേസമയം കുടുംബം ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications