കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ തടവിലായപ്പോള്‍ ബിജെപി പ്രവര്‍ത്തകരുമായി ചര്‍ച്ച, മോദിക്ക് ഗൗരവമില്ലെന്ന് സിന്ധ്യ!!

Google Oneindia Malayalam News

Recommended Video

cmsvideo
അഭിനന്ദന്‍ തടവിലായപ്പോള്‍ ബിജെപി പ്രവര്‍ത്തകരുമായി ചര്‍ച്ച | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദേശസുരക്ഷാ വിഷയങ്ങളില്‍ ഗൗരവമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമന്‍ പാകിസ്താന്റെ പിടിയിലായപ്പോഴുള്ള മോദിയുടെ നടപടികള്‍ എന്നെ ഞെട്ടിപ്പിച്ചു. രാജ്യം ബാലക്കോട്ടിലെ ഭീകരക്യാമ്പുകളില്‍ വിജയകരമായി വ്യോമാക്രമണം നടത്തി. കോണ്‍ഗ്രസ് ജവാന്‍മാരെയും പൈലറ്റുമാരെയും അഭിനന്ദിച്ചിരുന്നു. നമ്മുടെ ധീരനായ പൈലറ്റ് പാകിസ്താന്‍ യുദ്ധവിമാനം തകര്‍ത്തു. പക്ഷേ അദ്ദേഹം പാകിസ്താനിലാണ് ലാന്‍ഡ് ചെയ്തത്.

1

അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലായപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി ബൂത്ത് പ്രവര്‍ത്തകരുമായി തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു. ബിജെപിയുടെ ബൂത്ത് പ്രവര്‍ത്തനം ശക്തമാണെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ നിങ്ങളോട് പറയാനുള്ളത്, ഈ രാജ്യം ശക്തമായാല്‍, നമ്മുടെ ഓരോ ബൂത്തുകളും ശക്തമാകുമെന്നാണെന്ന് സിന്ധ്യ പറഞ്ഞു. രാജ്യത്ത് ദേശീയ സുരക്ഷാ പ്രതിസന്ധി ഉണ്ടാവുമ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മാറ്റിവെച്ചു. എന്നാല്‍ പ്രധാന മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇത് സാധാരണ കാര്യം മാത്രമാണെന്നും സിന്ധ്യ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ജോലി ഈ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയാണെന്നും സിന്ധ്യ പറഞ്ഞു. അതേസമയം മോദി രാജ്യത്തെ അഭിസംബോധന ചെയ്യേണ്ട സമയാമായിരുന്നു അതെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടത് അദ്ദേഹമാണ്. സര്‍വകക്ഷി യോഗം അദ്ദേഹം വിളിക്കേണ്ടിയിരുന്നു. ഈ രാജ്യത്തെ എല്ലാ പാര്‍ട്ടികളും ആ നേതാവിന് കീഴില്‍ അണിനിരക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ബിജെപിയാണ് രാഷ്ട്രീയം കളിക്കുന്നതെന്നും, യെദ്യൂരപ്പയും അമിത് ഷായും കോണ്‍ഗ്രസിനെ ഉന്നം വെച്ച് നടത്തി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ പരാമര്‍ശങ്ങള്‍ പാകിസ്താനെ സഹായിക്കാനാണെന്ന് ബിജെപി നേതാക്കളും കുറ്റപ്പെടുത്തി.

ഇസ്ലാമെന്നാല്‍ സമാധാനമാണ്... പോരാട്ടം മതത്തിനെതിരെയല്ല തീവ്രവാദത്തിനെതിരെയെന്ന് സുഷമഇസ്ലാമെന്നാല്‍ സമാധാനമാണ്... പോരാട്ടം മതത്തിനെതിരെയല്ല തീവ്രവാദത്തിനെതിരെയെന്ന് സുഷമ

English summary
jyotiraditya scindia against modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X