കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ നീക്കം? ട്വിറ്ററില്‍ 'കോണ്‍ഗ്രസ് ബന്ധം' വെട്ടി ജ്യോതിരാദിത്യ സിന്ധ്യ!! ബിജെപിയിലേക്കോ?

Google Oneindia Malayalam News

മുംബൈ: ഇരുട്ടി വെളുക്കും മുന്‍പ് മഹാരാഷ്ട്രയില്‍ ഉണ്ടായ അട്ടിമറിയുടെ അമ്പരപ്പിലാണ് ദേശീയ രാഷ്ട്രീയം. മഹാ'നാടകം' ഓരോ നിമിഷവും പുതിയ ട്വിസ്റ്റുകളിലൂടെയാണ് കടന്ന് പോകുന്നത്. അതേസമയം മഹാരാഷ്ട്രയിലെ അട്ടിമറി നീക്കം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജ്യോതിരാധിത്യ സിന്ധ്യ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന വാചകം ഒഴിവാക്കിയതാണ് പുതിയ രാഷ്ട്രീയ അട്ടിമറികളുടെ സൂചനയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 അട്ടിമറി നീക്കം

അട്ടിമറി നീക്കം

ത്രികക്ഷി സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്കെന്ന് റിപ്പോര്‍ട്ടുള്‍ക്കിടെയാണ് സൂര്യനുദിക്കും മുന്‍പ് വന്‍ അട്ടിമറിയിലൂടെ ബിജെപി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഏറിയത്. ത്രികക്ഷി സഖ്യത്തിന്‍റെ അവസാന യോഗത്തില്‍ പങ്കെടുത്ത മടങ്ങിയ എന്‍സിപിയിലെ രണ്ടാമനും ശരദ് പവാറിന്‍റെ സഹോദര പുത്രനുമായ അജിത് പവാറാണ് സഖ്യത്തിന് പാലം വലിച്ച് എന്‍സിപി എംഎല്‍എമാര്‍ക്കൊപ്പം മറുകണ്ടം ചാടിയത്.

 മധ്യപ്രദേശിലും

മധ്യപ്രദേശിലും

അമിത് ഷായുടെ ചാണക്യ തന്ത്രം എന്നാണ് ബിജെപി നേതാക്കള്‍ ഈ അട്ടിമറി നീക്കത്തെ വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടരവെയാണ് മധ്യപ്രദേശിലും ചില അട്ടിമറി സാധ്യതകള്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.

 കോണ്‍ഗ്രസ് ബന്ധം വിട്ടു

കോണ്‍ഗ്രസ് ബന്ധം വിട്ടു

ജ്യോതിരാധിത്യ സിന്ധ്യയുടെ ട്വിറ്റര്‍ ബയോയിലെ മാറ്റങ്ങളാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന വാചകമാണ് സിന്ധ്യ ട്വിറ്ററില്‍ നിന്നും ഒഴിവാക്കിയത്. ഇപ്പോള്‍ ക്രിക്കറ്റ് പ്രേമി, പൊതുപ്രവര്‍ത്തകന്‍ എന്ന വാചകങ്ങള്‍ മാത്രമാണ് ബയോയില്‍ ചേര്‍ത്തിരിക്കുന്നത്.

 ബിജെപിയിലേക്കോ?

ബിജെപിയിലേക്കോ?

നേരത്തേ ഗുണ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്‍റ് അംഗം മുന്‍ കേന്ദ്രമന്ത്രി എന്നീ വാചകങ്ങളായിരുന്നു സിന്ധ്യയുടെ ബയോയില്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ടീം രാഹുലിലെ പ്രധാനികളില്‍ ഒരാളായ സിന്ധ്യയുടെ ഈ ബയോ മാറ്റം പുതിയ രാഷ്ട്രീയ ചുവടുമാറ്റത്തിന്‍റെ സൂചനയാണെന്നുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്.

 അധികാര വടംവലി

അധികാര വടംവലി

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് മധ്യപ്രദേശില്‍ അധികാര വടം വലി ശക്തമായത്. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ അധികാരത്തില്‍ ഏറിയത്. പിന്നാലെ ശക്തമായ നേതൃ തര്‍ക്കമായിരുന്നു പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ആദ്യം കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ശക്തമായ ചരടുവലികള്‍ക്കിടയില്‍ പിസിസി അധ്യക്ഷനായിരുന്ന കമല്‍നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റു.

 തമ്മിലടി

തമ്മിലടി

പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കമല്‍നാഥില്‍ നിന്നും സിന്ധ്യയ്ക്ക് ലഭിക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. അധ്യക്ഷനാവാനുള്ള മോഹം സിന്ധ്യ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. നിയമസഭ തിര‍ഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം ലോക്സഭ തിരഞ്ഞെടുപ്പില്‍ കമല്‍ നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതോടെ സിന്ധ്യ പക്ഷം അധ്യക്ഷ പദത്തിനായുള്ള ആവശ്യം ശക്തമാക്കി.

 ഗുണം ചെയ്യില്ലെന്ന്

ഗുണം ചെയ്യില്ലെന്ന്

എന്നാല്‍ സിന്ധ്യയുടെ അധ്യക്ഷ മോഹത്തിന് കമല്‍നാഥും മുതിര്‍ന്ന നേതാവായ ദിഗ്വിജയ് സിങ്ങും തുരംഗം വെയ്ക്കുകയായിരുന്നു. ഗ്വാളിയാര്‍ രാജകുടുംബാംഗമായ ജ്യോതിരാധിത്യ സിന്ധ്യയെ അധ്യക്ഷനാക്കി നിയമിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഇരുവരും സോണിയ ഗാന്ധിയെ ധരിപ്പിച്ചത്.

 പാര്‍ട്ടി വിടുമെന്ന്?

പാര്‍ട്ടി വിടുമെന്ന്?

ഇതോടെ സിന്ധ്യയെ അധ്യക്ഷനാക്കുന്നതില്‍ നിന്നും ദേശീയ നേതൃത്വവും പിന്നോട്ടടിച്ചു. അതേസമയം പദവി നല്‍കിയില്ലേങ്കില്‍ പാര്‍ട്ടി വിടുമെന്ന സൂചനകളുമായി സിന്ധ്യ രംഗത്തെത്തി. കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സിന്ധ്യ രംഗത്തെത്തി.

 പരിഗണിക്കേണ്ട

പരിഗണിക്കേണ്ട

ഇത് സിന്ധ്യ ബിജെപിയിലേക്ക് പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു. അതേസമയം അപ്പോഴും സിന്ധ്യയെ നേതൃപദവിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍.

 കോണ്‍ഗ്രസ് അല്ലെന്ന്

കോണ്‍ഗ്രസ് അല്ലെന്ന്

ഇതിനിടെ മധ്യപ്രദേശില്‍ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ വിജയിച്ചു. ഇത് കമല്‍നാഥിന്‍റെ വിജയമായി വിലയിരുത്തപ്പെട്ടതോടെ വീണ്ടും സിന്ധ്യ പക്ഷത്തിന് അത് തിരിച്ചടിയയി. ഇത്തരം സംഭവങ്ങള്‍ക്കിടയിലാണ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അല്ലെന്ന് വ്യക്തമാക്കി സിന്ധ്യ രംഗത്തെത്തിയത്.

 വിശദീകരണം

വിശദീകരണം

അതേസമയം ട്വിറ്റര്‍ ബയോ ഇപ്പോള്‍ മാറ്റിയതല്ലെന്നും ഒരു മാസം മുന്‍പ് തന്നെ മാറ്റങ്ങള്‍ വരുത്തിയതാണെന്നുമാണ് സിന്ധ്യയുടെ വിശദീകരണം. അതേസമയം പുതിയ സംഭവ വികാസത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തി.

 മുതലെടുപ്പിന് ബിജെപി

മുതലെടുപ്പിന് ബിജെപി

കോണ്‍ഗ്രസിലെ തന്‍റെ അവസ്ഥയെ കുറിച്ചാണ് സിന്ധ്യ തന്‍റെ ബയോയിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു. അതേസമയം എന്തുകൊണ്ട് അത്തരം മാറ്റങ്ങള്‍ വരുത്തിയെന്ന് സിന്ധ്യ തന്നെ വ്യക്തമാക്കട്ടെയെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം.

English summary
Jyotiraditya Scindia Drops Congress Links from Twitter Bio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X