• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ വരവില്‍ പിഴച്ച് സിന്ധ്യ... കണക്കുകൂട്ടല്‍ പൊളിഞ്ഞു, ബിജെപിയിലും റോളില്ല, ഇനി ഒരൊറ്റ വഴി!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് തിരിച്ചടികള്‍ വര്‍ധിക്കുന്നു. പ്രധാനമായും രാഹുല്‍ ഗാന്ധി വന്‍ ആവേശത്തോടെ തിരിച്ചെത്തിയതാണ് സിന്ധ്യയെ ഏറ്റവും നിരാശനാക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് സംസ്ഥാന സമിതിയില്‍ നിന്ന് യാതൊരു സഹായവും ഇതുവരെ സിന്ധ്യക്ക് ലഭിച്ചിട്ടില്ല. ഈ അവസരത്തില്‍ കോണ്‍ഗ്രസിലെ രണ്ട് അതിശക്തന്‍മാരുടെ അഭാവം സിന്ധ്യക്ക് ശരിക്കും അനുഭവപ്പെടുന്നുണ്ട്. സിന്ധ്യ ഗ്രൂപ്പിലെ നേതാക്കള്‍ ഒന്നും വലിയ തോതില്‍ തിരഞ്ഞെടുപ്പ് വിജയം നേടാന്‍ കരുത്തില്ലാത്തവരാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി പരസ്യമായി തന്നെ സിന്ധ്യ കൊമ്പുകോര്‍ത്തിരിക്കുകയാണ്.

cmsvideo
  Jyotiraditya Scindia fighting for survival in BJP | Oneindia Malayalam
  രാഹുലിനെ കാണാനാവുന്നില്ല

  രാഹുലിനെ കാണാനാവുന്നില്ല

  സിന്ധ്യ കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് പറഞ്ഞ കാര്യം രാഹുലിനെ കാണാനാവുന്നില്ലെന്നായിരുന്നു. ഇതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് വ്യക്തമല്ല. രാഹുല്‍ ഒരിക്കലും അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരില്ലെന്ന ആശങ്കകള്‍ സിന്ധ്യക്കുണ്ടായിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും വരാനുള്ള സ്വാതന്ത്ര്യം സിന്ധ്യക്കുണ്ടായിരുന്നു എന്നാണ് രാഹുല്‍ മുമ്പ് പ്രതികരിച്ചത്. ബിജെപിയില്‍ ഇത്തരമൊരു സുരക്ഷിത കേന്ദ്രം ഇതുവരെ സിന്ധ്യക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

  ഉപതിരഞ്ഞെടുപ്പില്‍ പതറുന്നു

  ഉപതിരഞ്ഞെടുപ്പില്‍ പതറുന്നു

  ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ സിന്ധ്യക്ക് വിജയിക്കാന്‍ പാടാണെന്ന് മനസ്സിലായിരിക്കുകയാണ്. ബിജെപി സംസ്ഥാന ഘടകത്തിന്റെ പിന്തുണ തീര്‍ത്തും കുറഞ്ഞിരിക്കുകയാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം കമല്‍നാഥും ദിഗ് വിജയ് സിംഗും കൂടെയുണ്ടായിരുന്നു. അതുകൊണ്ട് സമ്മര്‍ദം അന്ന് സിന്ധ്യക്ക് അധികം നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നവര്‍ ബിജെപിയിലില്ല. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെങ്കിലും സിന്ധ്യയുടെ ബാധ്യതയാണ് തിരഞ്ഞെടുപ്പ് ജയം.

  കേന്ദ്ര മന്ത്രി ലഭിച്ചേക്കില്ല!!

  കേന്ദ്ര മന്ത്രി ലഭിച്ചേക്കില്ല!!

  സിന്ധ്യക്ക് കേന്ദ്ര മന്ത്രി പദം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. ഒന്നാമത്തെ കാര്യം യുപിഎ സര്‍ക്കാരില്‍ സിന്ധ്യ ഊര്‍ജ വകുപ്പില്‍ മന്ത്രിയായിരുന്നു. അന്ന് ഇന്ത്യ വൈദ്യുതി മേഖലയില്‍ നേരിട്ടിരുന്ന പ്രതിസന്ധി സിന്ധ്യ കാരണമായിരുന്നു. ഒറ്റയടിക്ക് നിരവധി ഗ്രാമങ്ങളാണ് സിന്ധ്യയുടെ ഭരണകാലത്ത് ഇരുട്ടിലായത്. അന്ന് മാധവറാവുവിന്റെ മികവ് മകനില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ആസൂത്രണ കമ്മീഷനും സിന്ധ്യയെ കുറ്റപ്പെടുത്തിയിരുന്നു. ഇത്തരമൊരു നേതാവിനെ എങ്ങനെ മന്ത്രിയാക്കുമെന്നാണ് ടീം മോദിയുടെ ചോദ്യം. അതുകൊണ്ട് ആ മോഹം സിന്ധ്യക്ക് മറക്കാം.

  രാഹുലിന്റെ മടങ്ങിവരവ്

  രാഹുലിന്റെ മടങ്ങിവരവ്

  കോവിഡ് കാലത്ത് കൃത്യമായ ഇടപെടലുമായി രാഹുല്‍ ഗാന്ധി മടങ്ങി വന്നത് സിന്ധ്യയെ അമ്പരിപ്പിച്ചിരിക്കുകയാണ്. രാഹുലിന്റെ ടീമില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു സിന്ധ്യ. അദ്ദേഹം മടങ്ങി വന്ന സമയത്ത് സിന്ധ്യ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ നിയന്ത്രണം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. സിന്ധ്യയുടെ അഭാവത്തില്‍ കോണ്‍ഗ്രസില്‍ എല്ലാ നേട്ടങ്ങളും സച്ചിന്‍ പൈലറ്റിനെ തേടിയാണ് എത്തുന്നത്. ഇത് എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചിരിക്കുകയാണ്. ബിജെപിയിലെത്തി എല്ലാം കൈവിട്ട് പോയ അവസ്ഥയിലാണ് സിന്ധ്യ.

  കോണ്‍ഗ്രസിനെതിരെ കൊമ്പുകോര്‍ക്കല്‍

  കോണ്‍ഗ്രസിനെതിരെ കൊമ്പുകോര്‍ക്കല്‍

  സിന്ധ്യക്ക് കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ക്കാതെ മറ്റ് ഓപ്ഷന്‍ ഇല്ലാത്ത അവസ്ഥയാണ്. ദുരിതാശ്വാസ കിറ്റിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ള മറുപടി സിന്ധ്യ ഗ്രൂപ്പ് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന് മോശം മാനസികാവസ്ഥയാണ് ഉള്ളത്. സിന്ധ്യയെ അനാവശ്യമായി അവര്‍ ചോദ്യം ചെയ്യുകയാണ്. സിന്ധ്യയുടെ ജനപ്രീതി ഉയരുന്നതില്‍ കോണ്‍ഗ്രസ് ആശങ്കയിലാണ്. റിലയന്‍സ് ഫൗണ്ടേഷന്‍ വഴി സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങളാണ് അദ്ദേഹം എത്തിക്കുന്നതെന്നും മഹേന്ദ്ര സിംഗ് സിസോദിയ പറഞ്ഞു.

  ഗ്വാളിയോറില്‍ മാത്രമല്ല

  ഗ്വാളിയോറില്‍ മാത്രമല്ല

  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് സിന്ധ്യ എല്ലാ പ്രവര്‍ത്തനങ്ങളും, നടത്തുന്നതെന്ന് ദിഗ് വിജയ് സിംഗ് ആരോപിച്ചിരുന്നു. എന്നാല്‍ ഗുണയിലേക്ക് വന്നാല്‍ അവിടെയുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന് ബോധ്യപ്പെടുമെന്ന് മഹേന്ദ്ര സിസോദിയ പറഞ്ഞു. ഇത് ആദ്യമായിട്ടല്ല സിന്ധ്യ ഈ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നത്. ഗ്വാളിയോര്‍ മേഖല മുഴുവന്‍ എല്ലാ കാര്യങ്ങളും എത്തിക്കുന്നത് സിന്ധ്യയാണ്. ദിഗ് വിജയ് സിംഗിനെ പോലുള്ളവര്‍ ഒരുപകാരവും ആര്‍ക്കും ചെയ്യുന്നില്ലെന്ന് സിസോദിയ പറഞ്ഞു.

  കാര്യങ്ങള്‍ സുഖകരമല്ല

  കാര്യങ്ങള്‍ സുഖകരമല്ല

  ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി സിന്ധ്യയുടെ ടീം ഗ്വാളിയോറില്‍ ഇറങ്ങിയെങ്കിലും അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. ഇത് മറച്ചുപിടിക്കാനാണ് റിലീഫ് കിറ്റുകള്‍ സിന്ധ്യയുടെ ടീം വിതരണം ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ടീമിലെ പല മന്ത്രിമാരെയും ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല. ബിജെപിയിലെ നേതാക്കള്‍ തന്നെ ഇവരെ വിശ്വസിക്കാനാവില്ലെന്ന് അടിവരയിട്ട് പറയുന്നു. കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പ് മുന്‍തൂക്കമുണ്ടെന്ന് ബിജെപി നേതാക്കളും സമ്മതിക്കുന്നു.

  സ്റ്റൈലില്‍ പൊളിച്ചെഴുത്തുമായി രാഹുല്‍, 2 നിര്‍ദേശം, ആ പദ്ധതി തിരിച്ചെത്തും, മാസ്റ്റര്‍ സ്‌ട്രോക്ക്

  English summary
  jyotiraditya scindia fighting for survival in bjp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X