ഒറ്റയടിക്ക് 2 പേരെ തീര്‍ക്കും, സിന്ധ്യയുടെ ഡബിള്‍ സ്ട്രൈക്ക്, മൂന്നാം കണ്ണ്, ഗ്വാളിയോര്‍ മാത്രമല്ല!
ഭോപ്പാല്‍: തുടര്‍ച്ചയായി കോണ്‍ഗ്രസില്‍ നിന്നുള്ള ആക്രമണത്തിലും മൗനം പാലിച്ചിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമായും അദ്ദേഹത്തെ അലട്ടുന്നത് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവാണ്. രാഹുല്‍ തിരിച്ചുവരുമെന്ന് സിന്ധ്യ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് നഷ്ടപ്പെട്ട ആധിപത്യം തിരിച്ചുപിടിക്കാന്‍ സിന്ധ്യ ബിജെപിയിലേക്ക് പോയത്. പക്ഷേ ഇതേ കാരണം കൊണ്ട് തന്റെ ശത്രുക്കള്‍ക്കെതിരെ വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് സിന്ധ്യ. ബിജെപിയില്‍ നിന്ന് കൊണ്ട് കോണ്‍ഗ്രസിലെ എല്ലാ അണിയറ നീക്കങ്ങളും നടത്തുന്ന രണ്ട് നേതാക്കളെ തീര്‍ക്കാനുള്ള ഒരുക്കമാണ് സിന്ധ്യ നടത്തുന്നത്. ഇത് കമല്‍നാഥും ദിഗ് വിജയ് സിംഗുമാണ്.

പിന്നിലുള്ളത് മൂന്നാം കണ്ണ്
സിന്ധ്യയെ ബിജെപിക്കുള്ളില്‍ നയിക്കുന്നത് മറ്റൊരു ശക്തിയാണ്. അതാണ് കമല്‍നാഥിനെയും ദിഗ് വിജയ് സിംഗിനെയും പൂട്ടാനുള്ള ധൈര്യത്തിന് പ്രധാന കാരണം. സഫര്‍ ഇസ്ലാമാണ് ഈ മൂന്നാം കണ്ണ്. ബിജെപിയുടെ വക്താവാണ് ഇസ്ലാം. സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറ്റുന്നതിന് പിന്നില്‍ കളിച്ചതും സഫര്‍ ഇസ്ലാം തന്നെയാണ്. നരോത്തം മിശ്രയൊക്കെ വെറും സാമ്പിളാണ്. അഞ്ച് മാസത്തോളമാണ് ഇസ്ലാം സിന്ധ്യക്കായി ചെലവിട്ടത്. ഇനി സിന്ധ്യയുടെ ഗെയിം പ്ലാന്‍ ചിന്ദ്വാരയിലും രജോഗഡിലുമാണ്.

ദിഗ് വിജയ് സിംഗിനെ പറപ്പിക്കും
രജോഗഡ് സിന്ധ്യ സ്ഥിരമായി ശത്രുതയുള്ള കേന്ദ്രമാണ്. എന്നാല്‍ ഇത് ദിഗ് വിജയ് സിംഗിനോടാണ്. ഇവിടെ നിരവധി രാജകുടുംബങ്ങളുണ്ട്. മധ്യപ്രദേശില്‍ രാജകുടുംബങ്ങള്‍ക്ക് എപ്പോഴും വന്‍ സ്ഥാനമുണ്ട്. ദിഗ് വിജയ് സിംഗ് ഇത്രയും കാലം വിജയിച്ചത് ഇവരുള്ളത് കൊണ്ടാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ സിന്ധ്യക്ക് രജോഗഡിലും സ്ഥാനമുണ്ട്. ദിഗ് വിജയ് സിംഗിന് ഭോപ്പാലില്‍ സ്വാധീനം ഉള്ളപോലെ. ഇവിടെ രാജകുടുംബങ്ങളെ ബിജെപിയുമായി ഒന്നിപ്പിക്കാനുള്ള ശ്രമമാണ് സിന്ധ്യയുടെ ആദ്യത്തെ ഗെയിം. ഉപതിരഞ്ഞെടുപ്പ് തന്ത്രം കൂടിയാണ്.

ചിന്ദ്വാരയ്ക്കും ഭീഷണി
കോര്‍പ്പറേറ്റുകളാണ് ചിന്ദ്വാരയില് ദീര്‍ഘകാലം കമല്‍നാഥിനെ വിജയിപ്പിക്കുന്നത്. ഇവരെ സിന്ധ്യ നേരിട്ട് കാണുന്നുണ്ട്. ബിജെപിയുമായി സഹകരിച്ചാല്‍ വന്‍ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഗ്വാളിയോര്‍ മേഖലയില്‍ ഇവരുടെ ധനസഹായം പ്രചാരണത്തിനുണ്ടാവും. എല്ലാ ധനസഹായവും ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറുകിട-ഇടത്തരം, വന്‍കിട വ്യാപാരികള്‍ക്കായുള്ള ചൗഹാന്റെ പ്രഖ്യാപനത്തിന് പിന്നിലും ചിന്ദ്വാരയിലെ കോര്‍പ്പറേറ്റുകളാണ് ലക്ഷ്യം വെക്കുന്നത്. ഈ നിര്‍ദേശം സിന്ധ്യയില്‍ നിന്നാണ് വന്നത്. രജോഗഡും ചിന്ദ്വാരയും ഇപ്പോള്‍ ജൂനിയര്‍ നേതാക്കളുടെ കൈവശമാണ്. ദിഗ് വിജയ് സിംഗിന്റെയും കമല്‍നാഥിന്റെ മക്കളാണ് ഇവിടെയുള്ളത്. ഇവരെ പരാജയപ്പെടുത്താന്‍ എളുപ്പമാണ്.

എന്തുകൊണ്ട് ഇസ്ലാം
സഫര്‍ ഇസ്ലാം സിന്ധ്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായമാകും. ഇപ്പോള്‍ കോണ്‍ഗ്രസ് കരുതിയിരിക്കുന്നത് ബിജെപിയില്‍ സിന്ധ്യ ഒറ്റപ്പെട്ടെന്നാണ്. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. മോദിയുമായി നേരിട്ട് ബന്ധപ്പെടാന്‍ അധികാരമുള്ള വളരെ ചുരുക്കം നേതാക്കളില്‍ ഒരാളാണ് സഫര്‍ ഇസ്ലാം. സിന്ധ്യയെ മോദിയുമായി അടുപ്പിച്ചിരിക്കുകയാണ് സഫര്‍ ഇസ്ലാം. ഉപതിരഞ്ഞെടുപ്പിനുള്ള എല്ലാ സന്നാഹങ്ങളും മോദി സിന്ധ്യക്ക് വേണ്ടി സജ്ജമാക്കും. അദ്ദേഹത്തിന് കേന്ദ്ര മന്ത്രിസ്ഥാനവും ഉറപ്പാണ്. അതും മികച്ച വകുപ്പ് തന്നെ ലഭിക്കും. ഇതിനെല്ലാം പിന്നില്‍ ഇസ്ലാമിന്റെ തന്ത്രങ്ങളാണ്.

ഉപതിരഞ്ഞെടുപ്പ് തന്ത്രം
സംസ്ഥാന രാജകുടുംബങ്ങള്‍ വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തുന്നവരാണ്. 2018ല്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ രജോഗഡ് രാജകുടുംബവും ഗ്വാളിയോര്‍ രാജകുടുംബവും നിര്‍ണായകമായിരുന്നു. എന്നാല്‍ സിന്ധ്യ പോയതോടെ നിരവധി ചെറു രാജകുടുംബങ്ങള്‍ രാഷ്ട്രീയ ചായ്വ് മാറാന്‍ ഒരുങ്ങുകയാണ്. ഇവരെ ബിജെപി നോട്ടമിട്ടിട്ടുണ്ട്. സിന്ധ്യക്കൊപ്പം ഉറച്ച് നില്‍ക്കാനാണ് ഇവരുടെ പ്ലാന്‍. ഇത് വലിയ വോട്ടുബാങ്കാണ്. ഗ്വാളിയോറില്‍ സിന്ധ്യയുടെ മാസ്റ്റര്‍ പ്ലാന്‍ കൂടിയാണിത്.

കേസുകളും വരുന്നു
കമല്‍നാഥിനെതിരെ നിരവധി കേസുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിന്ദ്വാരയിലെ ഓരോ പദ്ധതിയും സൂക്ഷമമായി പഠിക്കാന്‍ ചൗഹാന് തീരുമാനിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റുകളെ ഈ കേസ് കാണിച്ചും ഭീഷണിപ്പെടുത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിരവധി കേസുകള്‍ കമല്‍നാഥിനെതിരെ ഉണ്ടാവും. നിരവധി പദ്ധതികളും കോണ്‍ഗ്രസിന്റെ കാലത്തുള്ളത് റദ്ദാക്കി കഴിഞ്ഞു. ഇതിന് പിന്നില്‍ സിന്ധ്യയുടെ സമ്മര്‍ദതന്ത്രമാണ്. ദില്ലിയില്‍ കേന്ദ്രീകരിക്കാനാണ് അടുത്ത ഘട്ടത്തിലെ പദ്ധതി

ഗ്വാളിയോറില്‍ അതിശക്തന്‍
സഹോദരി യശോദര രാജയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ സിന്ധ്യ മുന്നോട്ട് വെച്ചിരുന്നു. ഗ്വാളിയോര്‍ കുടുംബം ഒറ്റക്കെട്ടായി നിന്നാല്‍ വന്‍ വിജയം തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്രമുണ്ട്. പ്രചാരണത്തിനായി മോദി തന്നെ മധ്യപ്രദേശിലെത്തും. 26 പേരെയും ജയിപ്പിക്കേണ്ടത് തന്റെ കൂടി ചുമതലയായി മോദി കാണുന്നുണ്ട്. മധ്യപ്രദേശില്‍ ചൗഹാനുമായി മോദി അത്ര നല്ല അടുപ്പത്തിലല്ല. പകരം സിന്ധ്യയെ വിശ്വസ്തനായി കാണാനാണ് മോദി താല്പര്യപ്പെടുന്നത്. ഇത് ഗ്വാളിയോറില്‍ അതിശക്തനായി സിന്ധ്യയെ മാറ്റിയിരിക്കുകയാണ്.