കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോക്ക്, കമല്‍നാഥിനെ ഞെട്ടിച്ച് സിന്ധ്യ, മധ്യപ്രദേശില്‍ വിള്ളല്‍

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിന് പിന്നാലെ കമല്‍നാഥ് വിളിച്ച നിര്‍ണായക യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങി പോയിരിക്കുകയാണ്്. മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു സിന്ധ്യ ഭീഷണി മുഴക്കിയത്. എന്നാല്‍ സമരം നടത്തട്ടെയെന്നായിരുന്നു കമല്‍നാഥ് മറുപടി നല്‍കിയത്. ഇതെല്ലാം ഇരുവരും രണ്ട് തട്ടിലാണെന്ന് വ്യക്തമാകുന്നതാണ്.

സിന്ധ്യയുടെ തട്ടകത്തില്‍ ആര്‍എസ്എസിന്റെ സാന്നിധ്യം ശക്തമായി വരുന്നുണ്ട്. ഇത് ശരിക്കും കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. അദ്ദേഹം പാര്‍ട്ടി വിടാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യത കുറവാണ്. രാജ്യസഭാ സീറ്റിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നില്ല. അടുത്തിടെ പാര്‍ട്ടിയെ നിരന്തരം വിമര്‍ശിക്കുന്ന സിന്ധ്യ മാറ്റത്തിനൊരുങ്ങുകയാണെന്നും നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ബിജെപി ദുര്‍ബലമായി നില്‍ക്കുന്ന അവസരത്തിലാണ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളും തുടങ്ങിയിരിക്കുന്നത്. വീണുകിട്ടിയ സുവര്‍ണാവസരം കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ നഷ്ടമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സംസ്ഥാന സമിതി ഒരു റിവ്യൂ യോഗം വിളിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനായി സിന്ധ്യ വന്നെങ്കിലും, പകുതിയില്‍ വെച്ച് ഇറങ്ങിപ്പോവുകയായിരുന്നു. അസാധാരണ നീക്കമായിരുന്നു ഇത്. കമല്‍നാഥുമായി സംസാരിക്കുന്നതില്‍ സിന്ധ്യക്ക് എതിര്‍പ്പുകളുണ്ട്. അതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.

സിന്ധ്യ തെരുവിലേക്ക്...

സിന്ധ്യ തെരുവിലേക്ക്...

കമല്‍നാഥ് സര്‍ക്കാരിനെതിരെ കര്‍ഷകരെ മുന്‍നിര്‍ത്തി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് സിന്ധ്യയുടെ ഭീഷണി. കര്‍ഷക വായ്പ സര്‍ക്കാര്‍ ഇതുവരെ പൂര്‍ണമായി എഴുതി തള്ളിയില്ല എന്നാണ് സിന്ധ്യ ആരോപിക്കുന്നത്. എന്നാല്‍ സിന്ധ്യ തെരുവിലിറങ്ങി സമരം നടത്തട്ടെയെന്നാണ് കമല്‍നാഥിന്റെ മറുപടി. സിന്ധ്യ ഒട്ടും ഗൗരവത്തിലല്ല ഇത് പറയുന്നതെന്നാണ് കമല്‍നാഥ് വിഭാഗം കരുതുന്നത്. എന്നാല്‍ മനസ്സില്‍ ചില തീരുമാനങ്ങളെടുത്താണ് സിന്ധ്യ ഇത്തവണ കളിക്കുന്നത്. നേതൃത്വം കടുത്ത സമ്മര്‍ദത്തിലാണ്.

സോണിയക്ക് കുരുക്ക്

സോണിയക്ക് കുരുക്ക്

അധ്യക്ഷനെ മാറ്റുന്ന തിരക്കില്‍ നില്‍ക്കുന്ന സോണിയാ ഗാന്ധിക്ക് സിന്ധ്യയുടെ സമ്മര്‍ദ തന്ത്രം വലിയ പ്രതിസന്ധിയാണ്. സിന്ധ്യ പ്രക്ഷോഭം സംഘടിപ്പിച്ചാല്‍ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുക്കും. അതോടെ സിന്ധ്യ പുറത്തുപോവും. ഇതാണ് സിന്ധ്യ ലക്ഷ്യമിടുന്നത്. ഇതോടെ സ്വന്തം പാര്‍ട്ടിയുണ്ടാക്കി, ബിജെപിക്കൊപ്പം ചേരാനാണ് സിന്ധ്യ ലക്ഷ്യമിടുന്നത്. എന്നാല്‍ സിന്ധ്യയെ പുറത്താക്കാനോ നടപടിയെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് സോണിയ. രാഹുല്‍ ഗാന്ധിക്ക് തീരുമാനം കൈമാറും. രാഹുല്‍ വരുന്നതോടെ സിന്ധ്യ വീണ്ടും ശക്തനാവുമെന്നാണ് വിലയിരുത്തല്‍.

ബിജെപി ഗെയിം

ബിജെപി ഗെയിം

സിന്ധ്യയുടെ കോട്ടയായ ഗുണയില്‍ അദ്ദേഹം പരാജയപ്പെട്ടത് ബിജെപിയുടെ ഗെയിമായിരുന്നു. അതിന് പരോക്ഷ പിന്തുണ നല്‍കിയത് കമല്‍നാഥും ദിഗ് വിജയ് സിംഗും. ആര്‍എസ്എസിന്റെ ഏറ്റവും ശക്തമായ കേഡര്‍ സംവിധാനമുള്ള മണ്ഡലമായി ഗുണ മാറിയിരിക്കുകയാണ്. ഇവിടെ ബിജെപി, കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണ കൊണ്ടേ സിന്ധ്യ ജയിക്കൂ. അതിനുള്ള ഒരുക്കമാണ് സിന്ധ്യ നടത്തുന്നത്. ബിജെപിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനും ആര്‍എസ്എസ് പരിശ്രമിക്കുന്നുണ്ട്. നേരത്തെ മോഹന്‍ ഭാഗത് നേരിട്ടെത്തി ഗുണയില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിനെ ഞെട്ടിപ്പിക്കുന്നതാണ്.

രണ്ട് ആവശ്യങ്ങള്‍

രണ്ട് ആവശ്യങ്ങള്‍

സിന്ധ്യ രണ്ട് ആവശ്യങ്ങളാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. ഇത് നടപ്പായില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ വീഴും. ആദ്യത്തെ ആവശ്യം മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനമാണ്. കമല്‍നാഥ് ഈ പദവി ഒഴിയുകയാണ്. മറ്റൊന്ന് രാജ്യസഭാ സീറ്റാണ്. രണ്ട് ഒഴിവിലേക്കും സിന്ധ്യയെ നേതൃത്വം പരിഗണിക്കുന്നില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ബിജെപി നേതാക്കള്‍ സിന്ധ്യയെ പലപ്പോഴായി കാണുന്നതും ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ശിവരാജ് സിംഗ് ചൗഹാന് പകരം ബിജെപിയെ നയിക്കാന്‍ സിന്ധ്യ വരണമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം.

സര്‍ക്കാര്‍ വീഴുമോ?

സര്‍ക്കാര്‍ വീഴുമോ?

സിന്ധ്യ പാര്‍ട്ടി വിട്ടാല്‍ 30ലധികം എംഎല്‍എമാരും അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിടും. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴും. ഈ ഭീഷണി കമല്‍നാഥിനെ ഭയപ്പെടുത്തുന്നുണ്ട്. ഇതിന് പുറമേ സിന്ധ്യയെ എത്രയും പെട്ടെന്ന് അനുനയിപ്പിക്കേണ്ട ചുമതല കമല്‍നാഥിനുണ്ട്. ജൗറ, അഗര്‍-മാല്‍വ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. ഇതിന് പിന്നാലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പും വരുന്നുണ്ട്. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ സിന്ധ്യ ഗ്രൂപ്പിന്റെ സഹായം അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായുള്ള സമ്മര്‍ദ തന്ത്രമാണ് സിന്ധ്യ പയറ്റുന്നത്.

സൂചനകള്‍ ഇങ്ങനെ

സൂചനകള്‍ ഇങ്ങനെ

മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തെ സിന്ധ്യ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരായിരുന്നു ഈ തീരുമാനം. ഇതെല്ലാം ബിജെപിയുമായി അദ്ദേഹം അടുക്കുന്നുവെന്ന സൂചനകളാണ് നല്‍കുന്നത്. അതേസമയം സംസ്ഥാന അധ്യക്ഷനായി സിന്ധ്യ എത്തുമെന്നാണ് സൂചന. കമല്‍നാഥ് ഇതിന് അംഗീകരിച്ചിട്ടുണ്ട്. തല്‍ക്കാലത്തേക്ക് വെടിനിര്‍ത്തലുണ്ടാവാന്‍ ഈ തീരുമാനം സഹായിക്കും. സോണിയാ ഗാന്ധി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് കമല്‍നാഥ് പറഞ്ഞിട്ടുണ്ട്.

മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിന്ധ്യ... ധൈര്യമായിട്ട് ഇറങ്ങാമെന്ന് കമല്‍നാഥ്!മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിന്ധ്യ... ധൈര്യമായിട്ട് ഇറങ്ങാമെന്ന് കമല്‍നാഥ്!

English summary
jyotiraditya scindia leaves congress meet midway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X