മധ്യപ്രദേശിന് നിര്‍ണായക ദിനം; ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യറോള്‍, അടുത്ത നീക്കം ഇങ്ങനെ
ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കങ്ങളാണ്. അദ്ദേഹം രാജിവച്ച് ബിജെപിയില്‍ ചേരുകയും രാജ്യസസഭയിലേക്ക് മല്‍സരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി സ്ഥാനാര്‍ഥിയായി ജ്യോതിരാദിത്യ സിന്ധ്യ പത്രിക സമര്‍പ്പിച്ചത്. ശേഷം ദില്ലിയിലേക്ക് പോയ സിന്ധ്യ ഞായറാഴ്ച അര്‍ധരാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ഭോപ്പാലില്‍ തിരിച്ചെത്തുമെന്നാണ് വിവരം.

സിന്ധ്യയുടെ നീക്കങ്ങള്‍ എങ്ങനെയാകുമെന്നാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് മധ്യപ്രദേശ് ഗവര്‍ണര്‍ നിയമസഭാ സ്പീക്കര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ എപ്പോഴാണ് നടത്തുക എന്ന കാര്യത്തില്‍ സ്പീക്കര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇപ്പോള്‍ ബെംഗളൂരുവിലാണുള്ളത്. ഇവര്‍ അര്‍ധരാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ഭോപ്പാലിലെത്തും. തൊട്ടുപിന്നാലെ സിന്ധ്യ ഇവരെ കാണുമെന്നാണ് വിവരം. സിന്ധ്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും വിമതര്‍ നിയമസഭയിലേക്ക് പോകുക.
കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. രാജി സ്വീകരിക്കാതിരുന്നാല്‍ വിമതര്‍ കോണ്‍ഗ്രസ് അംഗങ്ങളായി തുടരും. അപ്പോള്‍ കോണ്‍ഗ്രസ് വിപ്പ് അംഗീകരിക്കേണ്ടിവരും. ലംഘിച്ചാല്‍ ഒരുപക്ഷേ അയോഗ്യത കല്‍പ്പിക്കാനും സാധ്യതയുണ്ട്.
അതേസമയം, ഇവര്‍ തിരിച്ച് ഭോപ്പാലില്‍ എത്താതിരിക്കാനുള്ള സാധ്യതയും ചില നേതാക്കള്‍ സൂചിപ്പിക്കുന്നു. അതേസമയം, വിമതരെ വീണ്ടും മല്‍സരിപ്പിക്കാനുള്ള സാധ്യതകള്‍ സോളിസിറ്റര്‍ ജനറലുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച ചെയ്തു. നിയമവശങ്ങള്‍ ബിജെപി പരിശോധിച്ചുവരികയാണ്. മുന്‍ മുഖ്യമന്ത്രിയും മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലാണ് ബിജെപി ചര്‍ച്ചകള്‍ നടത്തുന്നത്.
കര്‍ണാടകത്തില്‍ സമാനമായ സാഹചര്യത്തില്‍ മുംബൈയിലേക്ക് പോയ കോണ്‍ഗ്രസ്-ജെഡിഎസ് വിമതര്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന വേളയിലും തിരിച്ചുവന്നിരുന്നില്ല. കുമാരസ്വാമി സര്‍ക്കാര്‍ രാജിവച്ച ശേഷമാണ് ഇവരെത്തിയത്. തുടര്‍ന്ന് നിയപരമായ വഴിയില്‍ നീങ്ങുകയാണ് വിമതര്‍ ചെയ്തത്. പിന്നീട് നടന്ന ഉപതരിഞ്ഞെടുപ്പില്‍ വിമതര്‍ മല്‍സരിക്കുകയും ബിജെപി എംഎല്‍എമാരായി വീണ്ടും നിയമസഭയിലെത്തുകയും ചെയ്തു. ഇതേ വഴി മധ്യപ്രദേശിലെ വിമതരും സ്വീകരിച്ചേക്കാമെന്നാണ് ചില ബിജെപി നേതാക്കള്‍ നല്‍കുന്ന പ്രതികരണം.


Click it and Unblock the Notifications