കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര മന്ത്രി പദത്തില്‍ നോട്ടമിട്ട് സിന്ധ്യ, വന്‍ സപ്പോര്‍ട്ട്, ചൗഹാന്‍ അറിഞ്ഞു, ഇനി അമിത് ഷാ!!

Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപിയില്‍ കേന്ദ്ര മന്ത്രിസ്ഥാനത്തിനായുള്ള പോരാട്ടം ശക്തമാക്കി ജ്യോതിരാദിത്യ സിന്ധ്യ. ശിവരാജ് സിംഗ് ചൗഹാനെയും അമിത് ഷായെയും ഒരുപോലെ ഇക്കാര്യം അറിയിക്കാനാണ് സിന്ധ്യ ലക്ഷ്യമിടുന്നത്. മധ്യപ്രദേശില്‍ ബിജെപിക്കുള്ളില്‍ ഇക്കാര്യം നേരത്തെ തന്നെ ചര്‍ച്ചയാണ്. ചൗഹാന്‍ സിന്ധ്യക്ക് ഈ പദവി ലഭിക്കാനാണ് ശ്രമിക്കാനുള്ള ഒരുക്കത്തിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ സിന്ധ്യ ദില്ലിയില്‍ ഇരിക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് ചൗഹാനറിയാം. അതേസമയം തന്റെ മന്ത്രിസംഘത്തെയും ടീമിലുള്ള മറ്റുള്ളവരെയും സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായി സിന്ധ്യ കളത്തില്‍ ഇറക്കിയിരിക്കുകയാണ്.

കേന്ദ്ര മന്ത്രി പദം

കേന്ദ്ര മന്ത്രി പദം

മധ്യപ്രദേശില്‍ കടിച്ച് തൂങ്ങി നില്‍ക്കേണ്ടെന്ന തീരുമാനത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ. അതുകൊണ്ടാണ് കേന്ദ്ര മന്ത്രി പദം നോട്ടമിട്ടിരിക്കുന്നത്. ഉടന്‍ തന്നെ കേന്ദ്ര മന്ത്രിസഭ വിപുലീകരണം ഉണ്ടാവുമെന്ന് സിന്ധ്യ അറിഞ്ഞിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനയൊണ് ഇതുണ്ടാവുക. നിര്‍ണായക വകുപ്പിന്റെ സ്വതന്ത്ര ചുമതല തന്നെ സിന്ധ്യക്ക് നല്‍കും. ഇക്കാര്യം നേരത്തെ അമിത് ഷാ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല.

ടീമിനുള്ളില്‍ സപ്പോര്‍ട്ട്

ടീമിനുള്ളില്‍ സപ്പോര്‍ട്ട്

സിന്ധ്യയുടെ ഗ്രൂപ്പ് അദ്ദേഹത്തെ കേന്ദ്ര മന്ത്രിയായി കാണാന്‍ താല്‍പര്യപ്പെടുന്നു. ഇവര്‍ ഭോപ്പാലില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇതിലാണ് ചൗഹാന് മുന്നില്‍ പുതിയ ആവശ്യം ഉന്നയിച്ചത്. സിന്ധ്യ വിഭാഗത്തിലെ പ്രധാന നേതാവായ ഗോവിന്ദ് സിംഗ് രജപുത് മുഖ്യമന്ത്രി നേരിട്ട് കണ്ടിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയെയും കണ്ട്. ഇയാള്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയാണ്. സിന്ധ്യയെ കേന്ദ്ര മന്ത്രിയായി കാണണമെന്ന ആഗ്രഹമാണ് ഇയാള്‍ ഇവര്‍ക്ക് മുന്നില്‍ വെച്ചത്. ഇത് അംഗീകരിക്കപ്പെട്ടെന്നാണ് സൂചന.

ചൗഹാന് ഭയം

ചൗഹാന് ഭയം

ശിവരാജ് സിംഗ് ചൗഹാന്‍ ഈ ആവശ്യത്തോട് പോസിറ്റീവായി പ്രതികരിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. സിന്ധ്യ മധ്യപ്രദേശില്‍ നില്‍ക്കുന്നിടത്തോളം കാലം മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ സുരക്ഷിതമല്ല. കേന്ദ്ര മന്ത്രി സ്ഥാനം ലഭിച്ചാല്‍ സിന്ധ്യ ദില്ലിയില്‍ തന്നെയായിരിക്കും. അതുകൊണ്ട് സര്‍ക്കാരിന് ഭീഷണിയില്ല. സിന്ധ്യയുടെ ടീമിനെ പരിഗണിക്കാന്‍ ചൗഹാന് നല്ല രീതിയില്‍ അറിയാം. അതേസമയം ദില്ലിയില്‍ ചൗഹാന് ഇപ്പോള്‍ ഒരു വിശ്വസ്തനെ ആവശ്യമാണ്. അതിന് സിന്ധ്യയേക്കാള്‍ നല്ലൊരു ഓപ്ഷനില്ല.

അമിത് ഷാ തീരുമാനിക്കും

അമിത് ഷാ തീരുമാനിക്കും

സിന്ധ്യ വിഭാഗം ബിജെപിയിലെ പ്രമുഖരെയെല്ലാം ഒറ്റ ദിവസം കൊണ്ട് തന്നെ കണ്ടിരിക്കുകയാണ്. നരോത്തം മിശ്രയും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ അമിത് ഷായാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അമിത് ഷായുമായി നേരത്തെ സിന്ധ്യ സംസാരിച്ചതാണ്. കേന്ദ്ര മന്ത്രിസ്ഥാനം അദ്ദേഹം നല്‍കേണ്ടി വരുമെന്നാണ് സൂചന. പ്രധാന കാരണം കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് അമിത് ഷാ ഓഫര്‍ ചെയ്ത കാര്യമാണിത്. ഉപതിരഞ്ഞെടുപ്പിലെ ഫലം നോക്കി സീറ്റ് നല്‍കാമെന്ന് ഷാ പറഞ്ഞാല്‍ അത് സിന്ധ്യക്ക് വെല്ലുവിളിയാവും.

24 സീറ്റുകള്‍

24 സീറ്റുകള്‍

സിന്ധ്യക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി 24 സീറ്റിലെ ഉപതിരഞ്ഞെടുപ്പാണ്. ഇതില്‍ 22 സീറ്റും വിജയിച്ചിട്ടില്ലെങ്കില്‍ ബിജെപിക്കുള്ളില്‍ അദ്ദേഹത്തിന്റെ കഷ്ടകാലം ആരംഭിക്കും. സിന്ധ്യയുടെ നേതൃത്വത്തില്‍ 24 സീറ്റിലെ ഉപതിരഞ്ഞെടുപ്പ് വിജയിക്കലാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ പറയുന്നു. ഇത് തന്നെ അദ്ദേഹത്തിനുള്ള മുന്നറിയിപ്പാണ്. ബിജെപി പാര്‍ട്ടിക്ക് ഉപകാരമില്ലാത്ത നേതാക്കളെ അധിക കാലം വെച്ച് പൊറുപ്പിക്കാറില്ല. അതാണ് സിന്ധ്യക്കുള്ള ഏറ്റവും വലിയ വെല്ലുവിളി.

കോണ്‍ഗ്രസിന്റെ വെല്ലുവിളി

കോണ്‍ഗ്രസിന്റെ വെല്ലുവിളി

കര്‍ണാടകത്തിലേത് പോലെയല്ല, സംഘടനാ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ഒരടി മുന്നിലാണ്. എന്തുകൊണ്ടാണ് അഞ്ച് വര്‍ഷം കോണ്‍ഗ്രസിനെ ഭരിക്കാന്‍ അനുവദിക്കാതിരുന്നത് എന്ന ചോദ്യം ഇപ്പോള്‍ തന്നെ മുഴങ്ങി കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്ത ദേഷ്യത്തിലാണ് ഗ്വാളിയോറില്‍. ബിജെപി പ്രവര്‍ത്തകരും സിന്ധ്യ ഗ്രൂപ്പും ഇതുവരെ യോജിപ്പിലെത്തിയിട്ടില്ല. ഇവര്‍ വര്‍ഷങ്ങളായി ഈ നേതാക്കള്‍ക്കെതിരെ പ്രചാരണം നടത്തുന്നതാണ്. അതുകൊണ്ട് ഇവര്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ബുദ്ധിമുട്ടാണെന്ന് നേതാക്കള്‍ പറയുന്നു. പലരും പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

തോറ്റാലുള്ള അവസ്ഥ

തോറ്റാലുള്ള അവസ്ഥ

ഉപതിരഞ്ഞെടുപ്പ് തോറ്റാല്‍ അമിത് ഷായ്ക്ക് മുന്നിലുള്ള രണ്ട് പ്രശ്‌നങ്ങള്‍ അതോടെ അവസാനിക്കും. ചൗഹാന്റെ രാഷ്ട്രീയ കരിയര്‍ ഇതോടെ തീരും. ദില്ലിയില്‍ മോദി-ഷാ സഖ്യം പറയുന്നത് അദ്ദേഹം കേള്‍ക്കേണ്ടി വരും. മറ്റൊന്ന് നരോത്തം മിശ്ര മധ്യപ്രദേശില്‍ ബിജെപിയുടെ മുഖമായി മാറും. സിന്ധ്യയുടെ രാഷ്ട്രീയ ഭാവി മിശ്രയെ തൃപ്തിപ്പെടുത്തുന്നത് പോലെയായിരിക്കും നരോത്തം മിശ്രയാണ് മാസങ്ങളോളം സിന്ധ്യയുമായി ചര്‍ച്ചകള്‍ നടത്തി അദ്ദേഹത്തെ ബിജെപിയിലെത്തിച്ചത്. ഒരുപക്ഷേ സിന്ധ്യക്ക് അക്കാര്യം നേട്ടമാകും.

English summary
Jyotiraditya scindia looking to grab ministerial berth in modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X