കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടില്‍ നോട്ടമിട്ട് സിന്ധ്യ, മധ്യപ്രദേശില്‍ ട്രാക്ക് മാറ്റം, 24 മന്ത്രിമാരെത്തും, ഫോര്‍മുല മാറുന്നു

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒറ്റയടിക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. കോണ്‍ഗ്രസ് ഒരുവശത്ത് ബിജെപി നേതാക്കളെ ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ജ്യോതിരാദിത്യ സിന്ധ്യയുടെ സമ്മര്‍ദ തന്ത്രങ്ങള്‍ ബിജെപിക്കുള്ളില്‍ വന്‍ വിജയമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മന്ത്രിസ്ഥാനം തന്റെ ഗ്രൂപ്പിന് നേടിക്കൊടുക്കാനാണ് സിന്ധ്യയുടെ ശ്രമം. അതേസമയം പ്രാദേശിക തലത്തില്‍ നിന്ന് സംസ്ഥാന തലത്തിലേക്ക് ബിജെപിയുടെ പ്രശ്‌നങ്ങള്‍ വ്യാപിക്കുന്നതും വലിയ പ്രശ്‌നമായി ശിവരാജ് സിംഗ് ചൗഹാന് മുന്നിലുണ്ട്.

സിന്ധ്യയുടെ വീരം

സിന്ധ്യയുടെ വീരം

സിന്ധ്യ ബിജെപിയെ രണ്ട് മാസമായി വെള്ളം കുടിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ചൂടറിഞ്ഞ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭാ പുനസംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ സിന്ധ്യ പറഞ്ഞത് പോലെയാണ് നടക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹവുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ദേശീയ നേതൃത്വത്തില്‍ നിന്ന് ശക്തമായ പിന്തുണ സിന്ധ്യയെ തേടിയെത്തിയതാണ് പ്രധാന കാരണം. ദേശീയ നേതൃത്വത്തിലെ മൂന്നാം കണ്ണിന്റെ സഹായം സിന്ധ്യക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.

മന്ത്രിസഭാ വിപുലീകരണം

മന്ത്രിസഭാ വിപുലീകരണം

മന്ത്രിസഭാ വിപുലീകരണം അടുത്ത ആഴ്ച്ച നടക്കുമെന്ന് ബിജെപിയില്‍ തീരുമാനമായിരിക്കുകയാണ്. തുടര്‍ച്ചയായി മോദിയും അമിത് ഷായുമായി ചൗഹാന്‍ മന്ത്രിസഭാ വിപുലീകരണത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. ലോക്ഡൗണ്‍ നാലാം ഘട്ടം ആരംഭിക്കുന്ന ആദ്യ ആഴ്ച്ചയില്‍ കൂടുതല്‍ പേര്‍ മന്ത്രിസഭയിലെത്തും. നേരത്തെ മൂന്നാം ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഹൈക്കമാന്‍ഡുമായി സംസാരിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞുരുന്നു. മന്ത്രിസഭാ വിപുലീകരണം അടുത്ത 48 മണിക്കൂറില്‍ നടക്കാനാണ് സാധ്യത. ഇക്കാര്യം ബിജെപി വക്താവ് രജനീഷ് അഗര്‍വാളും സൂചിപ്പിച്ചു.

മൂന്നാം കണ്ണിന്റെ സഹായം

മൂന്നാം കണ്ണിന്റെ സഹായം

മോദിയുടെ വിശ്വസ്തനായ സഫര്‍ ഇസ്ലാമാണ് സിന്ധ്യയുടെ മൂന്നാം കണ്ണ്. ബിജെപിയുടെ വക്താവ് കൂടിയാണ് ഇസ്ലാം. സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറ്റുന്നതിന് പിന്നില്‍ കളിച്ചതും അദ്ദേഹമായിരുന്നു. അഞ്ച് മാസത്തോളമാണ് ഇസ്ലാം സിന്ധ്യക്കായി ചെലവിട്ടത്. ഇപ്പോള്‍ കൂറുമാറി എത്തിയ എല്ലാവര്‍ക്കും മത്സരിക്കാന്‍ ടിക്കറ്റ് നല്‍കും. ഇത് ഇസ്ലാമിന്റെ സ്വാധീനം കാരണമാണ്. ഇവര്‍ക്കെല്ലാം മന്ത്രിസ്ഥാനവും ഉറപ്പാണ്. സിന്ധ്യ ഗ്രൂപ്പിന് വേണ്ടി ബിജെപി നേതാക്കള്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം അറിയിച്ചത് സിന്ധ്യയുടെ ഈ മൂന്നാം കണ്ണിന്റെ സഹായം കൊണ്ടാണ്.

ചൗഹാന് ഇരിക്കപ്പൊറുതിയില്ല

ചൗഹാന് ഇരിക്കപ്പൊറുതിയില്ല

സിന്ധ്യ ഗ്രൂപ്പിന് പ്രാധാന്യം നല്‍കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ചൗഹാന്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. 24 പേരെയാണ് മന്ത്രിമാരായി നിയമിക്കുന്നത്. ഇതില്‍ എട്ട് പേര്‍ സഹമന്ത്രി പദം നല്‍കും. നരോത്തം മിശ്രയെ ഉപമുഖ്യമന്ത്രിയാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. സിന്ധ്യ ഗ്രൂപ്പിന് മന്ത്രിസഭാ വികസനത്തില്‍ പ്രാമുഖ്യം ലഭിക്കുമെന്ന് ചൗഹാന്‍ സൂചിപ്പിച്ചു. എന്നാല്‍ സീനിയര്‍ എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദേശീയ നേതൃത്വം അനുമതി തന്നാല്‍ മാത്രമേ ചൗഹാന് മുന്നോട്ട് പോകാനാവൂ. ഇല്ലെങ്കില്‍ സിന്ധ്യക്ക് പുറമേ ഇവരുടെ ഭീഷണിയും നേരിടേണ്ടി വരും.

എട്ടില്‍ നോട്ടം

എട്ടില്‍ നോട്ടം

നിലവില്‍ ആറ് മന്ത്രിസ്ഥാനമാണ് സിന്ധ്യ ഗ്രൂപ്പിന് നല്‍കുന്നത്. എന്നാല്‍ പുതിയ പുനസംഘടനയില്‍ എട്ട് മന്ത്രിമാരെ ലഭിക്കുമോ എന്നാണ് സിന്ധ്യ പരീക്ഷിക്കുന്നത്. ഇതിന് എല്ലാവിധ സഹായവും ലഭിക്കുന്നുണ്ട്. നേരത്തെ തന്നെ കോണ്‍ഗ്രസ് പോലെയല്ല ബിജെപിയുടെ പ്രവര്‍ത്തനമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സിന്ധ്യ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മാറില്ലെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. സിന്ധ്യയുടെ കേന്ദ്ര മന്ത്രി പദത്തിനായും പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദം ശക്തമാണ്.

കോണ്‍ഗ്രസ് മുന്നോട്ട്

കോണ്‍ഗ്രസ് മുന്നോട്ട്

സിന്ധ്യ ഒരുവശത്ത് ശക്തനാവുന്നത് കോണ്‍ഗ്രസ് കാണുന്നുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടി ശക്തമായ അടിത്തറയൊരുക്കുകയാണ്. പ്രവര്‍ത്തന ഫോര്‍മുലയും മാറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ടീം തന്നെ മാറി കഴിഞ്ഞു.സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറിമാരായി സിപി മിത്തല്‍, കുല്‍ദീപ് അറോറ എന്നിവരെ സോണിയ നിയമിച്ചിരിക്കുകയാണ്. മുകുള്‍ വാസ്‌നിക്കും കമല്‍നാഥിനൊപ്പമുണ്ട്. സിന്ധ്യയുടെയും മന്ത്രിമാരുടെയും ഭരണവീഴ്ച്ചകള്‍ ഓരോ വീടുകളിലും എത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സോണിയാ ഗാന്ധിക്ക് പിന്നില്‍ കമല്‍നാഥും ടീമും അണിനിരന്നിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സോണിയ കൂടി എത്തുകയാണ്.

സിന്ധ്യയുമായി ഫ്രണ്ട്ഷിപ്പ്

സിന്ധ്യയുമായി ഫ്രണ്ട്ഷിപ്പ്

സിന്ധ്യയുമായി അടുപ്പമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതാക്കള്‍. വമ്പന്‍ ബിജെപി നേതാക്കളും സിന്ധ്യയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗും നടന്നു. സിന്ധ്യ പാര്‍ട്ടിയിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് സംസ്ഥാന തല യോഗത്തില്‍ പങ്കെടുക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍, നരേന്ദ്ര സിംഗ് തോമര്‍, വിഷ്ണുദത്ത് ശര്‍മ, സുഹാസ് ഭഗത്, എന്നിവരുമുണ്ടായിരുന്നു യോഗത്തില്‍. ഉപതിരഞ്ഞെടുപ്പായിരുന്നു പ്രധാന ചര്‍ച്ച. സിന്ധ്യയുമായി ഇനിയും കൊമ്പുകോര്‍ക്കാനില്ലെന്നാണ് ചൗഹാനും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെല്ലാം വഴിയൊരുക്കിയത് ദേശീയ നേതൃത്വമാണ്.

8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!!8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!!

English summary
jyotiraditya scindia may ask 8 ministerial berth in madhya pradesh cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X