കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യക്കായി സീറ്റ് ഒഴിഞ്ഞ് കൊടുക്കുമെന്ന് കൊലാറസിലെ കോണ്‍ഗ്രസ് നേതാവ്.... പുതിയ നീക്കം

Google Oneindia Malayalam News

ഭോപ്പാല്‍: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാതെയാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ അതൊക്കെ രാഹുല്‍ ഗാന്ധിയുടെ തന്ത്രമാണ്. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങളില്‍ രാഹുല്‍ ഇപ്പോഴേ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു. ജോതിരാദിത്യ സിന്ധ്യ തന്നെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാവുമെന്നാണ് വ്യക്തമാകുന്നത്. ഗുണയില്‍ അതിനുള്ള തന്ത്രങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

അതേസമയം കമല്‍നാഥിനെയും സിന്ധ്യയെയും പിന്തുണയ്ക്കുന്നവര്‍ ഇതിനായി ഇപ്പോള്‍ തന്നെ പോരിലാണ്. ദിഗ്വിജയ് സിംഗിനെ അടക്കം ഒതുക്കാനുള്ള തന്ത്രങ്ങള്‍ സിന്ധ്യ അണിയറയില്‍ ഒരുക്കി കൊണ്ടിരിക്കുകയാണ്. ഇതിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഉണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉപയോഗിക്കൂ. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചാല്‍ അത് പാര്‍ട്ടിയുടെ വിജയസാധ്യത തന്നെ ബാധിക്കുമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവും

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവും

കമല്‍നാഥോ സിന്ധ്യയോ മുഖ്യമന്ത്രിയാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവര്‍ രണ്ട് പേരും ഇത്തവണ മത്സരിക്കുന്നില്ല. പക്ഷേ പിന്നണിയില്‍ ഇവര്‍ മത്സരിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. സിന്ധ്യക്ക് വേണ്ടിയാണ് കൂടുതല്‍ പ്രചാരണം നടത്തുന്നത്. അദ്ദേഹത്തിന്റെ അനുയായികള്‍ പലയിടത്തും പ്രചാരണം നടത്തുന്നുണ്ട്. രഹസ്യമായി രാഹുല്‍ ഗാന്ധിയെ കണ്ടും ഇവര്‍ പിന്തുണ നേടിയിട്ടുണ്ട്. മത്സരിക്കാനുള്ള സീറ്റാണ് ഇനി ലക്ഷ്യമിടുന്നത്.

കൊലാറസില്‍ മത്സരിക്കും?

കൊലാറസില്‍ മത്സരിക്കും?

കൊലാറസ് എംഎല്‍എ മഹേന്ദ്ര യാദവ് സിന്ധ്യക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ താന്‍ എംഎല്‍എ പദവി രാജിവെക്കുമെന്നും സിന്ധ്യക്ക് മത്സരിക്കുന്നതിനായി ഈ മണ്ഡലം ഒഴിഞ്ഞ് കൊടുക്കുമെന്നും യാദവ് പറയുന്നു. ഇതോടെ സിന്ധ്യ കൊലാറസില്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. കൊലാറസില്‍ സിന്ധ്യക്ക് വന്‍ സ്വാധീനമുണ്ട്. മത്സരിച്ചാല്‍ ജയിക്കാനും സാധ്യതയുണ്ട്.

പാര്‍ലമെന്റ് സീറ്റ്....

പാര്‍ലമെന്റ് സീറ്റ്....

നിലവില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമാണ് ജോതിരാദിത്യ സിന്ധ്യ. അദ്ദേഹം രാജിവെച്ചാല്‍ പാര്‍ലമെന്റംഗങ്ങളുടെ അംഗസംഖ്യ കുറയുന്നത് കൊണ്ടാണ് തല്‍ക്കാലം മത്സരിക്കേണ്ടെന്ന് രാഹുല്‍ പറഞ്ഞത്. മുഖ്യമന്ത്രി ചുമതലയേറ്റാല്‍ ആറുമാസത്തിനുള്ളില്‍ അദ്ദേഹം മത്സരിച്ച് ജയിച്ചാല്‍ മതി. ആറുമാസത്തിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. അതിനൊപ്പം നിയമസഭയിലേക്ക് മത്സരിക്കാനാണ് സിന്ധ്യ ലക്ഷ്യമിടുന്നത്. നിലവില്‍ സിന്ധ്യക്കാണ് ഏറ്റവുമധികം പിന്തുണ ഉള്ളത്.

രാഹുലിന്റെ പിന്തുണ

രാഹുലിന്റെ പിന്തുണ

കോണ്‍ഗ്രസ് വിജയിച്ചാല്‍ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണ് ഇപ്പോഴുള്ള നീക്കങ്ങളെ അദ്ദേഹം പിന്തുണയ്ക്കുന്നത്. പക്ഷേ കൊലാറസില്‍ അദ്ദേഹം മത്സരിക്കില്ലെന്നാണ് സൂചന. ഇവിടെ നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ പ്രചാരണ മികവിലാണ് മഹേന്ദ്ര യാദവ് വിജയിച്ചത്. പക്ഷേ ഗുണയില്‍ തന്നെ മത്സരിക്കാനാണ് സിന്ധ്യയുടെ താല്‍പര്യം. ഗുണയിലുള്ള വോട്ടര്‍മാര്‍ അദ്ദേഹം ഇവിടെ നിന്ന് മത്സരിച്ച് മുഖ്യമന്ത്രിയാവുമെന്നാണ് പ്രതീക്ഷിച്ചത്. അവരെ നിരാശരാക്കേണ്ടെന്നാണ് തീരുമാനം.

കമല്‍നാഥിനെ ഒതുക്കും

കമല്‍നാഥിനെ ഒതുക്കും

സിന്ധ്യക്കുള്ള പ്രധാന വെല്ലുവിളി കമല്‍നാഥാണ്. അദ്ദേഹത്തെ ഒതുക്കാനാണ് സിന്ധ്യ ഇപ്പോള്‍ നീക്കം നടത്തുന്നത്. അതിന് ദിഗ്വിജയ് സിംഗിനെ പ്രതിരോധിലാക്കണം. കമല്‍നാഥിനോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് രാഹുല്‍ ആവശ്യപ്പെടും. പക്ഷേ ഇനി തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ സാധിക്കില്ല. നിലവില്‍ ചിന്ദ്വാരയില്‍ നിന്ന് ഒന്‍പത് തവണ വിജയിച്ചിട്ടുണ്ട് അദ്ദേഹം. അതുകൊണ്ടാണ് ഇത്തവണ മുഖ്യമന്ത്രി പദം അദ്ദേഹം ലക്ഷ്യമിടുന്നത്. എന്നാല്‍ സിന്ധ്യയുടെ നീക്കങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

2019ല്‍ രാഹുല്‍ പ്രധാനമന്ത്രിയാവുമോ..... നിര്‍ണായകമാകുക മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം!!2019ല്‍ രാഹുല്‍ പ്രധാനമന്ത്രിയാവുമോ..... നിര്‍ണായകമാകുക മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം!!

തെലങ്കാനയില്‍ രാഹുല്‍ പുതിയ നീക്കത്തിന്.... റാലിയില്‍ സിനിമാ താരങ്ങളെ ഇറക്കും... കെസിആര്‍ വീഴും!!തെലങ്കാനയില്‍ രാഹുല്‍ പുതിയ നീക്കത്തിന്.... റാലിയില്‍ സിനിമാ താരങ്ങളെ ഇറക്കും... കെസിആര്‍ വീഴും!!

English summary
jyotiraditya scindia may be congress cm face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X