കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്? ബിജെപിയുമായി ചര്‍ച്ച നടത്തി?

Google Oneindia Malayalam News

ഭോപ്പാല്‍: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടം വലിയാണ് പ്രതിസന്ധിക്ക് പിന്നില്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദം തനിക്ക് വേണമെന്നാണ് സിന്ധ്യയുടെ ആവശ്യം. മുഖ്യമന്ത്രി പദവും അധ്യക്ഷ പദവിയും കമല്‍നാഥ് തന്നെ കൈയ്യാളുന്നതാണ് സിന്ധ്യയെ ചൊടിപ്പിച്ചത്.

'എത്രമാത്രം കുറ്റകരമായ നിശബ്ദതയാണ് കോൺഗ്രസ് നടത്തിയത്'.. വിമര്‍ശന കുറിപ്പ്'എത്രമാത്രം കുറ്റകരമായ നിശബ്ദതയാണ് കോൺഗ്രസ് നടത്തിയത്'.. വിമര്‍ശന കുറിപ്പ്

തന്നെ അധ്യക്ഷനാക്കിയില്ലേങ്കില്‍ പാര്‍ട്ടി വിടുമെന്നാണ് ഇപ്പോള്‍ സിന്ധ്യ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കുന്ന മുന്നറിയിപ്പ്. ആവശ്യം പരിഗണിച്ചില്ലേങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ മുന്നിലുണ്ടെന്ന ഭീഷണിയും സിന്ധ്യ നേതൃത്വത്തിന് നല്‍കി. വിശദാംശങ്ങള്‍ ഇങ്ങനെ

നേതൃവടംവലി

നേതൃവടംവലി

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ അധികാരത്തില്‍ ഏറിയത്. പിന്നാലെ ശക്തമായ നേതൃ തര്‍ക്കമായിരുന്നു പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇരുവിഭാഗവും തമ്മിൽ നടന്ന ചരടുവലികൾക്കൊടുവിൽ കമൽനാഥിന് നറുക്ക് വീഴുകയായിരുന്നു. അതേസമയം സിന്ധ്യയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കമല്‍ നാഥ് അത് പരിഗണിച്ചിരുന്നില്ല.

അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

ഉപമുഖ്യമന്ത്രി പദം നഷ്ടമായതോടെ സിന്ധ്യയ്ക്ക് പാര്‍ട്ടി അധ്യക്ഷ പദം എങ്കിലും ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തൊട്ട് പിറകില്‍ ലോക്സഭ തിരഞ്ഞെടുപ്പ് കൂടി വന്നതോടെ സിന്ധ്യയുടെ നിയമനം നടന്നില്ല.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ നിയമസഭ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സിറ്റിങ്ങ് സീറ്റായ ഗുണയില്‍ സിന്ധ്യ എട്ട് നിലയില്‍ പരാജയപ്പെട്ടു. കമല്‍നാഥിന്‍റെ മകന്‍ നകുല്‍നാഥ് മാത്രമാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

ഇരു പദവികളിലും തുടര്‍ന്നു

ഇരു പദവികളിലും തുടര്‍ന്നു

ഇതോടെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി കമല്‍നാഥിനാണെന്ന രീതിയിലുള്ള വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമായി. കമല്‍നാഥിനെ മാറ്റി സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്നതടക്കമുള്ള ചര്‍ച്ചകള്‍ സിന്ധ്യ പക്ഷം ഉയര്‍ത്തിരുന്നു. അതേസമയം ഹൈക്കമാന്‍റ് ഇതിനോട് പ്രതികരിച്ചില്ലെന്ന് മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം കമല്‍മാഥ് ഇരുപദവികളും തുടരുകയും ചെയ്തു.

ബിജെപിയുമായി ബന്ധപ്പെട്ടു

ബിജെപിയുമായി ബന്ധപ്പെട്ടു

ഇതാണ് ഇപ്പോള്‍ തുറന്ന യുദ്ധത്തിലേക്ക് നയിച്ചിരിക്കുന്നത്. ഇനിയും ആവശ്യം പരിഗണിച്ചില്ലേങ്കില്‍ തന്‍റെ വഴി തേടുമെന്നാണ് സിന്ധ്യ നല്‍കുന്ന മുന്നഖിയിപ്പ്. ബിജെപിയുമായി സിന്ധ്യ ചര്‍ച്ചകള്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അധ്യക്ഷനാക്കിയില്ലേങ്കില്‍ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാരിന് പിന്തു​ണ

കേന്ദ്ര സര്‍ക്കാരിന് പിന്തു​ണ

കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സിന്ധ്യ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇത് ബിജെപിയോട് അദ്ദേഹം അടുക്കുകയാണെന്നതിന്‍റെ സൂചനായണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പ്രതിസന്ധി രൂക്ഷമായതോടെ മുഖ്യമന്ത്രി കമല്‍നാഥ് ദില്ലിയില്‍ എത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വിജയകരമാണെന്ന് കമല്‍നാഥ് പ്രതികരിച്ചിട്ടുണ്ട്.

മറുപടിയുമായി കമല്‍നാഥ്

മറുപടിയുമായി കമല്‍നാഥ്

പിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കമല്‍നാഥ് വ്യക്തമാക്കി. ആറ് മാസം മുന്‍പ് പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന് താന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ലോക്സഭ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തന്നോട് തന്നെ തുടരാന്‍ ഹൈക്കമാന്‍റ് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് എന്തെങ്കിലും അതൃപ്തിയുണ്ടെന്ന് കരുതുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു.

'ശശി തരൂരിന് തുല്യം ശശി തരൂർ മാത്രം; ഇന്ത്യയുടെ പ്രധാനമന്ത്രി പദം പോലും തരൂരിന്‍റെ കഴിവിന് മുകളിലല്ല

English summary
Jyotiraditya scindia plans to quit congress?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X