കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കാണിച്ച പാതയിലൂടെ കോണ്‍ഗ്രസ് മുന്നോട്ട് പോവും; വേണ്ടത് ഊര്‍ജ്ജസ്വലനായ നേതാവിനെ: സിന്ധ്യ

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിക്ക് പകരമായി അത്യധികം ഊര്‍ജ്ജസ്വലനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് നേതൃസ്ഥാനത്തേക്ക് വേണ്ടതെന്ന് ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധി കാണിച്ചു തന്ന പാതയിലൂടെ വരുദിനങ്ങളിലും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്ന് സിന്ധ്യപറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് ശേഷം ആദ്യമായി ഭോപ്പാലില്‍ എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിന്ധ്യക്ക് വലിയ വരവേപ്പാണ് ഭോപ്പാലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സിന്ധ്യയുടെ രാജി.

<strong>ഇപ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍; രാജിവെയ്ക്കുന്നത് എംഎല്‍എ പദവി മാത്രമെന്ന് വിമതര്‍</strong>ഇപ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍; രാജിവെയ്ക്കുന്നത് എംഎല്‍എ പദവി മാത്രമെന്ന് വിമതര്‍

പ്രസിഡന്‍റ് സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജിവെച്ച ശേഷം കോണ്‍ഗ്രസ് പലിയ പ്രതിസന്ധി ഘട്ടത്തിലാണ്. ഈ പരീക്ഷണ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ചു നില്‍ക്കണമെന്നും സിന്ധ്യ ആവശ്യപ്പെട്ടു. കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവും സിന്ധ്യ നടത്തി. എംഎല്‍എമാരെ ചാക്കിട്ടു പിടിച്ച് ബിജെപി ജനാധിപത്യം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.

 jyotiraditya-scindia

രാഹുല്‍ ഗാന്ധിയുടെ പകരക്കാനായി എഐസിസി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് ജ്യോതിരാധിത്യ സിന്ധ്യ. യുവ നേതാവ് എന്നുള്ളതാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് അനുകൂലമായ ഘടകം. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ജ്യോതിരാധിത്യ സിന്ധ്യയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി നിയമിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ച് ഭോപ്പാലില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ഓഫീസിന് മുന്നിലായിരുന്നു പോസ്റ്ററുകള്‍ ഉയര്‍ന്നത്.

<strong> മഹാരാജാസിലെ അഭിമന്യു സ്മാരകം: നിര്‍മ്മാണം അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ</strong> മഹാരാജാസിലെ അഭിമന്യു സ്മാരകം: നിര്‍മ്മാണം അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ

English summary
jyotiraditya scindia rahul gandhi's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X