കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വ്യാജനെ ജനങ്ങള്‍ തിരിച്ചറിയും'; ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിന്ധ്യ

Google Oneindia Malayalam News

ഇന്‍ഡോര്‍: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബിജെപിയുടെ രാജ്യസഭാ എംപിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ. അദ്ദേഹത്തിന് സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനുള്ള എല്ലാ ജനാധിപത്യ അവകാശങ്ങളും ഉണ്ടെന്ന് സിന്ധ്യ പ്രതികരിച്ചു.

'അദ്ദേഹത്തിന് സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ജനാധിപത്യത്തില്‍ ഒരു ദൈവമേയുള്ളു. അത് ജനങ്ങളാണ്. ആരാണ് വാജ്യന്‍ എന്നും ആരാണ് സത്യസന്ധന്‍ എന്നതും ജനങ്ങള്‍ തീരുമാനിക്കും. ഇത് ജനാധിപത്യ രാഷ്ട്രമാണ്. അദ്ദേഹത്തിന് എന്തും പറയാം. അദ്ദേഹം എന്നേക്കാല്‍ മുതിര്‍ന്ന വ്യക്തി കൂടിയാണ്.' സിന്ധ്യ പറഞ്ഞു.

scindia

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam

തിങ്കളാഴ്ച്ചയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ദിഗ്വിജയ് സിംഗ് രംഗത്തെത്തുന്നത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം സിന്ധ്യ തിങ്കളാഴ്ച്ചയായിരുന്നു ആദ്യമായി ഇന്‍ഡോറിലെത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ ചതിച്ചു ബിജെപിയില്‍ ചേരുന്നവരെ ഗ്രാമങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കാത്തതില്‍ പാര്‍ട്ടി ഭയത്തിലാണെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു.

ബിജെപി പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കൊന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ ശിവരാജും മഹാരാജും ഭയത്തിലാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞിരുന്നു. ആദ്യമായി ഇന്‍ഡോറിലെത്തിയ സിന്ധ്യയെ കാബിനറ്റ് മന്ത്രിമാരായ തുല്‍സി സിലാവത്ത്, എംപി ശങ്കര്‍ലല്‍വാനി തുടങ്ങിയവരായിരുന്നു വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. സിന്ധ്യയുടെ ഇന്‍ഡോര്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിത്തു പട്വാരിയും രംഗത്തെത്തിയിരുന്നു. മുമ്പ് സിന്ധ്യ പറഞ്ഞു കടുവ ഇപ്പോഴും ജിവനോടെയുണ്ടെന്ന്. എന്നാല്‍ ഈ കടുവ എന്തുകൊണ്ടാണ് ഗ്വാളിയാല്‍ ചെമ്പല്‍ മേഖലയിലെ ജനങ്ങളെ സേവിക്കാന്‍ ഇതുവരെ എത്താതിരുന്നത് എന്ന് ജിത്തു പട്വാരി പറഞ്ഞു.

സ്വപനയ്ക്ക് ലൈഫ് മിഷനില്‍ നിന്ന് കിട്ടിയത് മൂന്നരക്കോടി, 3 ദുബായ് യാത്ര, കോണ്‍സുല്‍ ജനറലും......സ്വപനയ്ക്ക് ലൈഫ് മിഷനില്‍ നിന്ന് കിട്ടിയത് മൂന്നരക്കോടി, 3 ദുബായ് യാത്ര, കോണ്‍സുല്‍ ജനറലും......

'ദുർഗന്ധം തിരിച്ചറിയാൻ പറ്റാത്ത കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ സമ്മതിച്ചു', പരിഹാസം..!'ദുർഗന്ധം തിരിച്ചറിയാൻ പറ്റാത്ത കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ സമ്മതിച്ചു', പരിഹാസം..!

English summary
Jyotiraditya Scindia rection on Digvijaya Singh's remark Over the scindia's visit at indore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X