കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പോസ്റ്ററിൽ മോദിക്കും അമിത് ഷായ്ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യ! കോൺഗ്രസിന് ചങ്കിടിപ്പ്

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. മധ്യപ്രദേശിലെ ബിന്ദില്‍ റോഡരികില്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിലാണ് കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. എന്നാല്‍ ഇവരേക്കാളും വലുപ്പത്തില്‍ വന്‍ പ്രാധാന്യത്തോടെയാണ് സിന്ധ്യയുടെ ചിത്രം നല്‍കിയിരിക്കുന്നത്.

ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി!ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി!

കശ്മീരിനുളള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നിരുന്നു. ഈ നിലപാട് കോണ്‍ഗ്രസിന് വലിയ ക്ഷീണമാവുകയും ചെയ്തു. സിന്ധ്യയുടെ പിന്തുണയ്ക്കുളള നന്ദിസൂചകമായിട്ടാണ് പോസ്റ്ററില്‍ ഇടം നല്‍കിയിരിക്കുന്നത്.

bjp

കോണ്‍ഗ്രസിനുളളില്‍ ടീം രാഹുലിനെ പ്രധാനികളില്‍ ഒരാളായ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരെ പറഞ്ഞ് കേട്ടിട്ടുളള പേരാണ്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വിരുദ്ദമായ നിലപാടെടുത്ത സിന്ധ്യ ബിജെപിയിലേക്ക് പോയെക്കും എന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥുമായി നിരന്തരം ചേരിപ്പോരിലാണ് സിന്ധ്യ. ഇതും സിന്ധ്യ ബിജെപിയില്‍ ചേരും എന്നുളള അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായി.

മുഖ്യമന്ത്രി സ്ഥാനം കമല്‍നാഥിന് നല്‍കിയതിന് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിക്ക് വേണ്ടിയും സിന്ധ്യ ചരട് വലികള്‍ നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടരപി സ്ഥാനം രാജി വെച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ചും സിന്ധ്യ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസില്‍ ആത്മപരിശോധന ആവശ്യമാണെന്നും പാര്‍ട്ടിയുടെ സ്ഥിതി വിലയിരുത്തി മെച്ചപ്പെടുത്തണം എന്നും ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടിരുന്നു.

English summary
Jyotiraditya Scindia's picture with Modi and Amit Shah in BJP poster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X