കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ കുടുംബത്തിന് അധികാരമോഹമില്ല: ചരിത്രം തെളിവെന്ന് സിന്ധ്യയുടെ മകന്‍, നിലപാടിന് കയ്യടി!!

Google Oneindia Malayalam News

ജയ്പൂര്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട്. ജ്യോതിരാദിത്യ സിന്ധ്യ ജനങ്ങളുടെ വിശ്വാസത്തെ ഒറ്റുകൊടുത്തുവെന്നാണ് ഘെലോട്ട് കുറ്റപ്പെടുത്തുന്നത്. സിന്ധ്യയുടെ ബിജെപിയുമായി കൈകോര്‍ക്കാനുള്ള നീക്കം തെളിയിക്കുന്നത് ഇവര്‍ക്ക് അധികാരമില്ലാതെ വളരാന്‍ കഴിയില്ലെന്നാണെന്നും ഘെലോട്ട് കൂട്ടിച്ചേര്‍ത്തു. ബിജെപി സമ്പദ് വ്യവസ്ഥയെയും ജനാധിപത്യ സ്ഥാപനങ്ങളെയും സാമൂഹിക ഘടനയെയും നിയമവ്യവസ്ഥയെയും നശിപ്പിക്കുന്ന സാഹചര്യത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയുമായി കൈകോര്‍ക്കുന്നതെന്നും ഘെലോട്ട് ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
Mahanaryaman Scindia's response over father's resignation | Oneindia Malayalam

കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായി, 22 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു, എസ്പി, ബിഎസ്പിയും കളം മാറും!!കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായി, 22 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു, എസ്പി, ബിഎസ്പിയും കളം മാറും!!

 പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍

കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ ചൊവ്വാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കത്തയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തങ്ങളെ തുടര്‍ന്ന് സിന്ധ്യയെ പുറത്താക്കുന്നതായി കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുകൊണട്ട് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് പാര്‍ട്ടി വിടുകയാണെന്നുമാണ് സിന്ധ്യ രാജിക്കത്തില്‍ കുറിച്ചത്. രാജിക്കത്ത് നല്‍കിയതിന് പിന്നാലെ കത്ത് സിന്ധ്യ ട്വിറ്ററിലും പങ്കുവെച്ചിരുന്നു.

 അച്ഛനെ ഓര്‍ത്ത് അഭിമാനം

അച്ഛനെ ഓര്‍ത്ത് അഭിമാനം

രണ്ട് ദിവസത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവെക്കുന്നത്. ഇതോടെയാണ് സിന്ധ്യയുടെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനത്തെ പിന്തുണച്ച് 24കാരനായ മകന്‍ മഹാനാര്യമാന്‍ സിന്ധ്യയുടെ ട്വീറ്റ്. പിതാവ് തനിക്ക് വേണ്ടി ഇത്തരമൊരു തീരുമാനമെടുത്തതില്‍ അഭിമാനിക്കുന്നു. തന്റെ കുടുംബത്തിന് അധികാരമോഹമില്ലെന്നും അതിന് ചരിത്രം തെളിവാണെന്നും മഹാനാര്യമാന്‍ ട്വീറ്റില്‍ കുറിച്ചു. മധ്യപ്രദേശിലും ഇന്ത്യയിലും നിര്‍ണായക മാറ്റങ്ങള്‍ കാഴ്ചവെക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും സിന്ധ്യയുടെ മകന്‍ പറയുന്നു.

എംഎല്‍എമാര്‍ ബെംഗളൂരുവില്‍

എംഎല്‍എമാര്‍ ബെംഗളൂരുവില്‍

മുന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം നരേന്ദ്രമോദിയുമായി സിന്ധ്യ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സിന്ധ്യ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെക്കുന്നത്. സിന്ധ്യയ്ക്ക് പുറമെ സിന്ധ്യ ക്യാമ്പിലെ 19 എംഎല്‍എമാരും രാജിക്കത്ത് നല്‍കിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തത്തോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ഇടഞ്ഞുനിന്ന സിന്ധ്യ വീണ്ടും പടയൊരുക്കവുമായി രംഗത്തെത്തുന്നത്. സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 18 പേര്‍ ഇതോടെ ബെംഗളൂരുവിലേക്ക് പോകുകയും ചെയ്തിരുന്നു.

 കണ്ണുവെച്ചത് രാജ്യസഭാ സീറ്റില്‍

കണ്ണുവെച്ചത് രാജ്യസഭാ സീറ്റില്‍


രണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിംഗിന്റെ രാജ്യസഭംഗത്വത്തിന്റെ കാലാവധി ഏപ്രിലില്‍ അവസാനിക്കും. രാജ്യ സഭാസീറ്റിന് സിംങ്ങിനൊപ്പം ജ്യോതിരാദിത്യ സിന്ധ്യയും അവകാശമുന്നയിക്കുകയായിരുന്നു. നേരത്തെ പിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിലും സിന്ധ്യയ്ക്ക് പാര്‍ട്ടി നേതൃത്വത്തോട് അസ്വാരസ്യം നിലനിന്നിരുന്നു. ഒഴിവുവരുന്ന രണ്ട് രാജ്യ സഭാ സീറ്റുകളില്‍ ഒന്ന് ദിഗ് വിജയ് സിംഗിനും അവശേഷിക്കുന്ന ഒരു സീറ്റ് സിന്ധ്യയ്ക്കും നല്‍കിയാല്‍ കമല്‍നാഥ് പക്ഷത്തിനാവും നഷ്ടം സംഭവിക്കുക. ഇക്കാരണങ്ങളെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള ശ്രമം കമല്‍നാഥ് അനൂകൂലികളില്‍ നിന്നുണ്ടായത്.

 മന്ത്രിമാരുടെയും എംഎല്‍എമാരുടേയും രാജി

മന്ത്രിമാരുടെയും എംഎല്‍എമാരുടേയും രാജി


പ്രതിസന്ധികള്‍ക്കിടെ കോണ്‍ഗ്രസില്‍ 22 എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായിക്കഴിഞ്ഞു. 116 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 22 എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം നൂറില്‍ത്താഴെയെത്തുകയും ചെയ്തുു. കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതോടെ മധ്യപ്രദേശില്‍ തിങ്കളാഴ്ച രാത്രി 20 മന്ത്രിമാരാണ് സര്‍ക്കാരില്‍ നിന്ന് രാജിവെച്ചത്. രാത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിനിടെയാണ് നിര്‍ണായക നീക്കം. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് 114 അംഗങ്ങളും ബിജെപിക്ക് 107 അംഗങ്ങളുമാണുള്ളത്. ബിഎസ്പി, എസ്പി, നാല് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരുടെ ബലത്തില്‍ 121 പേരുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലെത്തുന്നത്.

English summary
Jyotiraditya scindia's response over father's resignation from congress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X