മുഖ്യമന്ത്രിയാവാന്‍ തയ്യാറാണ്.... ഏറ്റവും മികച്ച ഭരണം നടത്തും... തുറന്ന് പറഞ്ഞ് സിന്ധ്യ
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് നില്‍ക്കുകയാണ്. സര്‍ക്കാരുണ്ടാക്കാന്‍ എന്തായാലും കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ താന്‍ മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ജോതിരാദിത്യ സിന്ധ്യ എത്തിയിരിക്കുകയാണ്. അത് അഭിമാനകരമായ കാര്യമാണെന്നും സിന്ധ്യ പറഞ്ഞു. അതേസമയം മധ്യപ്രദേശില്‍ ഏറ്റവും മികച്ച ഭരണം കോണ്‍ഗ്രസ് കാഴ്ച്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എസ്പിയും സ്വതന്ത്രരും അടക്കമുള്ളവരുടെ പിന്തുണയോടെ അത് കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാന പുതിയൊരു ഭരണം കൊണ്ടുവരാനാണ് ശ്രമം. സ്ത്രീ സുരക്ഷ, യുവാക്കള്‍ക്ക് തൊഴില്‍ എന്നിവ ഉറപ്പ് വരുത്തും. എന്നാല്‍ ബിജെപിയെ ഞങ്ങള്‍ വിലകുറച്ച് കാണുന്നില്ല. തിരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞിരിക്കുകയാണ്. അവരും നന്നായി തന്നെയാണ് മത്സരിച്ചത്. വിജയിച്ച എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികളെയും അഭിനന്ദിക്കുന്നുവെന്നും സിന്ധ്യ വ്യക്തമാക്കി. അതേസമയം താന്‍ മുഖ്യമന്ത്രിയാവണോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും, പാര്‍ട്ടി തീരുമാനിച്ചാല്‍ ഞാന്‍ അതിന് തയ്യാറാണെന്നും സിന്ധ്യ പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞിട്ടുണ്ട്. എസ്പിക്ക് മികച്ച നേട്ടമല്ല ഉണ്ടായത്. പക്ഷേ അവര്‍ ഞങ്ങള്‍ക്ക് നല്‍കിയ വോട്ടുകള്‍ പ്രധാനമായിരുന്നു. കോണ്‍ഗ്രസിന് തന്നെ പിന്തുണ നല്‍കുമെന്നും അഖിലേഷ് വ്യക്തമാക്കി.


Click it and Unblock the Notifications