കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിചിത്ര നീക്കം; രാഹുലിന്റെ വലംകൈ അര്‍ധരാത്രി ബിജെപി നേതാക്കളെ കണ്ടു

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യത്യസ്തമായ ചില രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് ബിജെപിയുടെ പ്രമുഖ നേതാക്കളുമായി കഴിഞ്ഞദിവസം അര്‍ധരാത്രി ചര്‍ച്ച നടത്തി. അടച്ചിട്ട മുറിയില്‍ 40 മിനുട്ട് നീണ്ട ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ അവരുടെ വീട്ടില്‍ പോയി കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടമായിരുന്നെങ്കിലും കോണ്‍ഗ്രസില്‍ അധികാര വടംവലികള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ പലവിധ വിവരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്....

 സിന്ധ്യയും ചൗഹാനും തമ്മില്‍

സിന്ധ്യയും ചൗഹാനും തമ്മില്‍

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വീട്ടില്‍ ചെന്ന് കണ്ടത്. ഭോപ്പാലിലെ ചൗഹാന്റെ വസതിയില്‍ എത്തിയ സിന്ധ്യ 40 മിനുട്ടിന് ശേഷമാണ് പുറത്തുവന്നത്. സിന്ധ്യയുടെ അപൂര്‍വ സന്ദര്‍ശനത്തിന്റെ കാരണം തേടി വന്‍ മാധ്യമപട തന്നെ ചൗഹാന്റെ വീട്ടിലെത്തിയിരുന്നു.

തിങ്കളാഴ്ച അര്‍ധരാത്രി

തിങ്കളാഴ്ച അര്‍ധരാത്രി

തിങ്കളാഴ്ച അര്‍ധരാത്രിയാണ് സിന്ധ്യ ബിജെപി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. സൗഹൃദ സന്ദര്‍ശനമാണിതെന്ന് ചൗഹാനും സിന്ധ്യയും പറഞ്ഞൊഴിയുകയായിരുന്നു. ചൗഹാന്റെ വീട്ടില്‍ ഒട്ടേറെ ബിജെപി നേതാക്കളും എത്തിയിരുന്നു. മുഖ്യമന്ത്രി കമല്‍നാഥ് ലോകസാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിന് ദാവോസിലേക്ക് പോയതാണ്. ഈ വേളയിലാണ് വ്യത്യസ്ത നീക്കങ്ങള്‍.

 ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല

ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല

ഇരുനേതാക്കളും ചര്‍ച്ച നടത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിട്ടാകും ചര്‍ച്ച എന്നാണ് പ്രചാരണം. സാധാരണ ഭോപ്പാലില്‍ തങ്ങാത്ത വ്യക്തിയാണ് സിന്ധ്യ. പക്ഷേ അദ്ദേഹം കഴിഞ്ഞദിവസം ഭോപ്പാലിലെത്തുകയായിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് അദ്ദേഹം ഭോപ്പാലിലെത്തിയത്.

 മുഖ്യ ശത്രുക്കള്‍

മുഖ്യ ശത്രുക്കള്‍

പ്രവര്‍ത്തകന്റെ കുടുംബത്തെ സന്ദര്‍ശിച്ച സിന്ധ്യ പെട്ടെന്നാണ് തീരുമാനം മാറ്റിയത്. മുന്‍ മുഖ്യമന്ത്രി ചൗഹാന്റെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ മുഖ്യ ശത്രുക്കളാണ് സിന്ധ്യയും ചൗഹാനും. കോണ്‍ഗ്രസിന്റെ മധ്യപ്രദേശിലെ പ്രധാന മുഖങ്ങളിലൊന്നാണ് സിന്ധ്യ.

 സിന്ധ്യയുടെ പ്രതികരണം

സിന്ധ്യയുടെ പ്രതികരണം

രാഷ്ട്രീയത്തിലെ ശത്രുത ജീവിതത്തില്‍ വച്ചുപുലര്‍ത്താറില്ലെന്ന്് സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. സൗഹൃദ സന്ദര്‍ശനമാണിത്. സംസ്ഥാത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ബിജെപിയുടെ പിന്തുണ തേടുകയാണ് വരവിന്റെ ഉദ്ദേശമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. മടങ്ങുമ്പോള്‍ സിന്ധ്യയുടെ വാഹനത്തിന്റെ അടുത്തുവരെ ചൗഹാന്‍ എത്തുകയും ചെയ്തു.

 ബിജെപി കലിപ്പില്‍

ബിജെപി കലിപ്പില്‍

സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ക്കെതിരെ ആക്രമണം വര്‍ധിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ് ഒരു ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഇത് ശക്തിപ്പെട്ടിരിക്കെയാണ് നേതാക്കളുടെ കൂടിക്കാഴ്ച.

സിന്ധ്യ അതൃപ്തന്‍

സിന്ധ്യ അതൃപ്തന്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള വ്യക്തിയായിരുന്നു സിന്ധ്യ. രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് സിന്ധ്യ ഒടുവില്‍ തഴയപ്പെട്ടു. കമല്‍നാഥ് ആണ് മുഖ്യമന്ത്രി ആയത്. തന്നെ മുഖ്യമന്ത്രിയാക്കാത്തതില്‍ സിന്ധ്യയ്ക്ക് അതൃപ്തിയുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

തഴയപ്പെട്ടവരുടെ ചര്‍ച്ച

തഴയപ്പെട്ടവരുടെ ചര്‍ച്ച

സിന്ധ്യയെ പിന്തുണച്ച് ചില ബിജെപി നേതാക്കള്‍ രംഗത്തുവരികയും ചെയ്തിരുന്നു. ബിജെപിയില്‍ ശിവരാജ് സിങ് ചൗഹാനും തഴയപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ട് തഴയപ്പെട്ട നേതാക്കളുടെ കൂടിക്കാഴ്ചയായും ദേശീയ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൗഹാന്റെ അവസ്ഥ

ചൗഹാന്റെ അവസ്ഥ

ചൗഹാന്‍ പ്രതിപക്ഷ നേതാവാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ, അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയായിരുന്നു ബിജെപി. പാര്‍ട്ടി പരാജയപ്പെട്ട ശേഷം സംസ്ഥാന തല യാത്ര സംഘടിപ്പിക്കുമെന്ന് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യാത്ര പാര്‍ട്ടി ഇടപെട്ട് തടയുകയായിരുന്നു.

ചൗഹാനും അതൃപ്തി

ചൗഹാനും അതൃപ്തി

ചൗഹാനെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹത്തെ തഴയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കരുതുന്നു. പാര്‍ട്ടി തീരുമാനത്തില്‍ ചൗഹാന് അതൃപ്തിയുണ്ടെന്നും വിവരങ്ങള്‍ വന്നിരുന്നു. രാജസ്ഥാനിലെ മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ദര രാജെ, സിന്ധ്യയുടെ ബന്ധുവാണ്.

അവ്യക്തമായ കാരണങ്ങള്‍

അവ്യക്തമായ കാരണങ്ങള്‍

സിന്ധ്യ ബിജെപിയില്‍ പോകുമെന്ന് കരുതാന്‍ വയ്യ. ചൗഹാന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും കരുതാനാകില്ല. സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും പരസ്പരം കൊമ്പുകോര്‍ക്കുന്നതാണ് നിലവിലെ സാഹചര്യം. പിന്നെ എന്തിനാണ് കമല്‍നാഥ് വിദേശത്തുള്ളപ്പോള്‍ സിന്ധ്യ ബിജെപി നേതാക്കളെ കണ്ടത് എന്നത് ഇപ്പോഴും അവ്യക്തമാണ്.

ബിജെപിക്ക് കനത്ത തിരിച്ചടി; ഉത്തര്‍ പ്രദേശില്‍ താമര മണ്ണടിഞ്ഞേക്കും!! ഉഗ്രന്‍ പണിയുമായി ശിവസേനബിജെപിക്ക് കനത്ത തിരിച്ചടി; ഉത്തര്‍ പ്രദേശില്‍ താമര മണ്ണടിഞ്ഞേക്കും!! ഉഗ്രന്‍ പണിയുമായി ശിവസേന

ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം; പശ്ചിമേഷ്യയില്‍ യുദ്ധഭീതി, തിരിച്ചടിക്കൊരുങ്ങി ഇറാന്‍ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം; പശ്ചിമേഷ്യയില്‍ യുദ്ധഭീതി, തിരിച്ചടിക്കൊരുങ്ങി ഇറാന്‍

English summary
Jyotiraditya Scindia-Shivraj Singh Chouhan’s Surprise Late Night Meet Sparks Political Buzz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X