കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര പിടിക്കാന്‍ കോണ്‍ഗ്രസിന് 'മിഷന്‍ 144+'; പുതിയ നിയോഗവുമായി ജോതിരാധിത്യ സിന്ധ്യ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രതിവിധി കാണാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. 48 സീറ്റുകളില്‍ 25ല്‍ മത്സരിച്ച കോണ്‍ഗ്രസിന് കേവലം ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

യുപിഎ സഖ്യത്തില്‍ 19 സീറ്റില്‍ മത്സരിച്ച എന്‍സിപിക്ക് നാല് സീറ്റ് ലഭിച്ചപ്പോഴായിരുന്നു കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ പുതിയ നീക്കങ്ങളാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പിസിസി അധ്യക്ഷന്‍ അശോക് രാജിവെച്ചത് സംസ്ഥാനത്തെ സംഘടനാ പ്രവര്‍ത്തനത്തെ മരവിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്നതിനാല്‍ മുതിര്‍ന്ന നേതാവായ ബാലാ സാഹിബ് തോറത്തിനെ പകരക്കാരാനായി നിയമിച്ചാണ് കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന വലിയ വെല്ലുവിളിയാണ് തോറത്തിന് മുന്നിലുള്ളത്.

ജ്യോതിരാദിത്യ സിന്ധ്

ജ്യോതിരാദിത്യ സിന്ധ്

നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നവയില്‍ ഏറ്റവും വലിയ സംസ്ഥാനം എന്ന നിലയില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേക ശ്രദ്ധയുണ്ട്. നിയമിസഭാ തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ അതിന്റെ അധ്യക്ഷനായി മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ആണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ‍് തീരുമാനിച്ചത്.

കമ്മിറ്റിയംഗങ്ങള്‍

കമ്മിറ്റിയംഗങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കമ്മിറ്റിയിലുണ്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാ സാഹിബ് തോറോട്ടും കമ്മിറ്റിയംഗമാണ്. മരവിച്ച് കിടക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാനാണ് യുവനേതാവായ സിന്ധ്യക്ക് സ്ക്രീനിങ് കമ്മറ്റിയുടെ നേതൃത്വം നല്‍കിയത്.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

സംഘടനാ പ്രവര്‍ത്തനത്തിന്‍റെ കാര്യത്തിലെന്ന പോലെ എന്‍സിപിക്ക് പുറത്തുള്ള കക്ഷികളുമായി സഖ്യത്തിലെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ജോതിരാധിത്യ സിന്ധ്യ ചുക്കാന്‍ പിടിക്കും. പ്രകാശ് അംബേദ്കറിന്‍റെ വഞ്ചിത് ബഹുജന്‍ അഹാഡിയുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നെങ്കിലും സീറ്റ് വീതംവെയ്പ്പില്‍ ധാരണയിലെത്താന്‍ ഇതുവരെ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചിട്ടില്ല.

അടുക്കാതെ പ്രകാശ് അംബേദ്കര്‍

അടുക്കാതെ പ്രകാശ് അംബേദ്കര്‍

88 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 50-50 എന്ന ഫോര്‍മുലയായിരുന്നു പ്രകാശ് അംബേദ്കര്‍ ആദ്യം മുന്നോട്ട് വെച്ചത്. 50-50 സീറ്റ് പങ്കിടല്‍ ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ 288 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു. എന്നാല്‍ ഇത് രണ്ടും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ഇതോടെ പ്രകാശ് അംബേദ്കറുമായുള്ള സഖ്യനീക്കങ്ങള്‍ ഒരുപരിധിവരെ ഉപേക്ഷിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

എസ്പിയുമായി

എസ്പിയുമായി

സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലെത്തുന്നതിന് ഏകദേശ ധാരണയായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്നാണ് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് 10 സീറ്റുകള്‍ മത്സരിക്കാന്‍ വേണമെന്നാണ് എസ്പിയുടെ ആവശ്യം. സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും എസ്പി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. 10 എന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലേങ്കില്‍ മൂന്ന് സീറ്റുകള്‍ നിര്‍ബന്ധമായും ആവശ്യപ്പെടുമെന്ന് മുതിര്‍ന്ന എസ്പി നേതാവ് അഭിപ്രായപ്പെട്ടു.

സഖ്യവുമായി കൈകോര്‍ക്കാം

സഖ്യവുമായി കൈകോര്‍ക്കാം

അതേസമയം, വര്‍ക്കേസ് പെസന്‍റ് പാര്‍ട്ടി, പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി, മുസ്ലീം ലീഗ് ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മക്ക് പ്രകാശ് അംബേദ്കറുമായി തെറ്റിപ്പിരിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ ലക്ഷ്മണ്‍ മാനെ രൂപം നല്‍കിയിട്ടുണ്ട്. ബിഎസ്പിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാന്യമായ വിഹിതം സീറ്റുകള്‍ ഞങ്ങള്‍ക്ക് തന്നാല്‍ ബിജെപി-ശിവസേന സഖ്യത്തെ പരാജയപ്പെടുത്താന്‍ തങ്ങള്‍ യുപിഎ സഖ്യവുമായി കൈകോര്‍ക്കാമെന്നാണ് മാനെ അഭിപ്രായപ്പെട്ടത്.

വിമര്‍ശനം

വിമര്‍ശനം

സീറ്റ് വീതംവെയ്പ്പില്‍ കടുംപിടുത്തം തുടരുന്ന പ്രകാശ് അംബേദ്കര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു നാരായണ്‍ മാനെ നടത്തിയത്. സീറ്റ് വീതം വെയ്പിന്‍റെ കാര്യത്തില്‍ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ് പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെടുന്നത്. മതേതര പാര്‍ട്ടികളുമായി ചേര്‍ന്നു നില്‍ക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസിനേയും എന്‍സിപിയേയും തകര്‍ക്കാനാണ് പ്രകാശ് അംബേദ്കറിന് താല്‍പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Recommended Video

cmsvideo
മധ്യപ്രദേശില്‍ ഭരണം സംരക്ഷിക്കാന്‍ പാടുപെട്ട് കോണ്‍ഗ്രസ്

ദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരിദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരി

ബാലക്കോട്ട് വ്യോമാക്രമണം സിനിമയാകുന്നു.. അനുമതി സ്വന്തമാക്കി വിവേക് ഒബ്റോയ്, ചിത്രം മൂന്ന് ഭാഷകളിൽ!ബാലക്കോട്ട് വ്യോമാക്രമണം സിനിമയാകുന്നു.. അനുമതി സ്വന്തമാക്കി വിവേക് ഒബ്റോയ്, ചിത്രം മൂന്ന് ഭാഷകളിൽ!

English summary
jyotiraditya scindia to head cong screening body of Maharashtra assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X