കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ ബിജെപിയിലേക്കില്ല.... കോണ്‍ഗ്രസില്‍ പുതിയ നീക്കം, കമല്‍നാഥുമായി സഹകരിക്കുന്നു!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഗ്രൂപ്പിസത്തിന് താല്‍ക്കാലിക ശമനമുണ്ടാകുന്നു. ജോതിരാദിത്യ സിന്ധ്യ പുതിയ പടയൊരുക്കത്തിനാണ് ഒരുങ്ങുന്നത്. നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിലാണ് പ്രധാന ശ്രദ്ധ. എന്നാല്‍ അതോടൊപ്പം എതിരാളികളുമായി ഒത്തുചേരാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ദിഗ് വിജയ് സിംഗുമായി നല്ല രീതിയില്‍ പോകാന്‍ സിന്ധ്യ താല്‍പര്യപ്പെടുന്നില്ല.

അതേസമയം ബിജെപിയില്‍ പോകാന്‍ താല്‍പര്യമില്ലെന്ന് സിന്ധ്യ തന്റെ അടുത്ത അനുയായികളോട് സൂചിപ്പിച്ചിട്ടുണ്ട്. സീനിയര്‍ ക്യാമ്പ് പാര്‍ട്ടി പിടിച്ചതിനാല്‍ വലിയ പടയൊരുക്കമാണ് കോണ്‍ഗ്രസിനുള്ളില്‍ സിന്ധ്യ ലക്ഷ്യമിടുന്നത്. ശശി തരൂര്‍ അടക്കമുള്ളവര്‍ ഇതിന്റെ ഭാഗമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍ തല്‍ക്കാലം മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ശക്തി വീണ്ടെടുക്കലാണ് സിന്ധ്യയുടെ മുന്നിലുള്ള വെല്ലുവിളി.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

മധ്യപ്രദേശില്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലാണ് സിന്ധ്യ പ്രതികരിച്ചത്. എല്ലാവര്‍ക്കും സംസ്ഥാനത്തെ മാറ്റങ്ങളെ കുറിച്ചറിയാം. എന്നാല്‍ പ്രവര്‍ത്തകര്‍ അവരുടെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുക. ഇങ്ങനെയായിരുന്നു സിന്ധ്യയുടെ മറുപടി. സ്ഥലംമാറ്റത്തില്‍ കടുത്ത അതൃപ്തിയിലായിരുന്നു സിന്ധ്യ. അതേസമയം വിമര്‍ശനം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുക എന്നതല്ലെന്ന് സിന്ധ്യ ക്യാമ്പ് പറയുന്നു. ഇതില്‍ പല ലക്ഷ്യങ്ങളും സിന്ധ്യ മുന്‍കൂട്ടി കാണുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലെ നില്‍ക്കണം

സംസ്ഥാന രാഷ്ട്രീയത്തിലെ നില്‍ക്കണം

സംസ്ഥാന രാഷ്ട്രീയത്തില്‍ സിന്ധ്യക്ക് പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമമായിട്ടാണ് സിന്ധ്യ ഓരോ പ്രസ്താവനയെയും കാണുന്നത്. സര്‍ക്കാരിനെതിരെയുള്ള വിവാദ പരാമര്‍ശമാവുമ്പോള്‍ അതിന് കൂടുതല്‍ മൈലേജ് കിട്ടും. അതേസമയം ഈ വിമര്‍ശനത്തെ ബിജെപി ഗൗരവമായിട്ടാണ് കണ്ടത്. ശിവരാജ് സിംഗ് ചൗഹാന്‍ സിന്ധ്യയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ കൊണ്ടുവന്ന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാമെന്ന് ബിജെപി കരുതേണ്ട എന്നാണ് സിന്ധ്യയുടെ മറുപടി.

ഗുണ തിരിച്ചുപിടിക്കണം

ഗുണ തിരിച്ചുപിടിക്കണം

ഗുണയില്‍ തോറ്റത് വലിയ തിരിച്ചടിയായിരുന്നു സിന്ധ്യക്ക്. നിലവില്‍ മണ്ഡലത്തില്‍ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നുണ്ട്. എന്ത് വന്നാലും സ്വന്തം മണ്ഡലത്തില്‍ നിന്ന് വിട്ട് നിന്ന് കൊണ്ടുള്ള പ്രവര്‍ത്തനം വേണ്ടെന്നാണ് സിന്ധ്യയുടെ നിലപാട്. എല്ലാ പ്രശ്‌നങ്ങളും ഏറ്റെടുത്ത് സിന്ധ്യ ഗുണയില്‍ സജീവമാണ്. ഇത് അഞ്ച് മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നുണ്ട്. ദിഗ് വിജയ് സിംഗാണ് ഈ നീക്കത്തില്‍ സമ്മര്‍ദത്തിലായിരിക്കുന്നത്.

കമല്‍നാഥുമായി അടുക്കുന്നു

കമല്‍നാഥുമായി അടുക്കുന്നു

കമല്‍നാഥുമായി വെടിനിര്‍ത്തലിനുള്ള ഒരുക്കമാണ് സിന്ധ്യ നടത്തുന്നത്. 2018 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഒരാള്‍ക്ക് മുഖ്യമന്ത്രി പദവും മറ്റൊരാള്‍ ദില്ലിയില്‍ സംസ്ഥാനത്തെ പിന്തുണയ്ക്കുകയും ചെയ്യണമെന്നായിരുന്നു വ്യവസ്ഥയുണ്ടായിരുന്നത്. ഇതേ രീതിയിലേക്ക് സിന്ധ്യ മടങ്ങി വരികയാണ്. അതേസമയം ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തില്‍ ദിഗ് വിജയ് സിംഗിനെ പ്രതിക്കൂട്ടിലാക്കാനാണ് സിന്ധ്യയുടെ ശ്രമം. സര്‍ക്കാരില്‍ സിംഗിന്റെ സമ്മര്‍ദം ഉണ്ടെന്ന് കണ്ടാല്‍, കമല്‍നാഥ് ബന്ധം ഉപേക്ഷിക്കാനും സാധ്യതയുണ്ട്.

ലക്ഷ്യം അഞ്ച് മണ്ഡലങ്ങള്‍

ലക്ഷ്യം അഞ്ച് മണ്ഡലങ്ങള്‍

ശിവപുരി അടക്കമുള്ള മണ്ഡലങ്ങളിലെ സ്വാധീനം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ സിന്ധ്യക്ക് നഷ്ടമായിരുന്നു. ഈ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും എംഎല്‍എമാരും സിന്ധ്യയില്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഇവര്‍ ബിജെപിയിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അതേസമയം ബിജെപി നേതാക്കള്‍ സിന്ധ്യയെ പോസ്റ്ററില്‍ വരെ ഉള്‍ക്കൊള്ളിച്ചത് ഈ നീക്കത്തിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ ബിജെപിയില്‍ പോയാല്‍ താന്‍ അപ്രസക്തനാവും എന്ന് സിന്ധ്യക്ക് ഉറപ്പാണ്.

രാഹുല്‍ ക്യാമ്പിന്റെ കരുത്ത്

രാഹുല്‍ ക്യാമ്പിന്റെ കരുത്ത്

സീനിയര്‍ നേതാക്കളെ തകര്‍ക്കാനുള്ള ഒരുക്കവും സിന്ധ്യ തുടങ്ങിയിട്ടുണ്ട്. അതിനായി രാഹുല്‍ ക്യാമ്പിലെ എല്ലാ നേതാക്കളെയും ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമമാണ് സിന്ധ്യ നടത്തുന്നത്. അവസാന പോരാട്ടത്തില്‍ പിഴച്ചാല്‍ ബിജെപിയാണ് ഓപ്ഷനെന്ന് സിന്ധ്യ ക്യാമ്പ് ഉറപ്പിക്കുന്നു. പക്ഷേ നരേന്ദ്ര സിംഗ് തോമറിനെ പോലുള്ള വലിയ നേതാക്കള്‍ ചമ്പല്‍ മേഖലയില്‍ ഉള്ളപ്പോള്‍ താന്‍ ബിജെപിയിലേക്ക് പോകുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന ആശങ്കയും സിന്ധ്യക്കുണ്ട്.

അവര്‍ക്ക് പ്രശ്‌ന പരിഹാരമറിയില്ല... എതിരാളികളെ കുറ്റപ്പെടുത്താനേ അറിയൂ, ധനമന്ത്രിക്കെതിരെ മന്‍മോഹന്‍അവര്‍ക്ക് പ്രശ്‌ന പരിഹാരമറിയില്ല... എതിരാളികളെ കുറ്റപ്പെടുത്താനേ അറിയൂ, ധനമന്ത്രിക്കെതിരെ മന്‍മോഹന്‍

English summary
jyotiraditya scindia unlikely to quit congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X