കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ഇനി സിന്ധ്യയുടെ ഊഴം.... ചൗഹാനെ വെട്ടിനിരത്താന്‍ ആര്‍മി, ബിജെപിയില്‍ പുതിയ ക്യാമ്പ്!!

Google Oneindia Malayalam News

ഭോപ്പാല്‍: ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. കമല്‍നാഥ് സര്‍ക്കാര്‍ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ബിജെപിക്ക് ഭരിക്കുക എളുപ്പമാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രധാന കാരണം ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ്. അദ്ദേഹത്തെ നയിക്കുക ശിവരാജ് സിംഗ് ചൗഹാന് കഠിനമാണ്. വിമതരുടെ സാന്നിധ്യവും സര്‍ക്കാരിനൊപ്പമുണ്ടാവും.

ഇതിന് പുറമേ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഇഷ്ടക്കുറവുകളും ചൗഹാന് വെല്ലുവിളിയാണ്. കമല്‍നാഥിന് 15 മാസം ലഭിച്ചെങ്കില്‍, ചൗഹാന് ഇത്രയും സമയം ലഭിക്കുക അസാധ്യമാണ്. സിന്ധ്യയുടെ രാഷ്ട്രീയ പെരുമാറ്റം പരിഗണിക്കുമ്പോള്‍ ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അധിക കാലം ലഭിക്കില്ല. ഇത്രയും സമ്മര്‍ദത്തില്‍ മുമ്പൊരിക്കലും ചൗഹാന്‍ ഭരിച്ചിട്ടില്ല.

ബിജെപി സഖ്യം ആദ്യം

ബിജെപി സഖ്യം ആദ്യം

ബിജെപി ഒരിക്കലും മധ്യപ്രദേശില്‍ സഖ്യമായി മത്സരിച്ചിട്ടില്ല. ഇതുവരെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ചരിത്രമാണ് ബിജെപിക്കുള്ളത്. അതുകൊണ്ട് സഖ്യ രാഷ്ട്രീയത്തില്‍ ചൗഹാന് കളി അറിയില്ല. 2003ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 173 സീറ്റ് നേടിയാണ് ബിജെപി അധികാരത്തില്‍ വരുന്നത്. ഉമാ ഭാരതി അന്ന് മുഖ്യമന്ത്രിയായി. ഇടയ്ക്ക് വെച്ച് ചൗഹാനും മുഖ്യമന്ത്രി പദത്തിലെത്തി. 2008ലും 143 സീറ്റ് നേടി ബിജെപി ഭൂരിപക്ഷം നേടി. 2013ല്‍ അതിലേറെ ഗംഭീര വിജയമാണ് ബിജെപി നേടിയത്. 165 സീറ്റിലേക്കാണ് കുതിച്ചത്. ഇത്തവണ അത് 107 ആണ്. ഒരിക്കലും ഈ അവസ്ഥ ന്നിട്ടില്ലാത്തത് കൊണ്ട് സഖ്യത്തെ നിയന്ത്രിക്കുക ചെറു പാര്‍ട്ടികളായിരിക്കും.

സിന്ധ്യയുടെ ഊഴം

സിന്ധ്യയുടെ ഊഴം

സിന്ധ്യയെ ദേശീയ തലത്തിലേക്കാണ് ബിജെപി കൊണ്ടുവരുന്നതെങ്കിലും മധ്യപ്രദേശില്‍ നിന്ന് അദ്ദേഹം മാറാന്‍ തയ്യാറല്ല. 22 എംഎല്‍എമാര്‍ ചൗഹാനൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സിന്ധ്യയുടെ മാസ്റ്റര്‍ സ്‌ട്രോക്കാണ്. ഇവരെ ഉപതിരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിക്കേണ്ടത് ചൗഹാന്റെ ബാധ്യതയാവും. അമിത് ഷാ ഇതിന് വഴങ്ങണമെന്നില്ല. ഇവരെ മത്സരിപ്പിച്ചില്ലെങ്കില്‍ സ്വതന്ത്രരായി ഇവര്‍ മത്സരിക്കും. സിന്ധ്യയുടെ എല്ലാ വിധ പിന്തുണയും വിമതര്‍ക്കുണ്ടാവും. ബിജെപിയുടെ തോല്‍വി ഇതോടെ ഉറപ്പാകും.

ലക്ഷ്യമിടുന്നത് ഇങ്ങനെ

ലക്ഷ്യമിടുന്നത് ഇങ്ങനെ

വിമതരെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ ഇവരുടെ പിന്തുണ ചൗഹാന്‍ തേടേണ്ടി വരും. ഇല്ലെങ്കില്‍ നിയമസഭയുടെ കക്ഷി നില ഉയരും. അതോടെ സര്‍ക്കാര്‍ വീഴുന്ന അവസ്ഥ വരും. ഈ ഘട്ടത്തില്‍ സിന്ധ്യ വിഷയത്തില്‍ ഇടപെടും. അതോടെ സര്‍ക്കാരിനെ നിലനിര്‍ത്തിയ ഹീറോ എന്ന ഇമേജും ബിജെപിക്കുള്ളില്‍ സിന്ധ്യക്ക് ലഭിക്കും. ഈ വിമതരെ ഉപയോഗിച്ച് ഭരണത്തെ നിയന്ത്രിക്കുകയാണ് സിന്ധ്യ ലക്ഷ്യമിടുന്നത്. ബിജെപിയുടെ ദേശീയ സമിതിക്ക് ചൗഹാന് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടിലാണ്. ചൗഹാനെ വരച്ച വരയില്‍ നിര്‍ത്താനുള്ള പ്ലാന്‍ സിന്ധ്യ റെഡിയാക്കി കഴിഞ്ഞു.

ഇത് ഹൈക്കമാന്‍ഡല്ല

ഇത് ഹൈക്കമാന്‍ഡല്ല

സിന്ധ്യ വളരെ ആക്ടീവായിട്ടുള്ള നേതാവാണ്. കോണ്‍ഗ്രസില്‍ അദ്ദേഹം സ്ഥിരമായി രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കാണാറുണ്ടായിരുന്നു. എന്നാല്‍ അമിത് ഷായും നരേന്ദ്ര മോദിയും ഈ വിഭാഗത്തില്‍പ്പെടുന്ന നേതാവല്ല. സിന്ധ്യ പരാതി ഉന്നയിച്ചാലും ഇവര്‍ പരിഗണിക്കില്ല. പരസ്യമായ വിമര്‍ശനം പെട്ടെന്നുള്ള നടപടിക്കും കാരണമാകും. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നവരെ അമിത് ഷാ അധികം പ്രോത്സാഹിപ്പിക്കാറില്ല. ഇവിടെ സിന്ധ്യ കേന്ദ്ര നേതൃത്വത്തിനുള്ളില്‍ ഒറ്റപ്പെടാനാണ് സാധ്യത.

ഗ്യാംഗുണ്ടാക്കാന്‍ സിന്ധ്യ

ഗ്യാംഗുണ്ടാക്കാന്‍ സിന്ധ്യ

സിന്ധ്യക്ക് ദേശീയ തലത്തില്‍ രണ്ട് പ്രമുഖ നേതാക്കള്‍ സ്വന്തം കുടുംബത്തില്‍ നിന്നുണ്ട്. യശോദരരാജ സിന്ധ്യയും വസുന്ധര രാജ സിന്ധ്യയും പാര്‍ട്ടിയില്‍ ഇപ്പോള്‍ വലിയ സ്വാധീനമുള്ളവരല്ല. വസുന്ധരയെ ദേശീയ നേതൃത്വം ദുര്‍ബലയാക്കിയിരിക്കുകയാണ്. യശോദര ചൗഹാന്റെ തണലിലുമാണ്. ജ്യോതിരാദിത്യ വന്നതോടെ ഇവര്‍ക്കും ഊര്‍ജം ലഭിച്ചിരിക്കുകയാണ്. അമിത് ഷായ്‌ക്കെതിരെ വസുന്ധരയെയും ചൗഹാനെതിരെ യശോദരയെയും മുന്നില്‍ നിരത്തിയുള്ള പടയൊരുക്കമാണ് സിന്ധ്യ ലക്ഷ്യമിടുന്നത്. ബിജെപിയിലൂടെ മുഖ്യമന്ത്രി സ്ഥാനം മാത്രമാണ് സിന്ധ്യ ലക്ഷ്യമിടുന്നത്.

ചൗഹാന്‍ ദുര്‍ബലനാവും

ചൗഹാന്‍ ദുര്‍ബലനാവും

അമിത് ഷാ പലവട്ടം മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ചൗഹാനെ തടഞ്ഞതാണ്. ഇത് മോദിക്ക് വീണ്ടുമൊരു വെല്ലുവിളിയായി ചൗഹാന്‍ മാറാതിരിക്കാനാണ്. ഇത്തരത്തില്‍ രമണ്‍ സിംഗിനെയും മോദി ദുര്‍ബലനാക്കിയിരുന്നു. സര്‍ക്കാര്‍ ചൗഹാന്‍ ഉണ്ടാക്കുമെങ്കിലും അമിത് ഷായില്‍ നിന്ന് പിന്തുണയുണ്ടാവില്ല. ഒന്നാമത്തെ കാര്യം ഭൂരിപക്ഷമില്ലാത്തതാണ്. യെഡിയൂരപ്പ ഇതേ രീതി മുമ്പ് പ്രയോഗിച്ചപ്പോഴും അമിത് ഷാ അദ്ദേഹവുമായി ഇടഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ എല്ലാം അമിത് ഷാ തള്ളി. ഇവിടെ ചൗഹാനും അതേ അവസ്ഥയാണ് ഉണ്ടാവുക.

കുടുംബാധിപത്യം പൊളിയും

കുടുംബാധിപത്യം പൊളിയും

ബിജെപി ഇത്രയും കാലം കോണ്‍ഗ്രസിനെ നേരിട്ടിരുന്നത് കുടുംബാധിപത്യത്തിന്റെ പേരിലായിരുന്നു. സിന്ധ്യ വന്നതോടെ ആ കുടുംബത്തിലെ മുഴുവന്‍ പേരും ബിജെപിയുടെ ഭാഗമായിരിക്കുകയാണ്. 1999 മുതല്‍ ബിജെപിക്ക് 31 പേര്‍ കുടുംബത്തിന്റെ വാല്‍പ്പേരുമായി എംപിമാരായിട്ടുണ്ട്. പ്രമുഖരെ തഴഞ്ഞെന്ന് ബിജെപി പറയുമ്പോഴും അനുരാഗ് താക്കൂര്‍, പൂനം മഹാജന്‍ എന്നിവരൊക്കെ ബിജെപിയുടെ ഭാഗമാണ്. ഇതിനെ എങ്ങനെ നേരിടുമെന്നായിരുന്നു മോദി ലക്ഷ്യമിടുക. സിന്ധ്യ കുടുംബത്തെ പാര്‍ട്ടിയില്‍ ഒതുക്കിയാല്‍ രണ്ട് സംസ്ഥാനങ്ങളാണ് ബിജെപിക്ക് നഷ്ടമാവുക. രാജസ്ഥാനും മധ്യപ്രദേശുമാണ് ഈ പട്ടികയിലുള്ളത്.

English summary
jyotiraditya scindia will challenger shivraj singh chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X