കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി
Recommended Video
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫെഡറല്‍ മുന്നണി രൂപീകരണത്തിനായുള്ള ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖരറാവുവിന്റെ നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ആദ്യഘട്ടത്തില്‍ കൂടിക്കാഴ്ച്ചയക്ക് അവസരം നിഷേധിച്ച ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നെങ്കിലും വിജയം കണ്ടെത്താന്‍ ചന്ദ്രശേഖര റാവുവിന് കഴിഞ്ഞില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്ക് കൂട്ടലില്‍ പ്രാദേശിക കക്ഷികളുടെ ഒരു സഖ്യം രൂപീകരിച്ച് വിലപേശല്‍ ശക്തിയായി മാറാന്‍ തെലങ്കാന മുഖ്യമന്ത്രികൂടിയായ കെ ചന്ദ്രശേഖര റാവു നേരത്തെ തന്നെ ശക്തമായ നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് കെസിആര്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനെ കൂടാതെ ഒരു സഖ്യവുമായി മുന്നോട്ടില്ലെന്ന് സ്റ്റാലിന് കെസിആറിന് മുന്നില്‍ വ്യക്തമാക്കുകയായിരുന്നു. വിശദ വിവരങ്ങള്‍ ഇങ്ങനെ..

പിണറായി വിജയനെ
ഫെഡറല്‍ മുന്നണി രൂപീകരണം എന്ന ലക്ഷ്യവുമായി ആദ്യഘട്ടത്തില്‍ അരവിന്ദ് കെജ്രിവാള്, മമത ബാനര്‍ജി എന്നിവരുമായി ചര്‍ച്ച നടത്തിയ കെസിആര്‍ രണ്ടാം ഘട്ടത്തില്‍ കര്‍ണാട മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ആയിരുന്നു കെ ചന്ദ്രശേഖര റാവു ആദ്യം കണ്ടത്. ഇതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ തിരവനന്തപുരത്തെത്തി അദ്ദേഹം കാണുകയും ചെയ്തു.

ആദ്യം അനുമതി കിട്ടിയില്ല
പിണറായി വിജയനെ കണ്ടതിന് പിന്നാലെ തമിഴ്നാട് പ്രതിപക്ഷ നേതാവ് സ്റ്റാലിനെ കാണാനായിരുന്നു ചന്ദ്രശേഖരറാവുവിന്റെ നീക്കം. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയെങ്കിലും തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചാരണ തിരക്കുകൾ ഉണ്ടെന്നും കൂടിക്കാഴ്ച നടക്കില്ലെന്നും സ്റ്റാലിന് ചന്ദ്രശേഖര റാവുവിനെ അറിയിക്കുകയായിരുന്നു.

കോണ്‍ഗ്രസുമായി സഖ്യം
തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായി ഡിഎംകെ മത്സരിച്ചത്. കൂടിക്കാഴ്ച്ച കോൺഗ്രസിനെ ഡിഎംകെ കൈയൊഴിഞ്ഞേക്കുമെന്ന സന്ദേശം നൽകുമെന്നും സ്റ്റാലിന് കരുതുന്നു. മേയ് 19ന് തമിഴ്നാട്ടിലെ നാലു നിയമസഭ മണ്ഡലങ്ങളിലെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനും ഇത് ദോഷമായിമാറിയേക്കുമെന്ന് ഡിഎംകെ കണക്ക് കൂട്ടൂന്നു.

രാഹുല്‍ ഗാന്ധിയുടെ അറിവോടെ
എന്നാല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അറിവോടെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ റാവിനെ കാണാന്‍ സ്റ്റാലിന് തയ്യാറാവാകുയായിരുന്നെന്നാണ് ഡിഎംകെ വ്യത്തങ്ങള്‍ നല്കുന്ന വിവരം. രാഹുലിന്റെ കൂടി സമ്മത പ്രകാരമാണ് ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയെന്ന് വ്യക്തം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാക്കുമെന്ന വിശ്വാസം റാവുവായി സ്റ്റാലിന് ചര്‍ച്ച ചെയ്തെന്നാണ് സൂചന. കോണ്‍ഗ്രസിനോ ബിജെപിക്കോ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പൊതു സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്നതടക്കമുള്ള കാര്യങ്ങളാണ് കെസിആര്‍ മുന്നോട്ടുവെച്ചതെന്നാണ് വിവരം.

താല്പര്യമില്ല
ഒടുവില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി കേന്ദ്രത്തില്‍ ഒരു മുന്നണി രൂപീകരിക്കുകയെന്ന ചര്‍ച്ചക്ക് നിലവില്‍ താല്പര്യമില്ലെന്ന് ഡിഎംകെ നേതൃത്വം റാവുവിനെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ഡിഎംകെയുടെ ആവശ്യത്തെ കെസിആറും പിന്തുണച്ചില്ല

മാധ്യമങ്ങളെ കാണാതെ
സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ റാവു ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ലെന്ന പരോക്ഷ സൂചനയും നല്കി. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്, ടിആര്‍ ബാലു, എന്നിവരും കെസിആറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

നിലപാടില്‍ ഉറച്ചു നിന്നു
സ്റ്റാലിനെ ചന്ദ്രശേഖര റാവു അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചതായി ഡിഎംകെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചുരുക്കത്തില്‍, പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ നേരത്തെ തന്നെ പ്രഖ്യാപിച്ച സ്റ്റാലിന് ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ദൗത്യം പാതിവഴിയില്‍
ഫലത്തില്‍ റാവുവിന്റെ ഫെഡറല്‍ മുന്നണി ദൗത്യം എങ്ങുമെത്താതെ പാതിവഴിയില്‍ കിടക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ 150 ലേറെ സീറ്റുകള്‍ പ്രാദേശിക കക്ഷികള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനെ പൂർണമായും ഒഴിവാക്കിയുള്ള ഒരു കൂട്ടായ്മക്ക് ഇതിൽ പല കക്ഷികൾക്കും താല്പര്യമില്ലെന്നതാണ് ശ്രദ്ധേയം.
|
ട്വീറ്റ്
ചന്ദ്രശേഖര റാവുവിനെ സ്വീകരിക്കുന്നു
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി












Click it and Unblock the Notifications