കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്‍: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ല, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫെഡ‍റല്‍ മുന്നണി രൂപീകരണത്തിനായുള്ള ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖരറാവുവിന്‍റെ നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ആദ്യഘട്ടത്തില്‍ കൂടിക്കാഴ്ച്ചയക്ക് അവസരം നിഷേധിച്ച ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നെങ്കിലും വിജയം കണ്ടെത്താന്‍ ചന്ദ്രശേഖര റാവുവിന് കഴിഞ്ഞില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

<strong>കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി; പുതിയ സഖ്യകക്ഷികള്‍ക്കായി നെട്ടോട്ടം</strong>കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി; പുതിയ സഖ്യകക്ഷികള്‍ക്കായി നെട്ടോട്ടം

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്ക് കൂട്ടലില്‍ പ്രാദേശിക കക്ഷികളുടെ ഒരു സഖ്യം രൂപീകരിച്ച് വിലപേശല്‍ ശക്തിയായി മാറാന്‍ തെലങ്കാന മുഖ്യമന്ത്രികൂടിയായ കെ ചന്ദ്രശേഖര റാവു നേരത്തെ തന്നെ ശക്തമായ നീക്കം തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കെസിആര്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനെ കൂടാതെ ഒരു സഖ്യവുമായി മുന്നോട്ടില്ലെന്ന് സ്റ്റാലിന്‍ കെസിആറിന് മുന്നില്‍ വ്യക്തമാക്കുകയായിരുന്നു. വിശദ വിവരങ്ങള്‍ ഇങ്ങനെ..

പിണറായി വിജയനെ

പിണറായി വിജയനെ

ഫെഡ‍റല്‍ മുന്നണി രൂപീകരണം എന്ന ലക്ഷ്യവുമായി ആദ്യഘട്ടത്തില്‍ അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി എന്നിവരുമായി ചര്‍ച്ച നടത്തിയ കെസിആര്‍ രണ്ടാം ഘട്ടത്തില്‍ കര്‍ണാട മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ആയിരുന്നു കെ ചന്ദ്രശേഖര റാവു ആദ്യം കണ്ടത്. ഇതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ തിരവനന്തപുരത്തെത്തി അദ്ദേഹം കാണുകയും ചെയ്തു.

ആദ്യം അനുമതി കിട്ടിയില്ല

ആദ്യം അനുമതി കിട്ടിയില്ല

പിണറായി വിജയനെ കണ്ടതിന് പിന്നാലെ തമിഴ്നാട് പ്രതിപക്ഷ നേതാവ് സ്റ്റാലിനെ കാണാനായിരുന്നു ചന്ദ്രശേഖരറാവുവിന്‍റെ നീക്കം. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയെങ്കിലും തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചാരണ തിരക്കുകൾ ഉണ്ടെന്നും കൂടിക്കാഴ്ച നടക്കില്ലെന്നും സ്റ്റാലിന്‍ ചന്ദ്രശേഖര റാവുവിനെ അറിയിക്കുകയായിരുന്നു.

കോണ്‍ഗ്രസുമായി സഖ്യം

കോണ്‍ഗ്രസുമായി സഖ്യം

തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായി ഡിഎംകെ മത്സരിച്ചത്. കൂടിക്കാഴ്ച്ച കോ​ൺ​ഗ്ര​സി​നെ ഡിഎംകെ കൈ​യൊ​ഴി​ഞ്ഞേ​ക്കു​മെ​ന്ന സ​ന്ദേ​ശം ന​ൽ​കുമെ​ന്നും സ്റ്റാലിന്‍ കരുതുന്നു. മേ​യ്​ 19ന്​ തമിഴ്നാട്ടിലെ ​ നാ​ലു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ നടക്കുന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നും ഇ​ത്​ ദോ​ഷ​മാ​യിമാറിയേക്കുമെന്ന് ഡിഎംകെ കണക്ക് കൂട്ടൂന്നു.

രാഹുല്‍ ഗാന്ധിയുടെ അറിവോടെ

രാഹുല്‍ ഗാന്ധിയുടെ അറിവോടെ

എന്നാല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അറിവോടെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ റാവിനെ കാണാന്‍ സ്റ്റാലിന്‌ തയ്യാറാവാകുയായിരുന്നെന്നാണ് ഡിഎംകെ വ്യത്തങ്ങള്‍ നല്‍കുന്ന വിവരം. രാഹുലിന്‍റെ കൂടി സമ്മത പ്രകാരമാണ് ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയെന്ന് വ്യക്തം.

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാക്കുമെന്ന വിശ്വാസം റാവുവായി സ്റ്റാലിന്‍ ചര്‍ച്ച ചെയ്തെന്നാണ് സൂചന. കോണ്‍ഗ്രസിനോ ബിജെപിക്കോ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പൊതു സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്നതടക്കമുള്ള കാര്യങ്ങളാണ് കെസിആര്‍ മുന്നോട്ടുവെച്ചതെന്നാണ് വിവരം.

താല്‍പര്യമില്ല

താല്‍പര്യമില്ല

ഒടുവില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി കേന്ദ്രത്തില്‍ ഒരു മുന്നണി രൂപീകരിക്കുകയെന്ന ചര്‍ച്ചക്ക് നിലവില്‍ താല്‍പര്യമില്ലെന്ന് ഡിഎംകെ നേതൃത്വം റാവുവിനെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ഡിഎംകെയുടെ ആവശ്യത്തെ കെസിആറും പിന്തുണച്ചില്ല

മാധ്യമങ്ങളെ കാണാതെ

മാധ്യമങ്ങളെ കാണാതെ

സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ റാവു ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ലെന്ന പരോക്ഷ സൂചനയും നല്‍കി. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്‍, ടിആര്‍ ബാലു, എന്നിവരും കെസിആറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

നിലപാടില്‍ ഉറച്ചു നിന്നു

നിലപാടില്‍ ഉറച്ചു നിന്നു

സ്റ്റാലിനെ ചന്ദ്രശേഖര റാവു അദ്ദേഹത്തിന്‍റെ വസതിയിലേക്ക് ക്ഷണിച്ചതായി ഡിഎംകെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചുരുക്കത്തില്‍, പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ നേരത്തെ തന്നെ പ്രഖ്യാപിച്ച സ്റ്റാലിന്‍ ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ദൗത്യം പാതിവഴിയില്‍

ദൗത്യം പാതിവഴിയില്‍

ഫലത്തില്‍ റാവുവിന്‍റെ ഫെഡറല്‍ മുന്നണി ദൗത്യം എങ്ങുമെത്താതെ പാതിവഴിയില്‍ കിടക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ 150 ലേറെ സീറ്റുകള്‍ പ്രാദേശിക കക്ഷികള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോ​ൺ​​ഗ്ര​സി​നെ പൂ​ർ​ണ​മാ​യും ഒഴിവാക്കിയുള്ള ഒ​രു കൂ​ട്ടാ​യ്​​മ​ക്ക്​ ഇ​തി​ൽ പ​ല ക​ക്ഷി​ക​ൾ​ക്കും താല്‍പര്യമില്ലെന്നതാണ് ശ്രദ്ധേയം.

ട്വീറ്റ്

ചന്ദ്രശേഖര റാവുവിനെ സ്വീകരിക്കുന്നു

English summary
k chandra sekhara rao meets stalin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X