Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ആയാൽ ഇങ്ങനെ വേണം: ഗ്രാമീണർക്ക് വീടുകൾ സമ്മാനം

സ്വയം പര്യാപ്ത ഗ്രാമങ്ങളെന്ന ലക്ഷ്യത്തിനായാണ് തന്റെ പ്രവത്തനങ്ങളെന്ന് ചന്ദ്രശേഖര റാവു പറയുന്നു. കാലികളും കൃഷി ചെയ്യാനുള്ള മറ്റ് സൌകര്യങ്ങളും എരാവല്ലിയിലും നരസാന്‍പേട്ടിലും ഒരുക്കിയിട്ടുണ്ട്

എരാവല്ലി: എരാവല്ലിയിലെയും നരസാന്‍പേട്ടിലെയും ജനങ്ങള്‍ക്ക് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇപ്പോള്‍ ദൈവതുല്യനാണ്. അദ്ദേഹം വാക്ക് പാലിച്ചിരിക്കുന്നു, 503 കുടുംബങ്ങള്‍ക്കാണ് ചന്ദ്രശേഖര റാവു വീട് പണിത് നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് റാവു നരസാന്‍പേട്ടും എരാവല്ലിയും ദത്ത് എടുത്തത്. തുടര്‍ന്ന് ഇവിടുത്തെ എല്ലാ വികസനം പ്രവര്‍ത്തനങ്ങള്‍ക്കും റാവു നേരിട്ടാണ് നേതൃത്വം വഹിക്കുന്നത്.

Chandrasekhara Rao

ആദ്യഘട്ടത്തില്‍ 600 വീടുകളുടെ പണിയാണ് തുടങ്ങിയത്. രണ്ട് മുറികളും ഹാളും അടുക്കളയും അടങ്ങുന്നതാണ് ഓരോ വീടും. ചന്ദ്രശേഖര റാവുവിന് ഒപ്പം മന്ത്രിമാരും വീടുകളുടെ താക്കോൽ ദാന ചടങ്ങിന് എത്തിയിരുന്നു. ഒപ്പം കുടുംബത്തിന് നിശ്ചിത വരുമാനം ഉറപ്പുവരുക്കുന്നതിനായി കാളകളെയും, കോഴികളെയും നല്‍കി.

മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ എന്ന ലക്ഷ്യത്തിന്‌റെ ഭാഗമാണ് തന്‌റെ പ്രവര്‍ത്തനങ്ങളെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു.സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ ആയിരുന്നു എരാവല്ലിയിയും നരസാന്‍പേട്ടും, കുടിവെള്ള ദൗര്‍ലഭ്യവും വരള്‍ച്ചയും രൂക്ഷം. ഭൂരിപക്ഷം നാട്ടുകാരും കര്‍ഷകരാണെങ്കിലും വരള്‍ച്ച കൊണ്ട് കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഈ സ്ഥിതിക്ക് ആണ് മാറ്റം വന്നിരിക്കുന്നത്. ഇവിടേക്ക് 24 മണിക്കൂര്‍ വെള്ളം എത്തിക്കുമെന്നും സ്വയം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാഹചര്യം ഒരുക്കുമെന്നും ചന്ദ്രശേഖര റാവു പറയുന്നു.

CSR Eravalli

ഗോദാവരി നദീജലം കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് ഉടന്‍ തന്നെ തെലങ്കാന സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും കരാര്‍ ഒപ്പുവയ്ക്കും. ഇതിന് ശേഷം തെലങ്കാന സംസ്ഥാനത്തേക്ക് കൂടുതല്‍ വെള്ളം കിട്ടുമെന്നാണ് പ്രതീക്ഷ.

പിന്നോക്കം നിൽക്കുന്ന ഗ്രാമങ്ങളെ ദത്തെടുത്ത് അവിടെ സമഗ്ര വികസനം നടപ്പിലാക്കുക എന്ന തന്‌റെ മാതൃക മറ്റ് ജനപ്രതിനിധികള്‍ക്കും പിന്തുടരാമെന്നും ചന്ദ്രശേഖര റാവു ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+