കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കമുണ്ടായപ്പോൾ എത്താത്തവർ എന്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരക്കിട്ട് എത്തുന്നു? യോഗിക്കെതിരെ കെസിആർ

Google Oneindia Malayalam News

ഹൈദരാബാദ്: ജിഎച്ച്എംസി തിരഞ്ഞെപ്പ് പ്രചാരണത്തിനായി കൂടുതൽ നേതാക്കൾ ഹൈദരാബാദിലെത്തിയതിന് പിന്നാലെ പാർട്ടിയെ കടന്നാക്രമിച്ച് തെലങ്കാന രാഷ്ട്രസമിതി തലവൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വരും ദിവസങ്ങളിൽ താൻ ബിജെപിയ്ക്ക് ഭീഷണിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിന്റ് ജെപി നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് എത്തിയത്.

അഹമ്മദ് പട്ടേലിന് പകരക്കാരന്‍ തെലങ്കാന ലീഡര്‍, ട്രബിള്‍ ഷൂട്ടര്‍ വേണുഗോപാല്‍, ടീം രാഹുല്‍ മാറുന്നു!!അഹമ്മദ് പട്ടേലിന് പകരക്കാരന്‍ തെലങ്കാന ലീഡര്‍, ട്രബിള്‍ ഷൂട്ടര്‍ വേണുഗോപാല്‍, ടീം രാഹുല്‍ മാറുന്നു!!

അവർ എവിടെയായിരുന്നു

അവർ എവിടെയായിരുന്നു


ഹൈദരാബാദിൽ വലിയ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഈ നേതാക്കൾ ഒരിക്കൽപ്പോലും അതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ജനങ്ങളുടെ വിളികൾക്ക് ഓടിയെത്തുകയോ ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി അവർ തിരക്കിട്ട് എത്തുന്നു. ഇത്രയധികം പേരുമായി എത്തി എന്തിനാണ് അവർ ഈ മനുഷ്യനെ ആക്രമിക്കുന്നത്. ജിഎച്ച്എംസി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെ ചന്ദ്രശേഖര റാവു ബിജെപി നേതാക്കൾ വ്യാപകമായി ഹൈദരാബാദിലെത്തിയതിനെ അദ്ദേഹം വിമർശിച്ചത്.

മാനദണ്ഡങ്ങൾ ലംഘിച്ചു

മാനദണ്ഡങ്ങൾ ലംഘിച്ചു

കോവിഡ് വ്യാപനത്തിനിടെ മാനദണ്ഡങ്ങൾ ലംഘിച്ച്, തെലങ്കാന രാഷ്ട്രസമിതി പ്രചാരണ റാലിക്ക് ഒരു ലക്ഷത്തോളം പേരെയാണ് അണിനിരത്തിയത്. അവരിൽ പലരും മാസ്കുകൾ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. നേതാക്കളിൽ പലരും മാസ്ക് ധരിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പ്രശ്നങ്ങൾ പരിഹരിച്ചില്ല

പ്രശ്നങ്ങൾ പരിഹരിച്ചില്ല


പുതിയ ചിന്തകളും ആശയങ്ങളുമുള്ള ഒരു രാഷ്ട്രീയ ബദൽ രാജ്യത്തിന് ആവശ്യമാണെന്ന് കെ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഈ വർഷങ്ങളിൽ രാജ്യം ഭരിച്ച രണ്ട് രാഷ്ട്രീയ പാർട്ടികളും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിലും പരിഹരിക്കുന്നതിലും പരാജയപ്പെട്ടു. ഇപ്പോഴും രാജ്യത്ത് ദാരിദ്ര്യവും വിശപ്പും, ആരോഗ്യ സംരക്ഷണവും, തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് എതിർപ്പ്

എന്തുകൊണ്ട് എതിർപ്പ്


ബിജെപിയുടെ നയങ്ങൾ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് ബിജെപി തന്നെ ലക്ഷ്യംവെക്കാൻ തുടങ്ങിയതെന്നും ആർ ചന്ദ്രശേഖർ ആരോപിച്ചു. എൽ‌ഐ‌സി സ്വകാര്യവൽക്കരിക്കുന്നതിനെക്കുറിച്ചും ഭെൽ, റെയിൽ‌വേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കലിനെക്കുറിച്ചും ഞാൻ ചോദ്യം ചെയ്യുന്നതിനാലാണ് അവർ എന്നെ ലക്ഷ്യമിടുന്നത്. ട്രേഡ് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്കിനെ ഞാൻ ശക്തമായി പിന്തുണയ്ക്കുകയും കാർഷികമേഖലയിലെ നിയമനിർമ്മാണത്തെ എതിർക്കുകയും ചെയ്തു. അതുകൊണ്ടാണ് അവർ എന്നെയും ജനങ്ങളോടുള്ള എന്റെ പ്രതിബദ്ധതയെയും ഭയപ്പെടുന്നത്, "അദ്ദേഹം പറഞ്ഞു.

യോഗ്യതയില്ലെന്ന്

യോഗ്യതയില്ലെന്ന്


ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടിയെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചാരണത്തെയും ടിആർഎസ് തലവൻ പരിഹസിച്ചു. ഒരു സഹ മുഖ്യമന്ത്രിയെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇവിടെ വികസനത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് എന്ത് ധാർമ്മിക അധികാരമാണുള്ള്? വികസനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ സംസ്ഥാനം 28 ആം സ്ഥാനത്താണ്, അതേസമയം തെലങ്കാന അഞ്ചാം സ്ഥാനത്താണെന്നും, "അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

നിറവേറ്റുമെന്ന്

നിറവേറ്റുമെന്ന്

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചയുടൻ ഈ ദേശീയ നേതാക്കൾ അപ്രത്യക്ഷമാകുമെന്ന് പറഞ്ഞ കെസിആർ തെലങ്കാനയിൽ ഞാൻ എന്നെന്നേക്കുമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. "ജിഎച്ച്എംസി തിരഞ്ഞെടുപ്പിന് ശേഷവും ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും," അദ്ദേഹം പറഞ്ഞു.

 കേന്ദ്രത്തിന് പഴി

കേന്ദ്രത്തിന് പഴി

ഹൈദരാബാദിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് പതിനായിരം രൂപയുടെ ധനസഹായം വിതരണം ചെയ്യുന്നതിൽ തടസ്സങ്ങൾ സൃഷ്ടിച്ചതിന് പ്രതിപക്ഷ പാർട്ടികളയും അദ്ദേഹം വിമർശിച്ചിരുന്നു. നഗരത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സംസ്ഥാന സർക്കാർ 650 കോടി രൂപ ചെലവഴിച്ചെങ്കിലും മോദി സർക്കാർ ഒരു പൈസ പോലും നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

English summary
K Chandrasekhar Rao slams UP CM Yogi Aadhithyanath over poll campaign in Hydrabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X