കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ചന്ദ്രശേഖര റാവു; കോണ്‍ഗ്രസിലൂടെ വന്ന്, തെലുങ്ക് ദേശം കീഴടക്കിയ പടനായകന്‍

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയിലേക്ക് ചാഞ്ചാടാൻ സാധ്യതയുള്ള KCR

കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയയത്തില്‍ പ്രവേശിച്ച് തെലുങ്ക് മണ്ണിലെ കോണ്‍ഗ്രസിന്‍റെ തന്നെ മോഹങ്ങള്‍ തല്ലിക്കെടുത്തിയ നേതാവാണ് കെസിആര്‍ എന്ന് മൂന്ന് അക്ഷരങ്ങളില്‍ അറിയപ്പെടുന്ന കെ ചന്ദ്രശേഖര റാവു. യൂത്ത്കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ചന്ദ്രശേഖര റാവു പിന്നീട് എന്‍ടി രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

<strong>'രാഹുലിന്‍റെ ഭൂരിപക്ഷം 5 ലക്ഷം കടക്കും'; വയനാട്ടില്‍ അണിയറയില്‍ പട നയിക്കുന്നത് കെസി വേണുഗോപാല്‍</strong>'രാഹുലിന്‍റെ ഭൂരിപക്ഷം 5 ലക്ഷം കടക്കും'; വയനാട്ടില്‍ അണിയറയില്‍ പട നയിക്കുന്നത് കെസി വേണുഗോപാല്‍

1983 ല്‍ ആദ്യ അങ്കത്തില്‍ പരാജയപ്പെട്ടെങ്കിലും 1985 ല്‍ സിദ്ദാപ്പേട്ടയില്‍ നിന്ന് നിയയമസഭയിലേക്ക് വിജയിച്ചു കയറിയ ചന്ദ്രശേഖര റാവു പിന്നീട് തെലുങ്ക് രാഷ്ട്രീയത്തിന്‍റെ നിര്‍ണ്ണായക ശക്തിയായി മാറി. സഭയിലെ ആദ്യ ടേമില്‍ തന്നെ മന്ത്രിപദവും അദ്ദേഹത്തെ തേടിയെത്തി. പിന്നീടുള്ള അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ..

1990ല്‍

1990ല്‍

1990ല്‍ മേഡക്, നിസാമാബാദ്, ആദില്‍ബാദ് ജില്ലകളിലെ പാര്‍ട്ടി കണ്‍വീനറായി നിയമിതനായ കെസിആര്‍ 1996 ല്‍ ടിഡിപിക്ക് അധികാരം ലഭിച്ചപ്പോള്‍ അവിഭക്ത ആന്ധ്രയിലെ ഗതാഗത വകുപ്പ് മന്ത്രിയായി. ചന്ദ്രബാബു നായിഡുവായിരുന്നു മുഖ്യമന്ത്രി. 2000-2001 കാലഘട്ടത്തില്‍ ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം പ്രവര്‍ത്തിച്ചു.

തെലങ്കാന വികാരം

തെലങ്കാന വികാരം

2001 ലാണ് തെലങ്കാന വികാരം ആളിക്കത്തിച്ചുകൊണ്ട് കെസിആര്‍ ടിഡിപി വിടുന്നതും തെലങ്കാന രാഷ്ട്ര സമിതി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും. ആന്ധ്രയില്‍നിന്ന് തെലങ്കാന മേഖലയക്ക് വിവേചനം നേരിടുന്നു എന്നായിരുന്നു കെസിആര്‍ ഉന്നയിച്ച പ്രധാന അരോപണം. തെലങ്കാന സംസ്ഥാന രൂപീകരണം എന്ന ഒറ്റലക്ഷ്യത്തില്‍ ഊന്നിയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍

യുപിഎ മന്ത്രിസഭയില്‍

യുപിഎ മന്ത്രിസഭയില്‍

2004 ല്‍ ലോക്‌സഭയിലേക്ക് വിജയിച്ചു കയറി ചന്ദ്രശേഖര റാവു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയില്‍ അംഗമായി. തെലങ്കാന സംസ്ഥാന രൂപീകരണമായിരുന്നു കോണ്‍ഗ്രസ് ചന്ദ്രശേഖര റാവുവിന് മുന്നിലേക്ക് വെച്ചു നീട്ടിയ വാഗ്ദാനം. തെലങ്കാന സംസ്ഥാന രൂപീകരണം കോണ്‍ഗ്രസ് വൈകിപ്പിച്ചതോടെ കേന്ദ്രമന്ത്രി പദം രാജിവെച്ച് അദ്ദേഹം യുപിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചു.

2009 ല്‍

2009 ല്‍

കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച എംപി സ്ഥാനം രാജിവെച്ച് അതേ മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചപ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അദ്ദേഹം അവിടെ വിജിയിച്ചു കയറിയത്. 2009 ല്‍ അദ്ദേഹം ലോക്‌സഭയിലേക്ക് വിജയിച്ചു കയറി. ലോകസഭയക്ക് അകത്തും പുറത്തും ശക്തമായി തെലങ്കാനക്ക് വേണ്ടി പോരാട്ടം നയിച്ച കെസിആര്‍ 2014 ല്‍ വിജയം കണ്ടു.

2014 ല്‍ തെലങ്കാന

2014 ല്‍ തെലങ്കാന

2014 ല്‍ തെലങ്കാന സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ 17 ല്‍ 11 ലോക്‌സഭ സീറ്റിലും വിജയിച്ച ടിആര്‍എസ് 119 ല്‍ 63 സീറ്റ് നേടി സംസ്ഥാനത്ത് അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെസിആര്‍ അല്ലാതെ മറ്റൊരു പേര് ടിആര്‍എസില്‍ ഉണ്ടായിരുന്നില്ല.

ആദ്യ നിയമസഭ

ആദ്യ നിയമസഭ

പുതിയ സംസ്ഥാനമായതിന്റെ പരിമിതികളൊന്നുമില്ലാതെ തെലങ്കാനയെ നയിച്ച കെസിആര്‍ ആദ്യ നിയമസഭ കാലാവധി പൂര്‍ത്തികരിക്കാന്‍ എട്ടുമാസങ്ങള്‍ ശേഷിക്കെ വിജയം മുന്നില്‍ കണ്ട് 2018 സഭ പിരിച്ചു വിടുകയായിരുന്നു.

രണ്ടാം തവണയും

രണ്ടാം തവണയും

2018ന്‍റെ അവസാനത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെസിആര്‍ എന്ന പടനായകന് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ടിആര്‍എസ് തുടര്‍ച്ചയായ രണ്ടാം തവണയും തെലങ്കാനയില്‍ അധികാരത്തിലെത്തി.

ദേശീയ രാഷ്ട്രീയത്തില്‍

ദേശീയ രാഷ്ട്രീയത്തില്‍

തെലങ്കാനയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അതിയായ താല്‍പര്യമുള്ള വ്യക്തിയാണ് കെസിആര്‍. ഞാന്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകും. ഇന്ത്യയിലെ മറ്റു പാര്‍ട്ടികളുമായി സംസാരിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ അനിഷേധ്യമായ പങ്കു വഹിക്കാന്‍ പോവുകയാണ് ഞങ്ങളെന്നായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ചന്ദ്രശേഖര റാവും പറഞ്ഞത്.

വിജയ പ്രതീക്ഷ

വിജയ പ്രതീക്ഷ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്നാണ് കെസിആര്‍ കണക്ക് കൂട്ടുന്നത്. സംസ്ഥാനത്തെ 17 ലോക്സഭാ സീററുകളില്‍ 15 ലും തികഞ്ഞ വിജയ പ്രതീക്ഷയാണ് വെച്ചു പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ആര്‍ക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ടായാല്‍ പ്രാദേശിക പാര്‍ട്ടികളുടെ തീരുമാനം നിര്‍ണ്ണായകമാവും.

വിലപേശല്‍ ശക്തി

വിലപേശല്‍ ശക്തി

ഈ ഒരു സാഹചര്യം മുന്നില്‍ കാണുന്ന ചന്ദ്രശേഖര റാവു ഒരു പക്ഷെ ലോക്സഭയിലേക്ക് മത്സരിച്ചേക്കും. തൂക്ക് സഭയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ വിലപേശല്‍ ശക്തിയായി ദില്ലിയിലേക്ക് കളംമാറ്റി ചവിട്ടാമെന്ന് കെസിആര്‍ കണക്ക്കൂട്ടുന്നു.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

ഒസ്മാനിയ സര്‍വ്വകലാശലയില്‍ നിന്ന് ലിറ്ററേച്ചറില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ കെ ചന്ദ്രശേഖര റാവു മികച്ച പ്രാസംഗികന്‍ കൂടിയാണ്. കെ ശോഭയാണ് ഭാര്യ. മക്കളായ കെടി രാമറാവു, കെ കവിത എന്നിവരും ടിആര്‍എസ് രാഷ്ട്രീയത്തില്‍ സജീവമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ്; തെലങ്കാനയെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
k chandrasekhar rao - telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X