കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപി

Google Oneindia Malayalam News

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദേശീയ തലത്തില്‍ പ്രക്ഷോഭത്തിന് നീക്കം നടക്കുന്നു. തിടുക്കത്തില്‍ ചില ഫോണ്‍ വിളികള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചുക്കാന്‍ പിടിക്കുന്നത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ്. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളെയും നേതാക്കളെയുമാണ് കെസിആര്‍ ബന്ധപ്പെടുന്നത്.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച സമരത്തിന് ഒരുകാലത്ത് ചുക്കാന്‍ പിടിച്ച കെസിആറിന്റെ നീക്കം ബിജെപി നിസാരമായി കാണുന്നില്ല. തിങ്കഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിഷേധത്തിന് തിരികൊളുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റില്‍ ഉപയോഗിക്കുന്ന വാക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ മോദി സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്....

'ദിലീപിനെ പൂട്ടണം ഗ്രൂപ്പ്': പേര് ദുരുപയോഗം ചെയ്തതിന് പിന്നിലെ കാരണം, പ്രതികരിച്ച് പ്രമോദ് രാമന്‍'ദിലീപിനെ പൂട്ടണം ഗ്രൂപ്പ്': പേര് ദുരുപയോഗം ചെയ്തതിന് പിന്നിലെ കാരണം, പ്രതികരിച്ച് പ്രമോദ് രാമന്‍

1

സമാന മനസ്‌കരായ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കെസിആറിന്റെ രഹസ്യ നീക്കം. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരിക്കെയാണ് കെസിആര്‍ പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെടുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെ ദേശീയ തലത്തില്‍ തുറന്നുകാട്ടാനും പ്രതിഷേധം ശക്തമാക്കാനുമാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

2

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, യുപി പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് എന്നിവരുമായി കെസിആര്‍ വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചു.

3

ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കെസിആര്‍ സംസാരിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഒരു കാലത്ത് നരേന്ദ്ര മോദി സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന നേതാവാണ് കെസിആര്‍. ഇപ്പോള്‍ നിശിത വിമര്‍ശകനാണ്. ഇതിന് കാരണം തെലങ്കാനയിലെ പുതിയ രാഷ്ട്രീയ സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയാണ് കെസിആറിന്റെ നീക്കം എന്നതും ശ്രദ്ധേയം.

4

തെലങ്കാനയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വിലസുകയായിരുന്നു ഇതുവരെ കെസിആര്‍. സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും മൃഗീയ ഭൂരിപക്ഷമാണ് അദ്ദേഹത്തിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേടിയത്. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് കെസിആറിന് അഗ്നിപരീക്ഷയാണ്.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

തെലങ്കാനയില്‍ പ്രധാന പ്രതിപക്ഷത്തിന്റെ റോളിലേക്ക് ബിജെപി വളര്‍ന്നിരിക്കുന്നു. അടുത്തിടെ നടന്ന തദ്ദേശ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ ഗ്രാഫ് ഉയരുന്നതാണ് കണ്ടത്. മാത്രമല്ല, ഹൈദരാബാദ് കേന്ദ്രമായി വിവാദ വിഷയങ്ങള്‍ ബിജെപി ഉയര്‍ത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യുമെന്നാണ് കരുതുന്നത്.

6

ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം അടുത്തിടെ ഹൈദരാബാദില്‍ നടന്നിരുന്നു. ഹൈദരാബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റം കെസിആറിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇനിയും മൗനം പാലിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെടുമെന്ന് കെസിആര്‍ മനസിലാക്കുന്നു. തുടര്‍ന്നാണ് ദേശീയ തലത്തില്‍ മോദിക്കെതിരെ പട നയിക്കാന്‍ കെസിആര്‍ നേരിട്ട് ഇറങ്ങുന്നത്.

7

ഡല്‍ഹിയില്‍ ടിആര്‍എസിന് ഓഫീസ് തുറന്നത് കെസിആര്‍ ബിജെപിക്ക് നല്‍കിയ വ്യക്തമായ സൂചനയായിരുന്നു. എന്നാല്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ബിജെപി മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ സമരവും ബഹളവും തടയുന്നതിന് ശക്തമായ നിയന്ത്രണം കൊണ്ടുവരികയാണ്. പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കൂടാതെ പ്ലക്കാര്‍ഡ് കൊണ്ടുവരരുത്, ലഘുലേഖ വിതരണത്തിന് മുന്‍കൂര്‍ അനുമതി വേണം തുടങ്ങിയ നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ ഒരു വിധി, പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്‌ | *Politics

English summary
K Chandrashekar Rao Calls All Opposition Leaders For National Level Protest- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X