കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഏറ്റവും ധനികനായ എംഎൽഎ കെ മുരളീധരൻ.. ദരിദ്രർ രണ്ട് പേർ, സ്വത്ത് വിവരങ്ങൾ പുറത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ ഏറ്റവും ധനികനായ എംഎൽഎ ഇയാളാണ് !

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരക്കണക്ക് പുറത്ത് വന്നിട്ടുണ്ട്. 2018 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ കൈവശമുള്ളത് 48,977 രൂപ മാത്രമാണ്. ആകെ ആസ്തി 2.28 കോടി രൂപയും. കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമായ ജനപ്രതിനിധികള്‍ ഏറെയുള്ള രാജ്യമാണ് നമ്മുടേത്.

നമ്മുടെ എംഎല്‍എമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത് വന്നതില്‍ നിന്നും അക്കാര്യം ഉറപ്പാകുന്നു. കേരളത്തിലെ കോടീശ്വരനായ എംഎല്‍എ ആരാണ്? പരമദരിദ്രനോ? എംഎല്‍എമാരുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെയാണ്:

എംഎല്‍എമാരുടെ സ്വത്ത്

എംഎല്‍എമാരുടെ സ്വത്ത്

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് അഥവാ എഡിആര്‍ ആണ് രാജ്യത്തെ മുഴുവന്‍ എംഎല്‍എമാരുടേയും സ്വത്ത് വിവരങ്ങളുടെ കണക്കുകളും പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും അതിസമ്പന്നന്മാരായ എംഎല്‍എമാരുള്ള സംസ്ഥാനം കര്‍ണാടകയാണ്. കോടികള്‍ സമ്പാദ്യമുള്ളവരാണ് കര്‍ണാടകത്തിലെ എംഎല്‍എമാരില്‍ പലരും.

കേരളവും മോശമല്ല

കേരളവും മോശമല്ല

കേരളത്തിലെ എംഎല്‍എമാരും സമ്പാദ്യത്തിന്റെ കാര്യത്തില്‍ അത്ര മോശക്കാരൊന്നുമല്ല. സംസ്ഥാനത്തെ 56 എംഎല്‍എമാരുടെ സ്വത്ത് വിവരങ്ങളും പരിശോധിച്ചതില്‍ നിന്നും മനസ്സിലാകുന്നത് ശരാശരി വാര്‍ഷിക വരുമാനമെന്നത് 25.29 ലക്ഷമാണ് എന്നാണ്. എല്ലാവരുടേയും ആകെ വരുമാനമെടുത്താല്‍ അത് 14.16 കോടി വരും.

കോടീശ്വരൻ മുരളീധരൻ

കോടീശ്വരൻ മുരളീധരൻ

കേരളത്തിലെ ഏറ്റവും ധനികനായ എംഎല്‍എ വട്ടിയൂര്‍ക്കാവില്‍ നിന്നും ജയിച്ച് നിയമസഭയില്‍ എത്തിയ കെ മുരളീധരനാണ്. രാജ്യത്തെ ഏറ്റവും ധനികരായ 20 എംഎല്‍എമാരുടെ പട്ടികയില്‍ പന്ത്രണ്ടാമനായാണ് മുരളീധരന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മുരളീധരന്റെ ആകെ വരുമാനം 13.04 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏറ്റവും ദരിദ്രർ

ഏറ്റവും ദരിദ്രർ

കര്‍ണാടകത്തിലെ എംഎല്‍എയായ എന്‍ നാഗരാജു ആണ് രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ. 157.04 കോടിയാണ് നാഗരാജുവിന്റെ ആകെ വരുമാനം. കര്‍ണാടകത്തിലെ തന്നെ ആറ് എംഎല്‍എമാരാണ് കോടീശ്വരന്മാരായ 20 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കോടീശ്വരന്മാര്‍ മാത്രമല്ല, ദരിദ്രരായ എംഎല്‍എമാരുടെ പട്ടികയും പുറത്ത് വന്നിട്ടുണ്ട്.

വിഎസ്സും രാജേഷും

വിഎസ്സും രാജേഷും

കേരളത്തില്‍ നിന്ന് വിഎസ് അച്യുതാന്ദനും ആര്‍ രാജേഷുമാണ് ഏറ്റവും വരുമാനം കുറഞ്ഞ എംഎല്‍എമാരുടെ പട്ടികയിലുള്ളത്. മലമ്പുഴ എംഎല്‍എ ആയ അച്യുതാനന്ദന്‍ 20 പേരുടെ പട്ടികയില്‍ പത്താമനാണ്. മാവേലിക്കര എംഎല്‍എയായ ആര്‍ രാജേഷിന്റെ സ്ഥാനമാകട്ടെ പട്ടികയില്‍ പതിനേഴാമനായാണ്. വിഎസിന് 41,000 രൂപയും രാജേഷിന് 60,000 രൂപയുമാണ് വരുമാനം.

ഇര ഉഡായിപ്പ്, ഫെമിനിച്ചികളുടെ നാറുന്ന കഥകൾ കയ്യിലുണ്ട്! അതിര് കടന്ന് അധിക്ഷേപംഇര ഉഡായിപ്പ്, ഫെമിനിച്ചികളുടെ നാറുന്ന കഥകൾ കയ്യിലുണ്ട്! അതിര് കടന്ന് അധിക്ഷേപം

യുവാവിന്റെ പ്രണയം അറിയിക്കാൻ ചെന്നു.. സുഹൃത്തായ പെൺകുട്ടി അറസ്റ്റിൽ! സംഭവം പുറത്ത് എത്തിച്ച് നടിയുവാവിന്റെ പ്രണയം അറിയിക്കാൻ ചെന്നു.. സുഹൃത്തായ പെൺകുട്ടി അറസ്റ്റിൽ! സംഭവം പുറത്ത് എത്തിച്ച് നടി

English summary
Study says that K Muraleedharan is the richest MLA in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X