കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ നചികേത, കാര്‍ഗില്‍ യുദ്ധകാലത്തെ യുദ്ധത്തടവുകാരന്‍, ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ്, പാക് ഭീകരതയോര്‍ത്തെടുത്ത് നചികേത

  • By Desk
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയിലും രാജ്യതലസ്ഥാനത്തും സമ്മര്‍ദം ഏറുകയാണ്. പാകിസ്താന്‍ കവര്‍ന്ന 40 ലധികം സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ജെയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള നിരവധി ഭീകരസംഘടനാ കേന്ദ്രങ്ങളാണ് തകര്‍ന്നത്. 300 ലധികം ഭീകരരെ ഉന്മൂലനം ചെയതെന്നും പറയുന്നു. ഈ അവസരത്തില്‍ 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന്‍ യുദ്ധത്തടവുകാരനാക്കിയ കെ നാചികേതയുടെ സഹനത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്.

<strong>ഇന്ത്യയ്ക്കെതിരെ പോരാടാന്‍ പാകിസ്താനെ തുർക്കി സഹായിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രിയുടെ അവകാശവാദം</strong>ഇന്ത്യയ്ക്കെതിരെ പോരാടാന്‍ പാകിസ്താനെ തുർക്കി സഹായിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രിയുടെ അവകാശവാദം

കെ നചികേത വായു സേന മെഡല്‍ നേടുകയും നിലവില്‍ വ്യോമസേനയില്‍ ട്രാന്‍സ്‌പോര്‍ട്ട് പൈലറ്റായി സേവനമനുഷ്ടിക്കുകയും ചെയ്യുകയാണ്. കാര്‍ഗില്‍ യുദ്ധകാലത്ത് ഫൈറ്റര്‍ പൈലറ്റായിരുന്ന നചികേതയ്ക്ക റോക്കറ്റ ഫയറിങ് വിമാനം പറത്തേണ്ട ചുമതലയായിരുന്നു. ആക്രമണം പൂര്‍ത്തിയാക്കിയ ശേഷം തിരിച്ച് പറക്കുന്നതിനിടെ അദ്ദേഹത്തിന്റെ എഞ്ചിന്‍ തകരാറിലായി. താന്‍ ശത്രുപാളയത്തിലാണെന്ന് നചികേതയ്ക്ക മനസിലാകുമ്പോഴേക്കും അദ്ദേഹത്തിന് ചുറ്റും പാക് സേന വളഞ്ഞിരുന്നു. അവര്‍ക്ക് നേരെ വെടിവയ്ക്കുന്നതിനിടെ എല്ലാ ആധികാരിക രേഖകളും വിവരങ്ങളും നചികേത നശിപ്പിച്ചു.

 Kargil war

ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിച്ച നചികേതയെ പാക് സൈന്യം അറസ്റ്റ് ചെയ്തു. മാനസിമകമായും ശാരിരകമായും പാക് സൈന്യത്തിന്റെ പീഢനമേറ്റിടും നചികേത ഇന്ത്യന്‍ സൈന്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. കൊല്ലാന്‍ ശ്രമിച്ചിട്ടും ഇന്ത്യയെ പണം വയ്ക്കാന്‍ തയ്യാറാകാത്ത നചികേത ഇനി ഇന്ത്യയിലേക്ക് ഒരു മടക്കമുണ്ടാകില്ലെന്ന് കരുതിയിരുന്നു. മുതിര്‍ന്ന പാക് പട്ടാള ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണ് അവര്‍ ഉപദ്രവം നിര്‍ത്തിയതെന്നും അദ്ദേഹം പറയുന്നു.

പാകിസ്താനില്‍ 1999 ജൂണ്‍ 3 വരെ തടവുകാരനായി കഴിഞ്ഞ നചികേതയെ ഇന്ത്യ ഗവണ്‍മെന്‍റിന്‍റെയും ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ഇടപെടല്‍ മൂലം പാകിസ്താന്‍ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെത്തിയ അദ്ദേഹം വായു സേന മെഡല്‍ നല്‍കി ആദരിച്ചു. ഇല്ല്യൂഷിന്‍- 2 78 എന്‍ 24 എന്നീ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളുടെ ഗ്രൂപ്പ് ക്യാപ്റ്റനാണ് അദ്ദേഹം. കാര്‍ഗില്‍ യുദ്ധകാലത്ത് കരസേനയെ സഹായിക്കാന്‍ വ്യോസേനയുടെ മിഷനായിരുന്നു ഓപ്പറേഷന്‍ സെഫ്ഡ് സാഗര്‍.

English summary
K Nachiketa an Indian Air force pilot recalls his experience during the Kargil war when he was a prisoner of war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X